❝മാഞ്ചസ്റ്റർ💙 സിറ്റിയുടെ💪⚡വെടിച്ചില്ലു 🔥⚽പവർ ബാക്ക്സ് ജോൺ സ്റ്റോൺ സ്റ്റോൺ & റൂബൻഡയസ്❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ വെസ്റ്റ് ഹാമിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ച ശേഷം ലീഗിൽ തുടർച്ചയായി 20 മത്സരങ്ങളിൽ വിജയിക്കാൻ സിറ്റിക്കായി . നിലവിൽ ലീഗിൽ 26 മത്സരങ്ങളിൽ നിന്നും 62 പോയിന്റുമായി കിരീടത്തിലേക്ക് കുതിക്കുകയാണ് പെപ്പിന്റെ കുട്ടികൾ. മാഞ്ചസ്റ്റർ സിറ്റിയുടെ ഈ സീസണിലെ പ്രകടനത്തിൽ മുഖ്യ പങ്കു വഹിച്ച രണ്ടു താരങ്ങളാണ് പ്രതിരോധത്തിലെ ഉരുക്കു കോട്ടകൾ തീർത്ത ജോൺ സ്റ്റോൺസ്, റൂബൻ ഡയസ് എന്നിവരാണ്.

എസി മിലൻ ഇതിഹാസങ്ങളായ പോളോ മാൽഡിനി, അലസ്സാൻഡ്രോ നെസ്റ്റ എന്നിവരുമായാണ് ഇരുവരെയും മാഞ്ചസ്റ്റർ സിറ്റി ആരാധകർ താരതമ്യം ചെയ്യുന്നത്. എന്നാൽ വിദഗ്ധന്മാർ എക്കാലത്തെയും മികച്ച പ്രീമിയർ ലീഗ് സെന്റർ ബാക്ക് പങ്കാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡിലെ റിയോ ഫെർഡിനാന്റ്, നെമഞ്ച വിഡിക്, ചെൽസിയിലെ ജോൺ ടെറി, റിക്കാർഡോ കാർവാലോ എന്നിവരുമായാണ് സിറ്റി താരങ്ങളെ താരതമ്യം ചെയ്യുന്നത്.

സിറ്റി പ്രതിരോധത്തിൽ ഇരു താരങ്ങളും സുപ്രധാന പങ്കാളിത്തത്തിന് രൂപം നൽകുകയും അവരുടെ അവസാന 20 കളികളിൽ ഏഴ് ഗോളുകൾ മാത്രമാണ് സിറ്റി വഴങ്ങിയത്. ഇന്നലെ വെസ്റ്റ് ഹാമിനെതിരെ ഒക്ടോബറിന് ശേഷം ആദ്യമായി ഗോൾ വഴങ്ങിയെങ്കിലും ഇരുവരും സ്കോർഷീറ്റിൽ സ്ഥാനം പിടിച്ചു. മാഞ്ചസ്റ്റർ സിറ്റി തോൽവി അറിയാതെ 27 മത്സരങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.സ്റ്റോൺസും ഡയസും സിറ്റിയിൽ 16 മത്സരങ്ങളിൽ ഒരുമിച്ച് ആദ്യ ഇലവനിൽ എത്തിയപ്പോൾ മൂന്നു ഗോളുകൾ മാത്രമാണ് വഴങ്ങിയത് ,എന്നാൽ അഞ്ചു ഗോളുകൾ ഇരുവരും നേടി.ഇരുവരും തമ്മിൽ ഒരുമിച്ച അവസാന 15 മത്സരങ്ങളിൽ 13 ക്ലീൻ ഷീറ്റുകൾ നേടിയ ഇരു താരങ്ങളും 14 ൽ വിജയിക്കുകയും ഒരു സമനില നേടുകയും ചെയ്തു.

ഈ സീസൺ തുടക്കത്തിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിൽ നിന്നും റൂബൻ ഡയസ് എത്തിയതോടു കൂടിയാണ് സിറ്റിയുടെ പ്രതിരോധ പ്രശ്നങ്ങൾക്ക് പരിഹാരമായത്. 68 മില്യൺ ഡോളറിനു ആറു വർഷത്തെ കരാറിനാണ് 23 കാരനെ സിറ്റി സ്വന്തമാക്കിയയത്. സിറ്റിയിൽ എത്തിയപ്പോൾ പെപ്പിന്റെ ശ്രദ്ധ പിടിച്ചു പിടിച്ചു പറ്റിയ പോർച്ചുഗീസ് ഇന്റര്നാഷനലിനെ 2020 നവംബറിലെ മാഞ്ചസ്റ്റർ സിറ്റി പ്ലെയർ ഓഫ് ദ മന്തായി തെരെഞ്ഞെടുത്തു.

“ഞങ്ങൾ‌ ഈ സീസണിൽ ധാരാളം ക്ലീൻ‌ ഷീറ്റുകൾ‌ നേടിയിട്ടുണ്ട് , ഞങ്ങൾ‌ ക്ലിക്കുചെയ്‌തു. ഞങ്ങൾ ‌ ഫുട്‌ബോൾ‌ കളിക്കുന്നത് നിങ്ങൾ ആസ്വദിക്കുന്നു. ഞാൻ‌ അവനോടൊപ്പം കളിക്കുന്നത് തീർച്ചയായും ആസ്വദിക്കുന്നു, മാത്രമല്ല ഞങ്ങൾ‌ക്ക് വളരെക്കാലം തുടരാൻ‌ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” ജോൺ സ്റ്റോൺസിനെകുറിച്ച റൂബൻ ഡയസ് പറഞ്ഞു.

2016 ൽ എവർട്ടണിൽ നിന്നും സിറ്റിയിൽ എത്തിയ സ്റ്റോൺസ് പെട്ടെന്ന് തന്നെ ടീമിന്റെ അവിഭാജ്യ ഘടകമായി തീർന്നു. സിറ്റിക്കൊപ്പം രണ്ടു പ്രീമിയർ ലീഗും എ ഫ് എ കപ്പും നേടിയ സ്റ്റോൺസ് 156 മത്സങ്ങളിൽ നിന്നും 9 ഗോളുകൾ നേടിയിട്ടുണ്ട്.2014 മുതൽ ഇംഗ്ലണ്ട് ദേശീയ ടീമിൽ സ്ഥിരംഗമായ ജോൺസ്‌ അവർക്കായി 39 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.