❝ഉത്തരം🔥⚽ ആർക്കും കൃത്യമായി🤔പറയാൻ കഴിയാത്ത രണ്ടു👑🤝👑 ചോദ്യങ്ങൾ!? അവരുടെ3⃣3⃣ ആം വയസ്സിൽ ചാമ്പ്യൻസ് ലീഗിലെ🏆🤩പ്രകടനകളിലെ കണക്കുകൾ ❞

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലോക ഫുട്ബോളിലെ ഏറ്റവു മികച്ച താരങ്ങളാണ് എന്നതിന് ആർക്കും ഒരു സംശയമുണ്ടാവില്ല. കഴിഞ്ഞ 15 വർഷമായി ഫുട്ബോൾ മൈതാനത്ത് അവർ നടത്തുന്ന സ്ഥിരതയാർന്ന പ്രകടനം അവരെ മറ്റു താരങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു. ആരാധകർക്കിടയിൽ ഇവരിൽ ആരാണ് മികച്ചവൻ എന്ന ചർച്ച ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ഇവരുടെ കഴിവിലും ,അർപ്പണ ബോധത്തിലും ഗോൾ സ്കോറിങ്ങിലും രണ്ടു അഭിപ്രായം ഉണ്ടാവാൻ സാധ്യതയില്ല.

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബാഴ്സയും യുവന്റസും പുറത്തായതോടെ വീണ്ടും ഇരുവരും ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ്. റോണോയും മെസ്സിയും മറക്കാൻ ആഗ്രഹിക്കുന്ന ഒരു ആഴ്ചയാണ് കടന്നു പോയത്.16 വർഷത്തിനിടെ ഇതാദ്യമായി, ഫുട്‌ബോളിന്റെ രണ്ട് ടൈറ്റാനുകൾ യൂറോപ്പിലെ എലൈറ്റ് മത്സരത്തിന്റെ ക്വാർട്ടർ കാണാതെ പുറത്താവുന്നതും കാണാനായി.

റൊണാൾഡോയും മെസ്സിയും ഈ ആഴ്ച ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയത് ആരാധകർക്കിടയിൽ ധാരാളം ചർച്ചകൾക്ക് കാരണമായി.ഏറ്റവും വലിയ മത്സരങ്ങളിൽ അവർക്ക് ഇപ്പോഴും എന്തെങ്കിലും ചെയ്യാൻ കഴിയുമോ? അവർ വീണ്ടും ചാമ്പ്യൻസ് ലീഗ് ഉയർത്തുന്നത് ഞങ്ങൾ കാണുമോ? എന്നി ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. ഇതിനിടയിൽ ഉയർന്നു വരുന്ന മറ്റൊരു താരതമ്യ പഠനമാണ് 33 ആം വയസ്സിൽ റൊണാൾഡോ നേടിയ നേട്ടങ്ങൾ ആ വയസ്സിൽ മെസ്സിക്ക് നേടാൻ സാധിക്കുന്നുണ്ടോ എന്നത്.

33-ാം വയസ്സിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ പാരീസ് സെന്റ് ജെർമെയ്നിനെതിരെ രണ്ട് പാദങ്ങളിലും കൂടി മൂന്ന് ഗോളുകൾ നേടി, യുവന്റസിനെതിരെ രണ്ട് പാദങ്ങളിലും തവണ ഗോൾ നേടാനുമായി . തന്റെ 33 ആം വയസ്സിലാണ് ചാമ്പ്യൻസ് ലീഗിലെ ർട്ടവും മികച്ച ഓവർ ഹെഡ് കിക്ക് പിറക്കുന്നത്. 2018 ൽ 33 ആം വയസ്സിലാണ് റൊണാൾഡോ റയൽ മാഡ്രിഡിനൊപ്പം തന്റെ അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്.ആ വർഷം 15 ഗോളുമായി റൊണാൾഡോ ആയിരുന്നു ടോപ് സ്‌കോറർ .

എന്നാൽ 33 ആം വയസ്സിൽ മെസ്സിക്ക് ബാഴ്സക്കായി ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. പിഎസ്ജി ക്കെതിരെ ഇരു പാദങ്ങളിലും ഓരോ ഗോൾ നേടിയെങ്കിലും ദയനീയ പരാജയമാണ് ബാഴ്സ ഏറ്റുവാങ്ങിയത്. 2015 നു ശേഷം മെസ്സിക്ക് കിരീടം നേടാനോ ഫൈനലിൽ പോലും എത്താൻ സാധിച്ചില്ല . 33 ആം വയസ്സിലെ ചാമ്പ്യൻസ് ലീഗ് പ്രകടനം വിലയിരുത്തുകയാണെണെങ്കിൽ റൊണാൾഡോ മെസ്സിയെക്കാൾ ബഹു ദൂരം മുന്നിലാണെന്ന് കണക്കുകൾ പറയും. എന്നാൽ കഴിഞ്ഞ മൂന്നു വർഷവും കിരീടം നേടാൻ സാധിക്കാതിരുന്ന റൊണാൾഡോക്ക് ഇനി ആ കിരീടം നേടാൻ സാധിക്കുമോ എന്ന കാര്യവും സംശയത്തിലാണ്.