വിരമിക്കുമോ എന്ന് ചോദിച്ചവർക്ക് മുൻപിൽ 😱മുപ്പത്തിയോൻപതാം വയസ്സിൽ ഓറഞ്ച് ക്യാപ്പ് നേട്ടം

ലോകക്രിക്കറ്റിൽ ഇന്നും ഏറ്റവും അധികം ക്രിക്കറ്റ്‌ ആരാധകർ ഇഷ്ടപ്പെടുന്ന ടി :20 ക്രിക്കറ്റ്‌ ലീഗാണ് ഐപിൽ. ഒരു ഐപിൽ സീസണിൽ ഏറ്റവും അധികം റൺസ് നേടുന്ന ബാറ്റ്‌സ്മാനാണ് ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ് സമ്മാനിക്കുന്നത്.ഓരോ ഐപിൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ അവാർഡ് നേടുന്നതിനാൽ തന്നെ ഓറഞ്ച് ക്യാപ്പ് നേടുവാൻ ഏതൊരു ക്രിക്കറ്റ്‌ താരവും ആഗ്രഹിക്കും. ഇതുവരെ ഐപില്ലിൽ പിറന്ന പതിമൂന്നിൽ ആറെണ്ണവും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് സ്വന്തമാക്കുവാൻ സാധിച്ചപ്പോൾ മൂന്ന് ഇന്ത്യൻ ടീം താരങ്ങൾ മാത്രമാണ് ഓറഞ്ച് ക്യാപ്പ് നേട്ടത്തിലേക്ക് എത്തിയത് ആദ്യം ഈ നേട്ടം കരസ്ഥമാക്കിയത് മറ്റാരും അല്ല. ഇതിഹാസ താരമായ സച്ചിൻ തന്നെയാണ്.ക്രിക്കറ്റിലെ പലവിധ അപൂർവ്വമായ റെക്കോർഡുകൾ നേടിയ സച്ചിൻ തന്റെ മുപ്പത്തിയൊൻപതാം വയസ്സിലാണ് നേട്ടത്തിലേക്ക് എത്തിയത് എന്നതും ശ്രദ്ധേയം. പലരും ടി :20 ക്രിക്കറ്റ്‌ ഫോർമാറ്റിന് ഒട്ടും യോജിച്ച ബാറ്റ്‌സ്മാൻ അല്ല എന്ന് ഒരുവേള വിമർശിച്ച അതേ സച്ചിനാണ് ഈ നേട്ടം ആദ്യമായി നേടിയത്

സച്ചിൻ ടെണ്ടുൽക്കറാണ് 2010ലെ ഐപിൽ സീസണിൽ ഏറ്റവും അധികം റൺസുമായി ഈ അപൂർവ്വ നേട്ടത്തിൽ എത്തിയത്.തന്റെ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിനായി സച്ചിൻ ആ സീസണിൽ 15 മത്സരങ്ങളിൽ 618 റൺസ് നേടിയപ്പോൾ ഓറഞ്ച് ക്യാപ് അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി അദ്ദേഹം മാറി.ആ ഒരു സീസണിൽ മൂന്ന് സിക്സ് മാത്രം നേടിയ സച്ചിൻ പക്ഷേ 5 അർദ്ധ സെഞ്ച്വറി അടക്കമാണ് 618 റൺസ് അടിച്ചടുത്തത്.132.61 റൺസ് സ്ട്രൈക്ക് റേറ്റിൽ റൺസ് അടിച്ചുകൂട്ടിയ സച്ചിന്റെ ആ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ 89റൺസാണ് കൂടാതെ ആ ഒരു സീസണിൽ തന്റെ ക്രിക്കറ്റ്‌ കരിയറിന്റെ തുടക്കകാലത്തെയും ഓർമിപ്പിക്കുന്ന പല ഷോട്ടുകളും സച്ചിൻ കളിച്ചിരുന്നു.

ഐപിഎല്ലിലെ തന്നെ ഈ ഓറഞ്ച് ക്യാപ്പ് നേട്ടത്തിന് ഒപ്പം അനേകം മനോഹര റെക്കോർഡുകളും സച്ചിൻ സ്വന്തമാക്കി.2013ലെ ഐപിഎല്ലിൽ കിരീടം നേടി മുംബൈ ഇന്ത്യൻസ് ടീമിൽ നിന്നും പൂർണ്ണ വിരമിക്കൽ പ്രഖ്യാപിക്കാൻ സച്ചിനായി. നേരത്തെ 2002ൽ ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്മാന് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റിലെ കളിക്കാരനായും സച്ചിനെയാണ് അന്ന് തിരഞ്ഞെടുത്തത്.