“അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന സൂചന നൽകി ലിവർപൂൾ സൂപ്പർ താരം മൊഹമ്മദ് സലാ”

സെനഗലിനോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെട്ട് ഈജിപ്‌ത്‌ ലോകകപ്പ് യോഗ്യത നേടാതെ പുറത്തായതിനു പിന്നാലെ ഈജിപ്ഷ്യൻ സൂപ്പർ താരം മൊഹമ്മദ് സലാ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാൻ തയ്യാറാണെന്ന് സൂചന നല്കിയിരിക്കുകയാണ്.

ക്വാളിഫയറിന്റെ രണ്ട് പാദങ്ങളിൽ മൊത്തത്തിൽ 1-1 എന്ന സ്‌കോറിന് സമനില വഴങ്ങിയപ്പോൾ ഷൂട്ട് ഔട്ടിൽ സലാ അടക്കമുള്ള ഈജിപ്ഷ്യൻ താരങ്ങൾ പെനാൽറ്റി നഷ്ടപെടുത്തിയപ്പോൾ അവർക്ക് തോൽവി വഴങ്ങേണ്ടി വന്നു.ജനുവരിയിൽ ആഫ്‌കോൺ ഫൈനലിലും സെനഗലിന് മുന്നിൽ സലയുടെ ഈജിപ്ത് കീഴടങ്ങിയിരിക്കുന്നു.

രണ്ടാമത്തെ മത്സരത്തിനു മുൻപേ ഞാൻ സഹതാരങ്ങളോട് അവരോടൊപ്പം കളിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഞാൻ കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ചവരിലൊന്നാണ് അവരെന്നും പറഞ്ഞിരുന്നു. ഇതിനു മുൻപുള്ള തലമുറക്കൊപ്പം ഞാൻ കുറച്ചു കാലമുണ്ടായിരുന്നു. വെൽ ഗോമ, മൊഹമ്മദ് അബു തൃക്ക, അബ്ദുല്ല അൽ സയിദ് തുടങ്ങിയവരുടെ തലമുറ. എന്നാൽ ഇപ്പോഴത്തെ താരങ്ങളിൽ ഞാൻ സന്തോഷവാനാണ്.

“നിങ്ങളോടൊപ്പം കളിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു, ഇത് എനിക്ക് ഒരു ബഹുമതിയായിരുന്നു, സംഭവിച്ചതിൽ ആർക്കും ഇടപെടാൻ കഴിയില്ല, കാരണം ഇത് രണ്ടാം തവണയാണ് പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടങ്ങുന്നത്’ അദ്ദേഹം കൂട്ടിച്ചേർത്തു.എനിക്ക് കൂടുതലൊന്നും പറയാനില്ല, നിങ്ങൾക്കൊപ്പം കളിക്കുന്നത് അഭിമാനമാണ്, ഞാൻ ദേശീയ ടീമിനൊപ്പം ഇനിയുണ്ടായാലും ഇല്ലെങ്കിലും’ സലാ പറഞ്ഞു.