‘ഏറ്റവും മികച്ച ഫുട്‌വർക്ക്’: ഹെൻറിച്ച് ക്ലാസന്റെ ബാറ്റിങ്ങിനെ പുകഴ്ത്തി സച്ചിൻ ടെണ്ടുൽക്കർ

ഇന്നലെ നടന്ന ഐപിഎൽ 2023 മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് പരാജയെട്ടെങ്കിലും ഹെൻറിച്ച് ക്ലാസന്റെ സെഞ്ച്വറിക്ക് വലിയ പ്രശംസയാണ് ലഭിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വരെ താരത്തിന്റെ ബാറ്റിങ്ങിൽ അമ്പരപ്പ് പ്രകടിപ്പിച്ചു. ബാംഗ്ലൂരിനെതിരെ ക്ലാസെൻ തന്റെ കന്നി ഐപിഎൽ സെഞ്ച്വറി നേടി.

ഹൈദരാബാദിൽ നടന്ന സീസണിലെ അവസാന മത്സരത്തിൽ 51 പന്തിൽ 104 റൺസ് നേടിയ ക്ലാസന്റെ ബാറ്റിംഗ് മികവിൽ സൺറൈസേഴ്‌സ് 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു.ഒരു കൗണ്ടർ അറ്റാക്കിൽ ആർസിബി ബൗളിംഗ് ആക്രമണത്തെ കീറിമുറിച്ച് ഹെൻറിച്ച് ക്ലാസൻ ഒരു സ്പിൻ-ഹിറ്റിംഗ് മാസ്റ്റർ ക്ലാസുമായി എത്തി. 51 പന്തിൽ 6 സിക്‌സറുകളും 8 ബൗണ്ടറികളും സഹിതം 104 റൺസാണ് ക്ലാസൻ നേടിയത്.മിക്ക വിദേശ ബാറ്റർമാരിൽ നിന്നും വ്യത്യസ്തമായി ക്ലാസൻ തന്റെ ക്രീസിൽ ആഴത്തിൽ തുടരുകയും ബാക്ക്ഫൂട്ടിൽ സ്പിന്നർമാരെ നേരിടുകയും ചെയ്തു.

ലെഗ് സ്പിന്നർ കർൺ ശർമ്മയ്ക്കും ഷഹബാസ് അഹമ്മദിനും എതിരെ ആഞ്ഞടിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റർ വെറും 49 പന്തിൽ 100-ലേക്ക് കുതിച്ചു.2017ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡേവിഡ് വാർണറുടെ 43 പന്തിൽ സെഞ്ച്വറി നേടിയതിന് ശേഷം ഒരു എസ്ആർഎച്ച് ബാറ്ററുടെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ശതകമായിരുന്നു ഇത്.വർഷങ്ങളായി ഐ‌പി‌എല്ലിൽ ആധിപത്യം പുലർത്തുന്ന മറ്റ് വിദേശ ബാറ്റർമാരിൽ നിന്ന് ഹെൻ‌റിച്ച് ക്ലാസനെ വ്യത്യസ്തനാക്കുന്നത് എന്താണെന്ന് സച്ചിൻ തെണ്ടുൽക്കർ വ്യകത്മാക്കി.”ഐ‌പി‌എൽ സർഗ്ഗാത്മകവും പരമ്പരാഗതവുമായ ബാറ്റിംഗിന്റെ മിശ്രിതമാണ്.

ഇന്ന് പരമ്പരാഗത ബാറ്റിംഗിന്റെ പ്രദർശനമാണ് ക്ലാസന്റെത്.ക്ലാസന്റെ ഫുട്‌വർക്ക് ലളിതവും സങ്കീർണ്ണമല്ലാത്തതുമാണ്, സമീപകാലത്ത് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത്. കാണാൻ മനോഹരമാണ്” സച്ചിൻ ട്വിറ്ററിൽ കുറിച്ചു.താൻ കണ്ടിട്ടുള്ളതിൽ വച്ച് സ്പിന്നർമാർക്കെതിരെ ഏറ്റവും മികച്ചതായി കളിക്കുന്ന ഒരാളായി ഹെൻറിച്ച് ക്ലാസനെ മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ എബി ഡിവില്ലിയേഴ്സ് വിലയിരുത്തി.അഞ്ചാം ഓവറിൽ ഓപ്പണർമാരായ രാഹുൽ ത്രിപാഠിയേയും അഭിഷേക് ശർമ്മയേയും SRH നഷ്‌ടമായപ്പോൾ ക്ലാസൻ നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങി.

ക്ലീൻ ഹിറ്റിംഗ് പ്രദർശനത്തിലൂടെ ക്ലാസൻ ആർസിബി ബൗളർമാരെ സമ്മർദ്ദത്തിലാക്കി. 150ന് അടുത്ത് സ്‌ട്രൈക്ക് റേറ്റിൽ ഒരു സെഞ്ചുറിയും 2 അർധസെഞ്ചുറികളും ഉൾപ്പെടെ 11 മത്സരങ്ങളിൽ നിന്ന് 430 റൺസ് നേടിയ ക്ലാസെൻ 2023 ഐപിഎല്ലിൽ SRH-ന്റെ ഏറ്റവും മികച്ച ബാറ്ററാണ്. ഐപിഎൽ 2023 ൽ ഹാരി ബ്രൂക്കിന് ശേഷം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ SRH ബാറ്ററായി ദക്ഷിണാഫ്രിക്കൻ താരം.

Rate this post