“ചെൽസി താരത്തിന് വേണ്ടി റയൽ മാഡ്രിഡിനൊപ്പം മത്സരിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും”

ഇടക്കാല മാനേജരായി റാൽഫ് റാങ്‌നിക്കിനെ നിയമിച്ചതിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്താനുള്ള പരിശ്രമത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ കൂടുതൽ താരങ്ങളെ എത്തിച്ച് ടീം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പുതിയ കോച്ച് .

മാഞ്ചസ്റ്റർ ക്ലബ് ആക്രമണാത്മക പൊസിഷനുകളിൽ നിരവധി താരങ്ങളെ നോട്ടമിട്ടിട്ടുണ്ട് ഒരു പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത് പോലെ ഒരു പ്രതിരോധ താരത്തിനായുള്ള തിരിച്ചലിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് .സ്കൈ സ്‌പോർട്‌സ് ജർമ്മനിയുടെ അഭിപ്രായത്തിൽ, ചെൽസിയുടെ സെന്റർ ബാക്ക് അന്റോണിയോ റൂഡിഗറിനെ സൈൻ ചെയ്യാൻ റെഡ് ഡെവിൾസ് താൽപ്പര്യപ്പെടുന്നു, അദ്ദേഹം റയൽ മാഡ്രിഡിലേക്കുള്ള ഒരു നീക്കവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുകയാണ്.

യൂറോപ്യൻ ചാമ്പ്യന്മാരുമായി ജർമ്മനി താരം ഇതുവരെ ഒരു പുതിയ കരാറിൽ ഒപ്പുവെച്ചിട്ടില്ല, കരാറുമായി ബന്ധപ്പെട്ട വ്യക്തിഗത നിബന്ധനകൾ സംബന്ധിച്ച് ഇരു പാർട്ടികൾക്കും ഇതുവരെ രമ്യതയിലെത്താൻ സാധിച്ചില്ല.2022 ജൂണിൽ ബ്ലൂസുമായുള്ള റൂഡിഗറിന്റെ കരാർ അവസാനിക്കും . ഈ വർഷം ജനുവരിയിൽ ലണ്ടൻ ക്ലബ്ബിന്റെ ചുമതലയേറ്റതുമുതൽ തോമസ് ടുച്ചലിന്റെ ടീമിലെ അവിഭാജ്യ അംഗമാണ് ജർമൻ താരം.

ദി ഗാർഡിയൻ റിപ്പോർട്ട് അനുസരിച്ച് റൂഡിഗറിന്റെ പ്രതിനിധികൾ ലാലിഗ ടേബിൾ-ടോപ്പർമാരായ റിയലുമായി ഇതിനകം ചർച്ചകൾ നടത്തിയിട്ടുണ്ട്. അവർ 28 കാരന്റെ വേതന ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്ന് പറയപ്പെടുന്നു.മുൻ എഎസ് റോമ താരം ആഴ്ചയിൽ 200 000 പൗണ്ട് (R4.2 മില്യൺ) വരെ വിലമതിക്കുന്ന ഒരു ഇടപാടിന് വേണ്ടി കാത്തിരിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്, ചെൽസി അദ്ദേഹത്തിന് 140 000 പൗണ്ട് (R2.9 മില്യൺ) പ്രതിവാര വേതനം വാഗ്ദാനം ചെയ്തതായി പറയപ്പെടുന്നു. നിലവിലെ കരാറിൽ അദ്ദേഹത്തിന് 90 000 (R1.9 ദശലക്ഷം) ആണ് ലഭിക്കുന്നത്.

ബയേൺ മ്യൂണിച്ച്, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവരും റൂഡിഗറിനെ സൈൻ ചെയ്യാൻ താല്പര്യവുമായി എത്തിയിട്ടുണ്ട്.ലണ്ടനിലെ തന്റെ ജീവിതത്തെ സെന്റർ ബാക്ക് ഇഷ്ടപ്പെടുന്നുവെന്ന് നമുക്ക മനസ്സിലാക്കാൻ സാധിക്കും അത്കൊണ്ട് തന്നെ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ഒരു കരാർ വിപുലീകരണം തള്ളിക്കളയാനാവില്ല.