ധോണി നായകനായി മാറിയത് സച്ചിൻ ഒരാൾ കാരണം 😱അന്ന് സംഭവിച്ചത് ഇതൊക്കെ

ലോകക്രിക്കറ്റിൽ ഇന്നും വളരെയേറെ ആരാധകരുള്ള താരമാണ് മുൻ ഇന്ത്യൻ നായകനും ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ മഹേന്ദ്ര സിങ് ധോണി. ചില ക്രിക്കറ്റ്‌ താരങ്ങൾ എപ്പോഴും അങ്ങനെയാണ് അവർ നേട്ടങ്ങൾക്ക് പിറകേ ഒരിക്കലും പോകാറില്ല പക്ഷേ കരിയറിൽ അവർ ഏറെ അസാധ്യമായ പ്രകടനത്താൽ സ്വന്തമാക്കിയ അപൂർവ്വ റെക്കോർഡുകൾ ഇന്നും മറ്റുള്ള ചില താരങ്ങൾക്ക് എത്തിപ്പിടിക്കുക ഒരിക്കൽ പോലും ചിന്തിക്കുവാൻ കഴിയില്ല.ഇന്ത്യൻ ക്രിക്കറ്റിൽ സുവർണ്ണ ലിപികളാൽ എന്നും എഴുതപെട്ട നേട്ടങ്ങളും ഒപ്പം അനവധി മുഹൂർത്തങ്ങളും സമ്മാനിച്ച ഇതിഹാസ താരംമായ മഹേന്ദ്ര സിഗ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കരിയറിലെ നേട്ടങ്ങൾ പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തം ഇനി ഇങ്ങനെ ചരിത്ര നേട്ടങ്ങൾ കരസ്ഥമാക്കിയ മറ്റൊരു ഇന്ത്യൻ നായകൻ പിറക്കില്ല.എന്നാൽ ധോണി ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ പ്രധാന നായകനായി എത്തുവാൻ കാരണം ആരാണ് എന്ന് അറിയുമോ. അതേ ഈ സുവർണ്ണ തീരുമാനത്തിന് പിന്നിലെ ഒരു കാരണവും സച്ചിൻ തന്നെ.

മഹേന്ദ്രസിംഗ് ധോണി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാൻ കാരണം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറാണെന്ന് മുൻ ബിസിസിഐ പ്രസിഡന്റ് ശരദ് പവാർ പറയുന്നു. പ്രശ്‌സ്തനായ ശരദ് പവാർ വെളിപ്പെടുത്തുന്നത് പ്രകാരം എം എസ് ധോണിയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് സച്ചിനാണെന്നാണ്. അന്ന് 2007ലാണ് സച്ചിൻ ഇന്തൃൻ ക്യാപ്റ്റൻ ആകാൻ യോഗൃനാണ് എം എസ് ധോണി എന്ന് ശരദ് പവറിനോട് നിർദ്ദേശിച്ചത്. 2005 മുതൽ 2008 കാലയളവിലാണ് ശരദ് പവാർ ബിസിസിഐ പ്രസിഡന്റ് പദവി വഹിച്ചിരുന്നത്. 2007ൽ രാഹുൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം അവിചാരിത മായി ഒഴിയാൻ തീരുമാനിച്ചപ്പോൾ എം എസ് ധോണി എന്ന പുതിയൊരു കാൻഡിഡേറ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഒരുവേള പക്ഷേ പരിഗണിക്കപ്പെടുന്നത് തന്നെ . സച്ചിൻ എന്ന ഇതിഹാസത്തിന്റെ പിന്തുണയാൽ മാത്രമാണ് എന്നും പവാർ ഇപ്പോൾ തന്നെ തുറന്ന് പറയുകയാണ്.


ഏറെ നാളുകൾ മുൻപായി നടന്ന ഒരു ആഭിമുഖത്തിൽ ശരദ് പവാർ പറയുന്നത് ഇങ്ങനെയാണ് ” 2007ലാണ് ഇംഗ്ലണ്ടിൽ പരൃടനത്തിന് പോയി ഇന്ത്യൻ ടീം വളരെ നാണംകെട്ട ഒരു തോൽവി നേരിട്ടത് . ആ സമയത്ത് രാഹുൽ ദ്രാവിഡാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ. ഞാൻ പക്ഷേ അന്ന് ഇംഗ്ലണ്ടിൽ തന്നെ മത്സരങ്ങൾ എല്ലാം കാണുവാനായിയുണ്ടായിരുന്നു പക്ഷേ അന്ന് സംഭവിച്ചത് ഞാൻ ഇന്നും പക്ഷേ മറന്നിട്ടില്ല.അന്ന് ദ്രാവിഡ്‌ എന്റെ അരികിൽ എത്തി ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻസി റോൾ താൻ മാറാനായി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതായി വിശദമാക്കിയ പവാർ സച്ചിനോടാണ് ദ്രാവിഡ് അന്ന് ഈ ക്യാപ്റ്റൻസി റോൾ ഏറ്റെടുക്കുവാൻ ആവശ്യപെട്ടത് എന്നും വ്യക്തമാക്കി. പക്ഷേ സച്ചിൻ ഇന്ത്യൻ ടീം നായകനായി വരുവാൻ സ്വയം ഒരിക്കലും തയ്യാറായിരുന്നില്ല എന്നും രാഹുലിന്റെ വാക്കുകളിൽ നിന്നും വ്യക്തമായതായി പറയുന്നുണ്ട്.

എന്നാൽ പിന്നീട് താൻ സച്ചിനോട് പല തവണ പറഞ്ഞിട്ടും അദ്ദേഹവും ടീം ഇന്ത്യയുടെ നായകനായി എത്തുവാൻ ഒട്ടും തയ്യാറായിരുന്നില്ല എന്നും ഒക്കെ തുറന്ന് oപറഞ്ഞു നിങ്ങൾ രണ്ടുപേരും ടീമിനെ നയിക്കാൻ തയ്യാറല്ലങ്കിൽ കാരൃങ്ങൾ എങ്ങനെ മുന്നോട്ടു പോകും എന്നുള്ള എന്റെ ചോദ്യത്തിന് സച്ചിൻ ആ നിമിഷം നൽകിയ ഉത്തരമാണ് ധോണി എന്നും പവാർ വിശദമാക്കി. “ഇന്തൃയെ നയിക്കാൻ നമ്മുക്ക് മറ്റൊരു കളിക്കാരൻ കൂടിയുണ്ട് അദ്ദേഹത്തിന്റെ പേര് എം എസ് ധോണി എന്നാണ്. അതിനുശേഷം നായകസ്ഥാനം എം എസ് ധോണിക്ക് നൽകി ” എന്ന് ശരദ് പവാർ തന്റെ ഈ വാക്കുകൾ വിശദമാക്കി. അതേ പലരും ധോണിയെ ചാമ്പ്യൻസ് ട്രോഫി, ഏകദിന ലോകകപ്പ്, ടി :20 ലോകകപ്പ് നേട്ടങ്ങളുടെ പേരിൽ വാഴ്ത്തുമ്പോൾ മറക്കുന്നത് പക്ഷേ സച്ചിൻ എന്ന ഇതിഹാസത്തിന്റെ ആ ഒരു തീരുമാനമാണ്.