” സഹൽ ഗോൾ നേടിയ സന്തോഷത്തിൽ കണ്ണ് നിറഞ്ഞ കുഞ്ഞാരധകൻ “

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്താണ് ആഗ്രഹിച്ചത് അത് 100 % ശതമാനം തിരിച്ചു നൽകാൻ ക്ലബിന് ഈ സീസണിൽ ആയിട്ടുണ്ട് എന്നതിന് തർക്കമില്ല. സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ വർഷമായി കാത്തിരുന്ന ഒരു നിമിഷമായിരുന്നു ജാംഷെഡ്പൂരിനെതിരെ സെമി ഫൈനലിൽ കാണാൻ സാധിച്ചത്.

ബ്ലാസ്റ്റേഴ്സിന്റെ വിജയം ആരാധകരും ആഘോഷമാക്കിയിരിക്കുകയാണ്.ഇപ്പോഴിതാ ബ്ലാസ്‌റ്റേഴ്‌സിനെ കുഞ്ഞാരധകന്റെ വിഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ജംഷേദ്പുരിനെതിരേ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഗോളടിച്ചപ്പോള്‍ സന്തോഷമടക്കാനാകാതെ ആ കുഞ്ഞാരാധകരന്‍ കരയുകയായിരുന്നു.

ഗോൾ നേടിയ സന്തോഷത്തിൽ അലറി വിളിക്കുന്നതും കുഞ്ഞരാധകന്റെ കണ്ണ് നിറയുന്നതും വിഡിയോയിൽ കാണാമായിരുന്നു.എന്തിനാ കരയുന്നതെന്ന് വീഡിയോ എടുത്തയാള്‍ ചോദിക്കുന്നുണ്ടെങ്കിലും അവന്‍ അതൊന്നും കേള്‍ക്കുന്നേയില്ല. ജഴ്‌സി തലപ്പ് കൊണ്ട് ഇടയ്ക്ക് കണ്ണീര് തുടക്കുന്നതും കാണാമായിരുന്നു.

കലൂർ സ്റ്റേഡിയത്തിൽ മത്സരം കാണാൻ ഫാൻ പാർക്ക് ഒരുക്കിയിരുന്നു. ആയിരകണക്കിന് ആരാധകരാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം കാണാൻ തടിച്ചു കൂടിയത്.

Rate this post