കേപ്പ്ടൗണിലെ സച്ചിൻ മാജിക്ക് വീണ്ടും ഓർമകളിൽ

സച്ചിൻ ഫാൻസ്‌ ക്ലബ്‌ കേരള ഫേസ്ബുക് ഗ്രൂപ്പിനായി ദിനൂപ് ചന്ദ്രൻ എഴുതിയ ഒരു ആർട്ടിക്കിൾ

മിന്നൽ രക്ഷാ ചാലകം എന്നും മനുഷ്യന്റെ ഏറ്റവും മഹത്തായ കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് ദശലക്ഷം വോൾട്ടുള്ള വൈദ്യുത പ്രവാഹത്തെ ഒരു കൊച്ചു ദണ്ഡ് നമ്മളെ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് നാം പലപ്പോഴും അതിശയിച്ചു പോയിട്ടുണ്ടല്ലോ എന്നും കുഞ്ഞുനാളിലെ കൗതുകകരമായ കാഴ്ചകളിൽ ഒന്നായിരുന്നു ഇതും. പിന്നെ പ്രകൃതിയിലുള്ള വൃക്ഷങ്ങൾക്കുമെല്ലാം സസ്യങ്ങൾക്കും മിന്നൽ ഒരു അഭിവാജ്യ ഘടകമാണ് അവയ്ക്ക് ആവശ്യമുള്ള നൈട്രജൻ അധികവും ലഭിക്കുന്നത് മിന്നലിൽ നിന്നാണ് എന്നാൽ, മനുഷ്യൻ ഉൾപ്പടെയുള്ള മറ്റു ജീവജാലങ്ങൾക്കും അത്യന്തം അപകടകരവുമാണ്. അതു കൊണ്ട് മിന്നലിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ മനുഷ്യൻ കണ്ടെത്തി. പ്രകൃതിയിലെ പ്രതിഭാസത്തെ തിരിച്ച് പ്രകൃതിയിലേക്ക് മടക്കി അയക്കുന്ന ഒരു എൻജിനീയറിങ്ങ് വിസ്മയം. മിന്നലിനു ശേഷമുള്ള ഇടി നാദത്തെപ്പറ്റി നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അതേ കാതടപ്പിക്കുന്ന ഇടിനാദത്തെയും ഒരിക്കലെങ്കിലും ഭയപ്പെടാത്തവർ നമ്മളിലാരും ഉണ്ടാകില്ല. മിന്നലിന്റെ അത്രയും അപകടം ഇടിക്കു ഇല്ലാത്തതു കൊണ്ടാകും മഹത്തായ ഒരു കണ്ടുപിടിത്തം ഈ അവസരത്തിൽ ഇല്ലാതെ പോയത് അല്ലെങ്കിൽ നിസ്സാരമായി കണ്ടു.

1996/1997 സച്ചിൻ ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീമിന്റെ സൗത്താഫ്രിക്കൻ പര്യടനം. സച്ചിനെയും ടീമിനെയും സംബന്ധിച്ചടുത്തോളം അതൊരു അഗ്നിപരീക്ഷ തന്നെയായിരുന്നു.1992ലെ പര്യടനത്തിൽ സച്ചിനും പ്രവീൺ ആംറേയും ഒഴികെ മറ്റെല്ലാവരും അവരുടെ പേസ് ബൗളിങ്ങിനു മുന്നിൽ അടിയറവു പറഞ്ഞു.1996ൽ ഇന്ത്യയെ കാത്തിരുന്നത് അക്കാലത്തെ ഏറ്റവും മികച്ച പേസ് ബൗളർമാരായ ഷോൺ പൊള്ളോക്കും അലൻ ഡൊണാൾഡും. പേസ് ബൗളിംഗിനു നേതൃത്വം നൽകിയത് അലൻ ഡൊണാൾഡ് തന്റെ പേസും ബൗൺസും കൊണ്ട് ലോകത്തിലെ പല ബാറ്റ്സ്മാൻ മാരെയും ഡൊണാൾഡ് വരുതിക്ക് നിർത്തി.

ക്രിക്കറ്റ് ലോകം അന്ന് കാത്തിരുന്നത് സച്ചിനും ഒപ്പം അലൻ ഡൊണാൾഡ് തമ്മിലുള്ള പ്രധാന പോരാട്ടത്തിനാണ്. ഡർബനിൽ തുടങ്ങിയ ആദ്യ ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 235 റൺസിൽ എല്ലാരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 22 റൺസ് എടുക്കുന്നതിനിടെ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. നാലാമതായി സച്ചിനാണ് ക്രീസിലേക്ക് എത്തിയത് ക്ഷമയോടെ കളിച്ച സച്ചിൻ പതിയെ താളം കണ്ടെത്തി. സച്ചിനെ തളയ്ക്കാൻ ക്യാപ്റ്റൻ ഹാൻസി ക്രോണി പന്ത് ഏൽപ്പിച്ചത് സാക്ഷാൽ ഡൊണാൾഡിനെ.


