❝ ഹെലികോപ്റ്റർ ഷോട്ട് കണ്ടുപിടിച്ചത് സച്ചിനോ 😱 ധോണിക്ക് മുൻപ് സച്ചിൻ കളിച്ച ഷോട്ട് കാണാം❞

ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖ ഇതിഹാസ താരങ്ങളാണ് സച്ചിനും മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ നായകൻ മഹേന്ദ്ര സിങ് ധോണിയും. കരിയറിൽ അനേകം റെക്കോർഡുകൾ സ്വന്തമാക്കിയ ഇവർ ഇരുവരും ടീം ഇന്ത്യയുടെ അഭിഭാജ്യ ഘടകമായിരുന്നു. ടെസ്റ്റ്, ഏകദിന ക്രിക്കറ്റ്‌ ഫോർമാറ്റുകളിൽ ഇന്നും ഏറ്റവും അധികം റൺസ് നേടിയിട്ടുള്ള ബാറ്റ്‌സ്മാനായ സച്ചിൻ വിരമിക്കലിന് ശേഷം ക്രിക്കറ്റ്‌ നിരീക്ഷണങ്ങളുമായി സജീവമാണ്. ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ ഇന്നും ക്രിക്കറ്റ്‌ ദൈവം എന്നൊരു വിശേഷണം കരസ്ഥമാക്കിയിട്ടുള്ള സച്ചിന്റെ പല മാസ്മരിക ബാറ്റിംഗ് പ്രകടനങ്ങളും ആരാധകർ ഇന്നും ഓർക്കുന്നുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ പ്രധാന നേട്ടങ്ങളിലേക്ക് നയിച്ച ഇന്ത്യയുടെ ഇതിഹാസ നായകനാണ് മഹേന്ദ്ര സിങ് ധോണി. ഏകദിന ലോകകപ്പ്, ടി :20 ലോകകപ്പ് ചാമ്പ്യൻസ് ട്രോഫി, ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം എന്നിവ ഇന്ത്യൻ ടീം നേടിയത് ധോണിയുടെ ക്യാപ്റ്റൻസി മികവിലുമാണ്.എന്നാൽ ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം ചർച്ചയായി മാറാറുള്ള ഒരു ചോദ്യവും അതിന് പിന്നിലുള്ള ഒരു മത്സരത്തിന്റെ വീഡിയോയുമാണ് ക്രിക്കറ്റ്‌ ആരാധകരിലും സോഷ്യൽ മീഡിയയിലും വ്യാപക ചർച്ചയായി മാറുന്നത്. ക്രിക്കറ്റ്‌ ജീവിതത്തിൽ പല മനോഹര ഷോട്ടുകൾ കളിച്ചിട്ടുള്ള സച്ചിൻ പക്ഷേ വളരെ ഏറെ വ്യത്യസ്തമായ ഹെലികോപ്റ്റർ ഷോട്ട് കളിച്ചിട്ടുള്ള കാര്യം ഇന്നും പല ക്രിക്കറ്റ്‌ പ്രേമികൾക്കും അറിവുള്ള കാര്യമല്ല.

പക്ഷേ ക്രിക്കറ്റിൽ ഇന്നും ഹെലികോപ്റ്റർ ഷോട്ട് എന്നാൽ ആദ്യം മനസ്സിലേക്ക് വരുന്നത് മഹേന്ദ്ര സിങ് ധോണിയുടെ മുഖമാണ്. കരിയറിൽ പല മത്സരങ്ങളിൽ ഹെലികോപ്റ്റർ ഷോട്ട് കളിച്ചിട്ടുള്ള ധോണി തന്റെ ഫിനിഷർ എന്നുള്ള പട്ടത്തിനൊപ്പം കാത്തുസൂക്ഷിക്കുന്ന ഒരു നേട്ടമാണ് ഹെലികോപ്റ്റർ ഷോട്ടും.അതേസമയം വളരെ ഏറെ പ്രശസ്തമായ ഈ ഹെലികോപ്റ്റർ ഷോട്ടിന്റെ പ്രധാന സൃഷ്ടികർത്താവ്‌ ആരാണ് എന്നുള്ള ചോദ്യം പരക്കെ ക്രിക്കറ്റ്‌ ആരാധകരിൽ നിന്ന് പോലും ഉയരാറുണ്ട്.

ഇപ്പോൾ ഈ ഒരു ചോദ്യത്തിനുള്ള ഉത്തരമായി ഒരു പഴയ മത്സരത്തിന്റെ വീഡിയോയാണ് ശ്രദ്ധേയമായി മാറുന്നത്. ധോണി തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം കുറിക്കുന്നതിനും മുൻപ് സച്ചിൻ ഈ ഒരു ഹെലികോപ്റ്റർ ഷോട്ട് കളിച്ചിട്ടുണ്ട് എന്ന് ആരാധകർ പലരും തെളിയിക്കുന്നുണ്ട്. സച്ചിൻ തന്റെ കരിയറിൽ മുപ്പത്തിയേഴാം ഏകദിന സെഞ്ച്വറി നേടിയ മത്സരത്തിൽ ഇംഗ്ലണ്ടിന് എതിരായി ജൂലൈ നാല് 2002ൽ നടന്ന മത്സരത്തിലാണ് 49ആം ഓവറിൽ ആ ഷോട്ട് പിറന്നത്.