പഴയ തട്ടകത്തിൽ വീണ്ടും റൊണാൾഡോ :ആഘോഷമാക്കി സോഷ്യൽ മീഡിയ

ഒടുവിൽ കായിക പ്രേമികളുടെ എല്ലാം ആശങ്കകൾക്കും ആകാംക്ഷകൾക്കും വിട നൽകി സൂപ്പർ താരം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ. ദിവസങ്ങളായി തന്നെ നിലനിന്നിരുന്ന എല്ലാ ചർച്ചകൾക്കും ഒടുവിൽ വമ്പൻ സസ്പെൻസ് നിറച്ചാണ് വീണ്ടും റൊണാൾഡോയുടെ ഇംഗ്ലീഷ് ക്ലബ്ബിൽ എത്തുന്നത്. നേരത്തെ താരം ഇപ്പോഴത്തെ ക്ലബ്ബായ ജുവന്റസിൽ നിന്നും മാറുവാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം റിപ്പോർട്ടുകൾ രൂപത്തിൽ വന്നു എങ്കിലും താരം ഏത് ക്ലബിലേക്ക്‌ എത്തും എന്നതിൽ ആകാംക്ഷ നിലനിന്നിരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ വളരെ ഏറെ വ്യക്തമായ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കുന്നതിൽ നിന്നും വളരെ നാടകീയതകൾക്ക് ഒടുവിലായി പിന്മാറ്റം പ്രഖ്യാപിച്ചത്.

എന്നാൽ അവിചാരിതമായി പിന്നീട് മുന്നോട്ട് വന്ന താരത്തിന്റെ പഴയ ക്ലബ്ബ്‌ കൂടിയായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ എത്തുന്നത്. താരത്തിനായി അവസാന റൗണ്ട് ചർച്ചകളിൽ യൂണൈറ്റഡ് ടീം ശക്തമായി രംഗത്ത് എത്തുകയായിരുന്നു. നേരത്തെ ക്രിസ്റ്റ്യാനോ മുന്നോട്ടുവെച്ച പല ആവശ്യങ്ങളും കൂടാതെ ജുവന്റസില്‍ നിന്നുള്ള എല്ലാ ട്രാന്‍സ്ഫര്‍ തുകയും സംബന്ധിച്ച്‌ ധാരണയിലെത്താന്‍ ഒരുവേള പൂർണ്ണമായി കഴിയാത്തതിനെ തുടര്‍ന്നായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ പിന്മാറ്റം എന്നും റിപ്പോർട്ടുകൾ ഉണ്ട്. ശേഷം എത്തിയ മുൻ ക്ലബ്‌ കൂടിയായി യുണൈറ്റഡിന് താരത്തിനൊപ്പം മികച്ച ഒരു ധാരണ തയ്യാറാക്കുവാൻ കഴിഞ്ഞു എന്നും സൂചനകളുണ്ട്.

അതേസമയം പഴയ തട്ടകത്തിൽ വീണ്ടും റൊണാൾഡോ എത്തുന്നതിന്റെ വമ്പൻ ആവേശം നിമിഷ നേരങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ അടക്കം കാണുവാൻ സാധിച്ചു. താരത്തിന്റെ മാസ്സ് എൻട്രിയുടെ ആവേശത്തിലും ഒപ്പം വൻ ആഘോഷത്തിലുമാണ് ഫൂട്ബോൾ ലോകവും റൊണാൾഡോ ആരാധകരും എല്ലാം. താരത്തിന്റെ ഇംഗ്ലീഷ് ക്ലബ്ബിലെ വരവ് കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു മുഹൂർത്തമാക്കി മാറ്റുകയാണ് ആരാധകർ എല്ലാം. സോഷ്യൽ മീഡിയ താരത്തിന്റെ ട്രാൻസ്ഫർ തീരുമാനത്തിന് പിന്നാലെ നിശ്ചലമായി എന്നതും ഓരോ പോസ്റ്റിലും വ്യക്തം. റൊണാൾഡോക്ക്‌ രണ്ടാം വരവിൽ ആശംസകൾ എല്ലാം ഏറെ അറിയിക്കുകയാണ് പ്രമുഖരായ താരങ്ങൾ അടക്കം