ആരാധകർ എല്ലാം കാത്തിരുന്ന നിമിഷം. അൽപ്പം ഓവർ പിച്ചായി ആയി ആദ്യം എറിഞ്ഞ പന്തിനെ സച്ചിൻ വരവേറ്റത് മനോഹരമായ ഒരു കവർ ഡ്രൈവിലൂടെ ഇതേ രീതിയിൽ എറിഞ്ഞ അടുത്ത പന്തും സച്ചിൻ ബൗണ്ടറി കടത്തി. ഇത്തവണ അതൊരു സ്ക്വയർ ഡ്രൈവ് ആയിരുന്നു. മൂന്നാം പന്ത് സച്ചിന്റെ ഓഫ് സ്റ്റംപ് ലക്ഷ്യമാക്കി എറിഞ്ഞു എന്നാൽ പ്രതിരോധിക്കാൻ ശ്രമിച്ച സച്ചിന്റെ ഡിഫൻസ് ഒന്ന് പാളി. സച്ചിൻ ക്ലീൻ ബൗൾഡ്. ഡൊണാൾഡിന്റെ “Aeroplane model” ആഘോഷം വളരെ അധികം വ്യത്യസ്തമായിരുന്നു. അത് മാത്രം മതിയായിരുന്നു സച്ചിന്റെ വിക്കറ്റ് എത്രത്തോളം പ്രാധാന്യം ഉള്ളതാണ് എന്ന് മനസ്സിലാക്കാൻ. പിന്നാലെ വന്ന ആർക്കും അധികനേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല നൂറ്‌ റൺസിന് ഇന്ത്യ ആൾ ഔട്ട്. രണ്ടാം ഇന്നിങ്ങ്സിൽ 66 റൺസിന് ആൾ ഔട്ട്. സൗത്താഫ്രിക്ക 328 റൺസിന് ആ മത്സരം വിജയിച്ചു. രണ്ട് ഇന്നിങ്ങ്സിലുമായി ഡൊണാൾഡ് 9 വിക്കറ്റുകൾ നേടി. സച്ചിനുമായുള്ള ആദ്യ യുദ്ധം ഡൊണാൾഡ് വിജയിച്ചു.

” മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമാണ് “.
അതേ പരമ്പരയിലെ രണ്ടാം ടെസ്റ്റ് കേപ് ടൗണിലെ പ്രശസ്ത ന്യൂലാൻഡ്സ് സ്റ്റേഡിയത്തിൽ. സൗത്താഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ഡേലയുടെ സാന്നിദ്ധ്യം ഈ മത്സരത്തിനു മാറ്റ് കൂട്ടി. ടോസ് നേടിയ സൗത്താഫ്രിക്ക ബാറ്റിങ്ങ് തിരഞ്ഞെടുത്തു. #ഗാരികേർസ്റ്റൻ, #ബ്രയാൻമക്മില്ലൻ, #ലാൻസ്_ക്ലൂസ്നർ എന്നിവരുടെ സെഞ്ച്വറികളുടെ മികവിൽ അവർ 529/7എന്ന വലിയ ടോട്ടൽ പടുത്തുയർത്തി. എന്നാൽ അന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാറ്റിങ് തകർച്ച യെ നേരിട്ടു ഇത്തവണ ഇന്ത്യൻ സ്കോർ നൂറ്‌ റൺസ് മുകളിൽ പോകുമോ എന്നും ആരാധകർ സംശയിച്ചു. ക്രീസിൽ നിലയുറപ്പിച്ച സച്ചിനും അസറുദ്ദീനും ഒരു റൺമല തന്നെയാണ് മുന്നിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ മത്സരത്തിൽ ഡൊൾഡിനു മുന്നിൽ പരാജയപ്പെട്ട സച്ചിന് വ്യക്തമായ പ്ലാൻസ് ഉണ്ടായിരുന്നിരിക്കണം. ഇരുവരും പതിയെ താളം കണ്ടെത്തി. പിന്നീടങ്ങോട്ട് കണ്ടത് സച്ചിൻ ടെണ്ടഡുൽക്കർ എന്ന ജീനിയസിന്റെ അശ്വമേധമാണ്. സച്ചിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു ഇന്നിങ്ങ്സിനായിരുന്നു ന്യൂലാൻസ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. മനോഹരമായ കട്ട് ഷോട്ട്സും, സ്ട്രൈറ്റ് ഡ്രൈവ്,പുൾ ഷോട്ടുകളും, ഓൺ ഡ്രൈവും എന്തിന് ക്രിക്കറ്റ് ബുക്കിലെ എല്ലാ ഷോട്ടുകൾക്കും ആ ഇന്നിങ്ങ്സിൽ ഉണ്ടായിരുന്നു. സച്ചിന്റെ ആദ്യ ബൗണ്ടറി തന്നെ ഡൊണാൾഡിന് എതിരേ ആയിരുന്നു. മനോഹരമായ ഒരു ഫ്ലിക്ക് ഷോട്ട്. കഴിഞ്ഞ മത്സരത്തിലെ സച്ചിനെയല്ല അന്ന് ഡൊണാൾഡ് അവിടെ കണ്ടത്. സച്ചിനെ തളയ്ക്കാൻ ശ്രമിച്ച പന്തുകൾ എല്ലാം ബൗണ്ടറി കടക്കുന്നത് നിസ്സഹായനായി നോക്കി നിൽക്കാനേ ഡൊണാൾഡിനു കഴിഞ്ഞുള്ളു.

