“സച്ചിനെ അറിയില്ലേ ,ഷറപ്പോവക്ക് കിട്ടിയ എട്ടിന്റെ പണി”

സച്ചിനെ തന്നോടുതന്നെ താരതമ്യം ചെയ്യാന്‍ സര്‍ ഡോണാള്‍ഡ് ബ്രാഡ്മാന്‍ തുനിഞ്ഞത് അസാധ്യമായ റണ്ണിന്റെയും സെഞ്ച്വറികളുടേയും പേരിലായിരുന്നില്ല മറിച്ച്, സച്ചിന്‍ കളിക്കുന്നത് തന്റെ ശൈലിയെ ഓര്‍മ്മിപ്പിക്കുന്നു എന്നു പറഞ്ഞതുകൊണ്ടായിരുന്നു. ബ്രാഡ്മാന്‍ സോബേഴ്സ്, ഗ്രെയിം പൊള്ളോക്ക്, ഗവാസ്ക്കര്‍, റിച്ചാര്‍ഡ്സ്, ലാറ, സച്ചിന്‍ തുടങ്ങി വിരലിലെണ്ണാ‍നാവുന്നവര്‍ക്കു മാത്രമേ ക്രിക്കറ്റിലെ ശൈലീ മഹത്വം അവകാശപ്പെടാനാവൂ. എക്കാലവും കളിച്ചുകൊണ്ടിരുന്നപ്പോള്‍‍ കളിയെ തന്നെ ജയിപ്പിച്ചവരാണവര്‍. മഹാനായ ക്രിക്കറ്റര്‍ എന്നതിലുപരിയായി മറ്റെന്തൊക്കെയോ ആണ് ഇന്ത്യക്കാര്‍ക്ക് ഈ മാസ്റ്റര്‍ ബ്ലാസ്റ്റര്‍.മുംബൈയിലെ ചേരികളിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ സാമ്പത്തിക സഹായം ചെയ്യുന്ന സച്ചിൻ പക്ഷെ അതൊന്നും മാധ്യമങ്ങളിൽ ചർച്ച ചെയ്യാൻ പോലും ഇഷ്ടപ്പെടാറില്ലാത്ത വ്യത്യസ്തനാണ്.

എന്നാൽ വർഷങ്ങൾ മുൻപ് നടന്ന ഒരു സംഭവമാണ് ഇപ്പോൾ വളരെ അധികം ചർച്ചാവിഷയമായി മാറുന്നത്. അതേ സച്ചിനും ഷറപ്പോവയും തമ്മിൽ എന്താണ് പ്രശ്നം? കുറച്ച് വര്‍ഷം മുമ്പ് നടന്ന ഒരു സംഭവം ഓർക്കുന്നുണ്ടോ?. 2014 ജൂണ്‍ 29 ന് വിംബിള്‍ഡണില്‍ വെച്ചാണ് ഷറപ്പോവ പറഞ്ഞത് തനിക്ക് സച്ചിനെ അറിയില്ല, ആരാണ് സച്ചിന്‍ എന്ന്. മലയാളികള്‍ അടക്കമുള്ള സച്ചിന്‍ ആരാധകര്‍ അന്ന് ഷറപ്പോവയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പൊങ്കാല തീർത്ത രീതിയും അതിന് ശേഷം മരുന്നടിക്ക് ഷറപ്പോവ പിടിയിലായപ്പോൾ അത് ആഘോഷിച്ചതും ആരും മറക്കാൻ ഇടയില്ല. ക്രിക്കറ്റിന് വലിയ പ്രചാരം ഒന്നും ഇല്ലാത്ത റഷ്യൻ താരം സച്ചിനെ അറിയില്ല എന്ന് ഒരുവേള പറഞ്ഞാൽ അത്ഭൂതപ്പെടാൻ ഒന്നും ഇല്ല.

അതേസമയം സലീം കുമാറിന്റെ ഒരു ഡയലോഗ് പോലെ ” ഇത്രേക്ക് പോപ്പുലാറായ ഞങ്ങളുടെ സച്ചിനെ മനസിലായിലലേടി ” എന്ന മട്ടിൽ ആയിരൂന്നു ആരാധകർ . സച്ചിൻ എന്ന ഇതിഹാസത്തെ അവർ അത്രേ സ്നേഹിച്ചിരുന്നു . അയാൾക്ക് വേണ്ടി അവർ തർക്കങ്ങളിൽ ഏർപ്പെടു,അയാൾ ഔട്ട് ആകുമ്പോൾ ടിവി ഓഫ് ചെയ്തിരുന്നു. ക്രിക്കറ്റിൽ എല്ലാ ആളുകളും മതം നോക്കാതെ ആരാധിക്കുന്ന ദൈവം എന്നും ആരാധകരുടെ കൂടെ ആയിരുന്നു. ആരാധകരോട് വർത്തമാനം പറയാൻ കിട്ടുന്ന സന്തർഭങ്ങളിൽ അവരുടെ കൂടെ കൂടി .

ലഹരി ഉല്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിച്ച് പുതിയ തലമുറയെ വഴിതെറ്റിക്കില്ല എന്ന തീരുമാനം കൈകൊണ്ടു .ഈ അടുത്ത് കർഷക സമരത്തെ എതിർത്ത് സച്ചിൻ പറഞ്ഞ വാചകങ്ങൾ ഏറെ വിവാദങ്ങൾ ക്ഷണിച്ച് വരുത്തി ,സച്ചിന്റെ അക്കൗണ്ടുകളിൽ പ്രതിഷേധം തിളച്ചു. താരത്തെ ചില ആരാധകർ തള്ളിപ്പറഞ്ഞു. ‘ഒരിക്കൽ സച്ചിന്റെ ഫാനായിരുന്നു’ ഇത്രചീപ്പായിരുന്നോ, അന്നം തരുന്ന കർഷകരെ മറക്കരുത്‌, ബാറ്റ്‌ പിടിക്കുന്നതുപോലെ എളുപ്പമല്ല തൂമ്പ പിടിക്കാൻ അവർ കുറിച്ചു. അതിരൂക്ഷമായിരുന്നു ചില കമന്റുകൾ. സാമൂഹ്യ മാധ്യമങ്ങളിലും സച്ചിനെതിരെ ട്രോൾ നിറഞ്ഞു.