‘രണ്ട് ഡക്കുകൾക്കൊപ്പം ആവശ്യത്തിന് ഓംലെറ്റ് കഴിച്ചു ,ഇനി കുറച്ച് റൺസ് എടുക്കണം’| Sanju Samson

ഐപിഎൽ ചരിത്രത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ആദ്യത്തെ വിജയമാണ് രാജസ്ഥാൻ റോയൽസ് കഴിഞ്ഞ ദിവസം നേടിയത്. കഴിഞ്ഞ സീസണിൽ, ഫൈനൽ ഉൾപ്പെടെ ഇരു ടീമുകളും ഏറ്റുമുട്ടിയ 3 മത്സരങ്ങളിലും രാജസ്ഥാനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ആയിരുന്നു വിജയം.

ഈ നാണക്കേടിന് ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ട് ആയ അഹമ്മദാബാദ് സ്റ്റേഡിയത്തിൽ തന്നെ പരിഹാരം കാണാൻ ആയത് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിന് അഭിമാനകരമായ കാര്യമാണ്.ഗുജറാത്ത്‌ ടൈറ്റൻസിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ അർദ്ധ സെഞ്ച്വറി പ്രകടനം നടത്തിയിരുന്നു. .മത്സരത്തിൽ ടോസ് നേടിയ ശേഷം അവതാരകൻ ഡാനി മോറിസിനോട് പറഞ്ഞ വാക്ക് പാലിച്ച് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽസിനും ചെന്നൈ സൂപ്പർ കിങ്‌സിനും എതിരായ കഴിഞ്ഞ രണ്ടു മത്സരത്തിൽ സഞ്ജു സാംസൺ ഡക്കായിരുന്നു.

അടുത്തടുത്ത രണ്ടു മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഗുജ്‌റാത്തിനെത്തിയതിരായ മത്സരത്തിൽ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തതിന് ശേഷം അവതാരകൻ ഡാനി മോറിസ് കഴിഞ്ഞ രണ്ടു മത്സരത്ത്തിൽ പൂജ്യത്തിന് പുറത്തായതിന് കുറിച്ച് ചോദിച്ചു. തനിക്ക് രണ്ട് ഡക്കുകൾക്കൊപ്പം ആവശ്യത്തിന് ഓംലെറ്റുകൾ ഉണ്ടെന്നും കുറച്ച് റൺസ് നേടാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.റാഷിദ് ഖാനെതിരെ തുടർച്ചയായ മൂന്ന് സിക്സടക്കം നാലാമനായി ക്രീസിൽ എത്തിയ സഞ്ജു സാംസൺ, 32 പന്തിൽ 3 ഫോറും 6 സിക്സും സഹിതം 187.50 സ്ട്രൈക്ക് റേറ്റോടെ 60 റൺസ് ആണ് സ്കോർ ചെയ്തത്.

ഈ ഐപിഎൽ സീസണിൽ സഞ്ജുവിന് മികച്ച പ്രകടനം തുടരാൻ ആയാൽ, വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഉൾപ്പെടെ ഇന്ത്യൻ ടീമിനൊപ്പം കളിക്കാൻ സഞ്ജുവിന് അവസരം ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഋഷഭ് പന്ത് ഈ വർഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരില്ല എന്നും, സഞ്ജുവിനെ ബിസിസിഐ വാർഷിക കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും, അദ്ദേഹത്തിന്റെ ദേശീയ ടീമിലെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

Rate this post