ഏതൊരു ബാറ്റ്സ്മാനും ഒരു പേസ് ബൗളറുടെ മുന്നിൽ കുഴങ്ങി പോകുന്ന ഓഫ് സ്റ്റംപിനു പുറത്ത് “Corridor of Uncertainty” എന്ന് വിശേഷിപ്പിക്കുന്ന ആ ബോളിനെ സച്ചിന്റെ പതിവു ഷോട്ടായ Backfoot Punch കളിക്കാതെ ബാക് ഫൂട്ടിൽ ഒന്നു ഉയർന്ന് ബാറ്റിന്റെ face കൊണ്ട് ഒന്നു തലോടി വിട്ടു. “Sachin just opens the face of the Bat and the ball goes through the Gully and third Slip For a boundary” . ഒരു പക്ഷേ ആ അവസരത്തിൽ സച്ചിനു മാത്രം വശമുള്ള ഒരു ഷോട്ട് ആയിരിക്കും ഇത്. മറ്റ് ബാറ്റ്സ്മൻ മാർക്ക് ഈ ബോളിനെ ലീവ് ചെയ്യാനോ ഷോട്ട് കളിക്കാനോ പറ്റാതെ നിസ്സഹായനായി വിക്കറ്റ് നല്കി മടങ്ങാനേ കഴിയു. ഷോൺ പൊള്ളോക്കും മറ്റ് ബൗളർമാരും മുൻ ക്യാപ്റ്റൻ്റെയും നിലവിലെ ക്യാപ്റ്റൻ്റെയും ബാറ്റിന്റ ചൂടറിഞ്ഞു.അലൻ ഡൊണാൾഡ് എന്ന White Lightning നെ സച്ചിന്റെ MRF Lightning Arrestor വിഴുങ്ങി നശിപ്പിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. മിന്നലിനെ പ്രതിരോധിക്കാൻ മനുഷ്യനു കഴിഞ്ഞു എന്നാൽ അതിനു ശേഷം വരുന്ന ഇടിനാദത്തെ നിസ്സാരമായി കണ്ടു , എന്നപോലെ ഡൊണാൾഡിനെ തളയ്ക്കാനുള്ള ആയുധം സച്ചിന്റെ കൈവശം ഉണ്ടായിരുന്നു. സച്ചിന്റെ ബാറ്റിൽ നിന്നും പ്രവഹിച്ച ഇടിനാദം പോലെയുള്ള ഷോട്ട്സിനു മുന്നിൽ കാതടയ്ക്കാനേ ഡൊണാൾഡിനു കഴിഞ്ഞുള്ളൂ.

സച്ചിനു ഉറച്ച പിന്തുണയുമായി അസറും ഇതേ രീതിയിൽ കളിച്ചു. ഡൊണാൾസിനെ ബൗണ്ടറി കടത്തി സച്ചിൻ തന്റെ സെഞ്ചുറി തികച്ചു. 115 റൺസ് എടുത്ത അസർ റണ്ണൗട്ടായി മടങ്ങി. സച്ചിൻ അതൊന്നും കാര്യമാക്കാതെ മുന്നോട്ട് കുതിച്ചു. അസറുമായി ചേർന്ന് 222റൺസിന്റെ കൂട്ടുകെട്ടും ഉണ്ടാക്കി. വിദേശ മണ്ണിലെ ഏറ്റവും ഉയർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത്. സച്ചിനെ അനായാസം തളയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായപ്പോൾ ബ്രയാൻ മക്മില്ലന്റെ പന്തിൽ ആഡം ബക്കറിന്റെ അവിസ്മരണീയമായ ഒരു ക്യാച്ച് അതിൽ സച്ചിന് പുറത്തായി ഒരു സിക്സിനായി ശ്രമിച്ച ബോൾ ആയിരുന്നു അത്. ബക്കറിന്റെ ഫീൽഡിങ്ങ് മികവിൽ . സച്ചിനെ പറ്റി ഡൊണാൾഡ് പിന്നീട് പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ് “സച്ചിനെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഒരു പാട് മെഡലുകൾ നേടിയ ഒരു ആർമി കേണലിനെയാണ് ആ മെഡലുകൾ സൂചിപ്പിക്കുന്നത് സച്ചിൻ ബൗളർമാർക്കെതിരെ എത്രത്തോളം ആധിപത്യം പുലർത്തി എന്നുള്ളതാണ് “