” അൺസ്റ്റോപ്പബിൾ സല ” : ലിവർപൂളിന് വേണ്ടി 150 ഗോളുകൾ തികച്ച് ഈജിപ്ഷ്യൻ സൂപ്പർ താരം

ഇംഗ്ലീഷ് ഫുട്ബോളിൽ 129 വർഷത്തെ പാരമ്പര്യമുള്ള ക്ലബ്ബാണ് ലിവർപൂൾ. ‘ദി റെഡ്സ്’ എന്ന് അറിയപ്പെടുന്ന ലിവർപൂളിന്റെ നിലവിലെ മുൻനിരപ്പോരാളിയാണ് ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ്‌ സലാഹ്. 2017-ൽ ലിവർപൂളിനൊപ്പം ചേർന്ന 11-ാം നമ്പറുകാരൻ, 30 വർഷത്തിന് ശേഷം ലിവർപൂളിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചുകൊണ്ടാണ് ചെമ്പടയുടെ വീരപുത്രനായി മാറിയത്. ലിവർപൂൾ ജേഴ്സിയിൽ തുടർച്ചയായ അഞ്ചാം സീസൺ കളിക്കുന്ന സലാഹ്, 233 മത്സരങ്ങളിൽ നിന്ന് 150 ഗോളുകൾ നേടിക്കൊണ്ട് ലിവർപൂളിന്റെ എക്കാലത്തെയും ഗോൾ വേട്ടക്കാരുടെ പട്ടികയിൽ പത്താമനാണ്.

കഴിഞ്ഞ സീസണുകളിലെല്ലാം സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത ലിവർപൂൾ സ്ട്രൈക്കർ, 2021-22 സീസണിലും തന്റെ മികച്ച ഫോം തുടരുകയാണ്. ഇന്നലെ നോർവിചിനെതിരെ നേടിയ ഗോളോടെ ഇംഗ്ലീഷ് ക്ലബിന് ആയി 150 ഗോളുകൾ നേടുന്ന പത്താമത്തെ കളിക്കാരനായി മാറി ഈജിപ്ഷ്യൻ സൂപ്പർ താരം മാറി.റോജർ ഹണ്ടിന് (226) ശേഷം ഏറ്റവും വേഗത്തിൽ 150 ഗോൾ തികക്കുന്ന താരമായി സലാ മാറി.

ഈ സീസണിൽ 23 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 17 ഉൾപ്പെടെ ഈ സീസണിൽ 30 മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ സലാ നേടിയിട്ടുണ്ട്.1981-82 സീസൺ മുതൽ 1986-87 വരെയുള്ള സീസണിനിടയിൽ ലിവർപൂളിന് വേണ്ടി തുടർച്ചയായി അഞ്ച് സീസണുകളിൽ 20+ ഗോളുകൾ നേടിയ ഇയാൻ റഷിന് ശേഷം, ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കളിക്കാരൻ കൂടിയാണ് സല.

ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോളിന് പുറകിൽ നിന്ന ശേഷം മൂന്നു ഗോൾ നേടിയാണ് ലിവർപൂൾ വിജയിച്ചത്. സലക്ക് പുറമെ സാദിയോ മാനേ , പുതിയ സൈനിങ്‌ ഡയസ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന ലിവർപൂളിന് 57 പോയിന്റായി. സിറ്റിയേക്കാൾ ആറു പോയിന്റ് പിന്നിലാണ് ലിവർപൂൾ. ശാലയുടെ ഈ ഗോളടി തുടർന്നാൽ വീണ്ടും പ്രീമിയർ ലീഗ് കിരീടം ആന്ഫീല്ഡിലെത്തും.