ആദ്യം സച്ചിന്റെ സെഞ്ച്വറി പിന്നെ ട്രെയിനിൽ സഞ്ചാരിക്കാം 😱ഈ കഥ മുൻപ് കേട്ടിട്ടില്ലേ

ഇന്നും ക്രിക്കറ്റ്‌ ലോകത്ത് നമ്മൾ എന്നും കേൾക്കുന്ന ഒരു പേരാണ് സച്ചിൻ.ഇന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാവരും വളരെ അഭിമാനത്തോടെ ഓർക്കുന്ന സച്ചിന്റെ ജീവിതം ക്രിക്കറ്റ്‌ ആരാധകർ വൈറലാക്കി മാറ്റാറുണ്ട്.സച്ചിൻ ക്രിക്കറ്റ്‌ ഇതിഹാസമെന്നോ അല്ലേൽ ഒരു ക്രിക്കറ്റ്‌ ദൈവമെന്നോ എല്ലാം വിശേഷിപ്പിക്കുന്ന താരം ഇന്ത്യ എന്നുള്ള മഹാരാജ്യത്തിനും ഭാരതീയനും എല്ലാം എന്തുകൊണ്ടാണ് ചരിത്രപുരുഷനായി മാറിയത് എന്ന് ചോദിച്ചാൽ അതിന് ഏറെ ഉത്തരങ്ങൾ നൽകാനുണ്ട്.അതേ ഈ അഭിമാനമായ മുംബൈകാരനെ ഇന്നും ഏറെ വാനോളം പുകഴ്ത്തുവാൻ വാക്കുകൾ ഇല്ല. പക്ഷേ പ്രമുഖനായ ഓസ്ട്രേലിയൻ ലേഖകൻ പീറ്റർ റിബക്കിന്റെ ഒരു കുറിപ്പുണ്ട്.ആ ഒരു ഒരൊറ്റ കുറിപ്പിലെ വാചകങ്ങൾ നമ്മെ തെളിയിക്കും സച്ചിൻ എന്ന് മനുഷ്യന്റെ റേഞ്ച്

ഒരിക്കൽ അദ്ദേഹം ഷിംല ടു ഡൽഹി ട്രെയിൻ യാത്ര ചെയ്യുകയാണ്.. ട്രെയിൻ അതിവേഗം പിന്നിട്ടു.ശേഷം ട്രെയിൻ ഒരു സ്റ്റേഷനിൽ നിർത്തിയിട്ടു. പക്ഷേ കുറെ നേരം കഴിഞ്ഞിട്ടും ട്രെയിൻ പോകുന്നില്ല. എന്താണ് സംഭവിക്കുന്നത് എന്ന് ഒരുവേള അദ്ദേഹത്തിന് മനസ്സിലായില്ല എന്നാൽ അദ്ദേഹം ചുറ്റും ചോദിച്ചു.എന്താണ് ഈ ട്രെയിൻ പോകാത്തത് അയാൾ അപ്പോൾ കണ്ട കാഴ്ച്ച ആ പ്ലാറ്റ്ഫോമിലെ മുഴുവൻ ആളുകളും,അവിടത്തെ ജോലിക്കാരും ലോക്കോ പൈലറ്റ്സും ,സ്റ്റേഷൻ മാസ്റ്റർ വരെ, അവിടെയുള്ള ഒരു ടീവീ ഇങ്ങനെ ആവേശപൂർവ്വം കാണുകയാണ് എന്താണ് നടക്കുന്നത് എന്ന് അറിയാതെ ഒരുവേള അതിശയിച്ചു.

അദ്ദേഹം തന്റെ ഉള്ളിലുള്ള അകാംക്ഷ നിറഞ്ഞ മനസ്സോടെ വീണ്ടും ചോദിച്ചു. “എന്താ ട്രെയിൻ പോകാത്തത് “എന്താണ് കാരണം അത് കേട്ട ആരോ ഒരാൾ പറഞ്ഞു. “സാർ സച്ചിൻ ഇവിടെ ഏറെ നിർണായക 98റൺസിൽ തന്റെ ബാറ്റിങ് ചെയ്യുകയാണ് ” പീറ്റർ റീബക്ക് പിന്നീട് അത്ഭുതപെട്ടു.ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം അയാൾക്ക് വന്നിട്ടില്ല പിന്നീട് ഒരു ലേഖനത്തിൽ അയാൾ കുറിച്ച് വെച്ച ആ ഒരു വാചകം മതിയല്ലോ സച്ചിൻ എത്രയോളം പ്രതിഭാസമാണ് എന്ന് മനസ്സിലാക്കുവാൻ. അതേ അയാൾ ഇതിഹാസമാണ്. ഇന്നും എക്കാലവും. ഇന്നും ഇന്ത്യയിലെ സമയത്തെ വരെ പിടിച്ചു നിർത്തുവാൻ കഴിയുന്ന ഒരു മനുഷ്യൻ..സച്ചിൻ എന്ന് കേൾക്കുമ്പോൾ അഭിമാനത്തോടെ ഏറെ രോമാഞ്ചം അനുഭവപെടുന്ന ഒരു വൻ ജനത നമുക്ക് സ്വന്തം. അതേ കരിയറിൽ ആ പത്താം നമ്പർ ജേഴ്സിക്കാരൻ സ്വന്തമാക്കാത്ത റെക്കോർഡുകൾ ഇല്ല. ലോക ക്രിക്കറ്റ്‌ ചരിത്രത്തിൽ തന്നെ ഇത്രയധികം നേട്ടം കരസ്ഥമാക്കിയ മറ്റൊരു താരവും ഇന്നും വന്നിട്ടില്ല. അതേ ക്രിക്കറ്റ്‌ ലോകത്തെ ഇതിഹാസ താരവും റെക്കോർഡുകൾ എല്ലാം സ്വന്തമാക്കിയ ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്‌സ്മാനുമാണ് സച്ചിൻ രമേശ്‌ ടെൻഡൂൽക്കർ എന്ന ക്രിക്കറ്റ്‌ ദൈവമെന്ന് ആരാധകർ എല്ലാം വിശേഷിപ്പിക്കുന്ന സച്ചിൻ.