സോറി സച്ചിൻ കലിപ്പിലാണ് 😱ഓസ്ട്രേലിയൻ താരത്തെ വീഴ്ത്തിയ സച്ചിൻ സ്ലെഡ്ജിങ്

ലോകക്രിക്കറ്റിൽ ഇന്നും ഏറ്റവും അധികം ആരാധകരുള്ള ക്രിക്കറ്റ്‌ താരമാണ് സച്ചിൻ രമേശ്‌ ടെൻഡൂൽക്കർ. തന്റെ ക്രിക്കറ്റ്‌ കരിയറിൽ ഉടനീളം സ്പോർട്സ് മാൻ സ്പിരിറ്റ്‌ കാത്തുസൂക്ഷിച്ച സച്ചിൻ എക്കാലവും വരാനിരിക്കുന്ന ക്രിക്കറ്റ്‌ താരങ്ങൾക്ക് വരെ റോൾ മോഡൽ തന്നെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ്‌ ചരിത്രത്തിൽ സച്ചിനോളം നേട്ടങ്ങൾ സ്വന്തമാക്കിയ മറ്റൊരു ബാറ്റ്‌സ്മാൻ ഇല്ല എന്നതാണ് സത്യം. ഏകദിന, ടെസ്റ്റ്‌, ടി :20 ക്രിക്കറ്റ്‌ ഫോർമാറ്റുകളിൽ തന്റെ ബാറ്റിങ് മികവ്നൊപ്പം പെരുമാറ്റം കൊണ്ടും ഏറെ കയ്യടികൾ നേടിയിട്ടുള്ള സച്ചിൻ ഒരു അന്താരാഷ്ട്ര മത്സരത്തിൽ പോലും എതിർ ടീം താരങ്ങളുമായി രൂക്ഷമായ തർക്കത്തിൽ ഏർപെട്ടത് പൊതുവേ ആരും കണ്ടിട്ടില്ല.

എന്നാൽ സച്ചിൻ തന്റെ കരിയറിൽ ഒരു ഏകദിന മത്സരത്തിൽ ഓസ്ട്രേലിയൻ ടീം താരവുമായി കട്ട കലിപ്പിൽ വാക്പോര് നടത്തുന്ന വീഡിയോയാണ് ഇപ്പോൾ വൻ സ്വീകാര്യത നേടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ക്രിക്കറ്റ്‌ ലോകത്തും എല്ലാം കഴിഞ്ഞ ദിവസം ഏറെ വൈറലായി മാറിയത് സച്ചിന്റെ ഈ സ്ലേഡ്ജിങ് വീഡിയോ തന്നെയാണ്. ഓസ്ട്രേലിയൻ ഇതിഹാസ താരം സ്റ്റീവ് വോയുമായി കലിപ്പിൽ സംസാരിക്കുന്ന സച്ചിനെ വീഡിയോയിൽ കാണാം. ഒപ്പം ബൗളിംഗ് പൂർത്തിയാക്കി മടങ്ങുന്ന സച്ചിനോട് വോയും ഒരുവേള അനവധി കാര്യം സംസാരിക്കുന്നുണ്ട്. സച്ചിനും വോയും തമ്മിൽ അൽപ്പനേരമാണ് രൂക്ഷമായ വാക് പോര് നടക്കുന്നത്. വോ ഏറെ നേരം സച്ചിനുമായി സംസാരിക്കുന്നതും ഒപ്പം സച്ചിൻ വോയുടെ അരികിൽ എത്തി മറുപടി നൽകുന്നതും വീഡിയോയിൽ കൂടി കാണുവാനായി സാധിക്കുംസച്ചിന്റെ ഈ കട്ട കലിപ്പിലുള്ള ഈ സംഭവമാണ് ആരാധകർ അടക്കം എല്ലാവരും ഇപ്പോൾ ഏറെ ഹിറ്റാക്കി മാറ്റുന്നത്.


അതേസമയം ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ്‌ കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പ്രമുഖ പാർലമെന്റ് മെമ്പറുമായിരുന്ന സച്ചിനെ ആരാധകർ എല്ലാവരും ക്രിക്കറ്റ്‌  ദൈവമെന്നാണ് ഇന്നും വളരെ ഏറെ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത്.  2002ൽ ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്മാന് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റിലെ കളിക്കാരനായും സച്ചിനെയാണ് അന്ന് തിരഞ്ഞെടുത്തത്. പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ക്രിക്കറ്റിലെ തന്നെ ആദ്യത്തെ കളിക്കാരനായ സച്ചിൻ ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച താരമാണ്.