❝മിന്നലായി കില്ലർ മില്ലർ , ഇന്ത്യയെ അടിച്ചൊതുക്കി ദക്ഷിണാഫ്രിക്ക❞

ആദ്യ ടി 20 പോരാട്ടത്തിൽ ഇന്ത്യക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക . ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം റാസി വാന്‍ഡര്‍ ഡസ്സന്‍റെയും ഡേവിഡ് മില്ലറുടെയും മിന്നല്‍ ബാറ്റിംഗിലൂടെ ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു. 45 പന്തില്‍ 75 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 31 പന്തില്‍ 64 റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കയെ അസാധ്യമെന്ന് കരുതിയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 211-4, ദക്ഷിണാഫ്രിക്ക ഓവറില്‍ 19.1 ഓവറില്‍ 212-3.

ക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ 81/3 എന്ന നിലയിലായിരുന്നുവെങ്കിലും അവിടെ നിന്ന് ടീമിനായി 131 റൺസിന്റെ അപരാജിത കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടി ഡേവിഡ് മില്ലറും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. തുടര്‍ച്ചയായ 12 മല്‍സരങ്ങളിലെ ഇന്ത്യയുടെ വിജയക്കുതിപ്പാണ് ഇതോടെ അവസാനിച്ചത്. ജയിച്ചിരുന്നെങ്കില്‍ അതു പുതിയ ലോക റെക്കോര്‍ഡാവുമായിരുന്നു.മില്ലര്‍ 31 ബോളില്‍ നാലു ബൗണ്ടറിയും അഞ്ചു സിക്‌സറുമടിച്ചപ്പോള്‍ വാന്‍ഡര്‍ ഡ്യുസെന്‍ 46 ബോളില്‍ ഏഴു ഫോറും അഞ്ചു സിക്‌സറും നേടി. ക്വിന്റണ്‍ ഡികോക്ക് (22), നായകന്‍ ടെംബ ബവുമ (10), ഡ്വയ്ന്‍ പ്രെട്ടോറിയസ് (29) എന്നിവരാ് സൗത്താഫ്രിക്കന്‍ നിരയില്‍ പുറത്തായത്.

അവസാന നാലോവറിൽ 56 റൺസായിരുന്നു ദക്ഷിണാഫ്രിക്ക നേടേണ്ടിയിരുന്നത്. ക്രീസിൽ ഡേവിഡ് മില്ലറും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും. 17ാം ഓവര്‍ എറിഞ്ഞ ഹര്‍ഷൽ പട്ടേലിനെ റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ വരവേറ്റത് തുടര്‍ച്ചയായ സിക്സറുകളും ഫോറും കൊണ്ടാണ്. 3 സിക്സും ഒരു ഫോറും താരം നേടിയപ്പോള്‍ ഹര്‍ഷൽ പട്ടേൽ 22 റൺസാണ് ഓവറിൽ നിന്ന് വഴങ്ങിയത്.18 പന്തിൽ 34 റൺസെന്ന നിലയിൽ ഭുവനേശ്വര്‍ കുമാറിനെയും മില്ലറും റാസ്സിയും സിക്സര്‍ പറത്തിയപ്പോള്‍ ലക്ഷ്യം വെറും 12 പന്തിൽ 12 റൺസായി മാറി. ഭുവിയുടെ ഓവറിലും 22 റൺസാണ് പിറന്നത്. അവസാന ഓവറിൽ 4 റൺസായിരുന്നു ജയത്തിനായി ദക്ഷിണാഫ്രിക്ക നേടേണ്ടിയിരുന്നത്.

ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയെ നാലു വിക്കറ്റിനു 211 റണ്‍സെന്ന മികച്ച ടോട്ടലിലെത്താന്‍ സഹായിച്ചത്. 76 റണ്‍സോടെ ഇഷാന്‍ ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായി. 48 ബോളില്‍ 11 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്. ശ്രേയസ് അയ്യര്‍ (36), നായകന്‍ റിഷഭ് (29), റുതുരാജ് ഗെയ്ക്വാദ് (23), ഹാര്‍ദിക് പാണ്ഡ്യ (29), ദിനേശ് കാര്‍ത്തിക് (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം