സഹൽ തിരിച്ചെത്തി ,ഗോവക്കെതിരെ ശക്തമായ സ്ക്വാഡുമായി ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ എഫ്സി ​ഗോവയ്ക്കെതിരിയ മത്സരത്തി സ്ക്വാഡുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ നിർണായകമായ മലയാളായി താരം സഹൽ അബ്ദുൽ സമദ് ടീമിലേക്ക് തിരിച്ചെത്തി. സൗരവ് മണ്ടലിന് പകരമായാണ് സഹലിനെ ഇവാൻ ടീമിൽ ഉൾപ്പെടുത്തിയത്, നോർത്ത് ഈസ്റ്റിനെതിരെ വിജയിച്ച ടീമിൽ നിന്നും ഒരു മാറ്റം മാത്രമാണ് ഇന്നത്തെ മത്സരത്തിനുളളത്.

നിഷു കുമാർ, റൂയിവ ഹോർമിപാം, മാർക്കോ ലെസ്കോവിച്ച്, സന്ദീപ് സിങ് എന്നിവർ പ്രതിരോധത്തിൽ അണിനിരക്കുമ്പോൾ ഇവാൻ കാലിയൂഷ്നി, ജീക്സൻ സിങ്, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൾ സമദ് എന്നവർ മധ്യനിരയിലും കെപി രാഹുൽ, ദിമിത്രിയോസ് ദിയാമെന്റാക്കോസ് എന്നിവർ മുന്നേറ്റ നിരയിലും ഉണ്ടാവും.

നേർക്കുനേർ കണക്കിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഗോവയ്ക്ക് വ്യക്തമായ ആധിപത്യം ഉണ്ട് . പതിനാറ് കളിയിൽ ഒൻപതിലും ജയം ഗോവയ്ക്ക്. ബ്ലാസ്റ്റേഴ്സ് ജയിച്ചത് മൂന്നിൽ മാത്രം. നാല് കളി സമനിലയിൽ. ഗോവയുടെ 40 ഗോളിന് ബ്ലാസ്റ്റേഴ്സിന്‍റെ മറുപടി 23ഗോളും. കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയ രണ്ടുകളിയും സമനിലയിൽ അവസാനിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് പോയന്‍റ് നേടി പോയന്‍റ് പട്ടികയിൽ ഏഴാമതാണ് ബ്ലാസ്റ്റേഴ്സ്. നാലു കളികളില്‍ ഒമ്പത് പോയന്‍റുള്ള ഗോവ നാലാമതും.

ബ്ലാസ്റ്റേഴ്സ് ടീം- പ്രഭ്സുഖാൻ ​ഗിൽ, നിഷു കുമാർ, റൂയിവ ഹോർമിപാം, മാർക്കോ ലെസ്കോവിച്ച്, സന്ദീപ് സിങ്, ഇവാൻ കാലിയൂഷ്നി, ജീക്സൻ സിങ്, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൾ സമദ്, കെപി രാഹുൽ, ദിമിത്രിയോസ് ദിയാമെന്റാക്കോസ്.

Rate this post