അച്ഛന്റെ ഓർമയിൽ ബാറ്റുകൾ ഉയർത്തി സച്ചിൻ അന്ന് പിറന്നത് മറ്റൊരു ചരിത്രം

Sachin Tendulkar 140* (101) vs Kenya ദിവസങ്ങൾക്കു മുൻപ് തന്റെ ഏറ്റവും പ്രിയപ്പെട്ട അച്ഛന്റെ വിയോഗം ആ ഒരു മനുഷ്യനെ തളർത്തി സച്ചിൻ നാട്ടിലേക്ക് മടങ്ങുന്നു. സച്ചിനില്ലാതെ ഇറങ്ങിയ ഇന്ത്യ സിംബാബ്വേ യോട് പോലും ദയനീയമായി പരാജയപ്പെടുന്നു അമ്മയുടെ നിർബന്ധം മൂലം സച്ചിൻ മടങ്ങി വരുന്നു..കെനിയക്ക് എതിരെ നാലാം നമ്പറിൽ ഇറങ്ങി സെഞ്ച്വറി , സെഞ്ച്വറി നേടി ആകാശത്തേക്ക് ബാറ്റ് ഉയർത്തി ദൈവത്തിനും അച്ഛനും നന്ദി പറയുന്ന പ്രവർത്തി സച്ചിൻ തുടങ്ങിയത് ഈ മത്സരം മുതലാണെന്നും ഓർക്കുന്നു ..

ആ ലോകകപ്പിലെ ആദ്യത്തെ സെഞ്ച്വറി ആയിരുന്നു അത്.. Lara, Kallis, Mark Waugh, Anwar, Jayasuriya, D’silva എന്നിവരൊക്കെ കളിച്ച ടീമുകൾ രണ്ടു മൽസരങ്ങൾ വീതം കളിച്ചു കഴിഞ്ഞിട്ടും ഇംഗ്ലണ്ടിലെ മഴക്കാലത്ത് 15 മത്സരം കഴിയേണ്ടിവന്നു അത് സംഭവിക്കാൻ… അതിനും സച്ചിൻ തിരിച്ചുവരേണ്ടിവന്നു…അദ്ദേഹം മത്സരത്തിന് ശേഷം വളരെ വൈകാരികനായി ഇപ്രകാരം പറഞ്ഞു. “It was my mother, Who actually told me, You have to go and Play for your Country, Because that is most important thing and If my father was alive, he would’ve wanted the same thing”


അതേസമയം ഇന്നത്തെ പോലെ അന്ന് സോഷ്യൽ മീഡിയ സജീവമല്ലാത്ത കാല ഘട്ടം, ടോസിന് മുമ്പ് തന്നെ ടീവി വെച്ചിരുന്ന വീടുകൾ നോക്കി കയറി ഇറങ്ങിയ കുട്ടിക്കാലം, കളിയുള്ള ദിവസങ്ങൾ സീരിയലും സിനിമയും ഒന്നും കാണൻ സാധിക്കാതെ സച്ചിന് വേണ്ടി മാറിതന്നിരുന്ന വീട്ടമ്മമാർ, സച്ചിൻ ഔട്ടായില്ലേ ഇനിയെങ്കിലും ആ ചാനൽ ഒന്ന് മാറ്റുമോ എന്നു സങ്കടത്തോടെ ചോദിച്ചിരുന്ന പെങ്ങന്മാർ, സച്ചിന്റെ ഫോറുകളും സിക്സറുകളും ഒപ്പം സെഞ്ചറിയുമെല്ലാം ഹർഷാരവത്തോടെ വരവേറ്റിരുന്ന നല്ല കാലം, ആ ബാറ്റിൽ നിന്നു പന്ത് ഉയർന്ന് പൊങ്ങിയാൽ അത് താഴെ വീഴും വരെ ഉണ്ടായിരുന്ന വൻ ഹൃദയമിടിപ്പ്. അതേ സച്ചിൻ അത് ഒരു വികാരമാണ്. എക്കാലവും നമ്മൾ എല്ലാം ഓർത്തിരിക്കുന്ന ഇതിഹാസം.