സോറി മുപ്പത്തിയാറ് വയസ്സായ സച്ചിൻ റെക്കോർഡുകൾ സൃഷ്ടിക്കുന്ന തിരക്കിലാണ് 😱ഈ നേട്ടങ്ങൾ എല്ലാവർക്കും സ്വപ്നം

ലോകക്രിക്കറ്റിൽ ഇന്നും ഏറ്റവും അധികം ആരാധകരുള്ള ക്രിക്കറ്റ്‌ താരമാണ് സച്ചിൻ രമേശ്‌ ടെൻഡൂൽക്കർ. തന്റെ ക്രിക്കറ്റ്‌ കരിയറിൽ ഉടനീളം സ്പോർട്സ് മാൻ സ്പിരിറ്റ്‌ കാത്തുസൂക്ഷിച്ച സച്ചിൻ എക്കാലവും വരാനിരിക്കുന്ന ക്രിക്കറ്റ്‌ താരങ്ങൾക്ക് വരെ റോൾ മോഡൽ തന്നെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ്‌ ചരിത്രത്തിൽ സച്ചിനോളം നേട്ടങ്ങൾ സ്വന്തമാക്കിയ മറ്റൊരു ബാറ്റ്‌സ്മാൻ ഇല്ല എന്നതാണ് സത്യം. ഏകദിന, ടെസ്റ്റ്‌, ടി :20 ക്രിക്കറ്റ്‌ ഫോർമാറ്റുകളിൽ തന്റെ ബാറ്റിങ് മികവിനൊപ്പം പെരുമാറ്റം കൊണ്ടും ഏറെ കയ്യടികൾ നെടുവാൻ കൂടി സച്ചിനും കഴിഞ്ഞിട്ടുണ്ട്. ക്രിക്കറ്റ്‌ താരങ്ങൾ പലരും പ്രായം വർധിക്കുതോറും വിരമിക്കൽ എന്നൊരു ഓപ്ഷൻ മാത്രമാണ് പക്ഷേ ചിന്തിക്കാറുള്ളത്. മുപ്പത്തിയാറ് വയസ്സിന് ശേഷവും ബാറ്റിങ്ങിൽ തിളങ്ങുക എന്നത് പല ബാറ്റ്‌സ്മാന്മാർക്കും ഇന്നും ഒരുവേള ചിന്തിക്കാൻ കഴിയില്ല.


എന്നാൽ ഇതിൽ നിന്നെല്ലാം വളരെ ഏറെ വ്യത്യസ്തമാണ് സാക്ഷാൽ സച്ചിൻ. തന്റെ മുപ്പത്തിയാറാം വയസ്സിന് ശേഷം സച്ചിൻ നേടിയ റെക്കോർഡുകൾ ഇന്നും അത്ഭുമാണ്.സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ 36ആം വയസ്സിന് ശേഷം സ്വന്തമാക്കിയ നേട്ടങ്ങൾ വിശദമായി പരിശോധിച്ചാൽ ഇന്നും വിരോധികൾ പോലും കയ്യടിക്കും.2011ലെ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ സെക്കന്റ്‌ ടോപ് സ്കോർർ നേട്ടം സ്വന്തമാക്കിയത് അതേ ഈ സച്ചിനാണ്. വിരോധികൾ പ്രായം ആയില്ലേ ഇനി വിരമിച്ചൂടെ എന്നൊക്കെ ചോദിച്ച അതേ സച്ചിൻ തന്നെ. കൂടാതെ ആ ലോകകപ്പിൽ ഇന്ത്യയുടെ ടോപ് റൺസ് സ്കോർറും സച്ചിൻ തന്നെ. കൂടുതൽ റൺസ് ഫോറുകൾ, സിക്സ് എല്ലാം സച്ചിൻ കരസ്ഥമാക്കി അത്‍ഭുതം സൃഷ്ടിച്ചു. കൂടാതെ പാകിസ്ഥാനെതിരെ
സെമി ഫൈനലിലെ താരവും സച്ചിൻ തന്നെ.

ഐപിഎൽ സെഞ്ച്വറി ,ഐപിഎൽ മാൻ ഓഫ് ദി ടൂർണമെന്റ്, ഏകദിനത്തിലെ ആദ്യത്തെ ഇരട്ട സെഞ്ച്വറി ,Icc ക്രിക്കറ്റർ ഓഫ് ദി ഇയർ,പീപ്പിൾസ് പ്ലയെർ ഓഫ് ദി ഇയർ ICC test player of the year,People choice winner, ടെസ്റ്റ്‌ ബാറ്റിംഗിൽ ഒന്നാം റാങ്ക് 1500 റൺസ് കലണ്ടർ വർഷത്തിൽ ICC ടെസ്റ്റ്‌ ഏകദിന പ്ലയെർ നോമിനേഷൻ , 2011ലെ ICC ഏകദിന ലോകകപ്പ് ടീമിൽ ഇതെല്ലാം സച്ചിൻ സ്വന്തമാക്കിയത് ഇതേ മുപ്പത്തിയാറാം വയസ്സിന് ശേഷമാണ്.