❝പുതിയ ലിവർപൂൾ കരാറിന് ശേഷം മെസ്സിക്കും റൊണാൾഡോയ്ക്കുമൊപ്പമെത്തി മൊഹമ്മദ് സല❞| Mohamed Salah 

ലിവർപൂളിൽ സൂപ്പർ ഫോർവേഡുകൾ രണ്ടു പ്രധാന തീരുമാനങ്ങൾ എടുത്ത ആഴ്ചയാണ് കടന്നു പോയത്. ബുണ്ടസ്‌ലിഗ ചാമ്പ്യൻ ബയേൺ മ്യൂണിക്കിലേക്ക് സാഡിയോ മാനെ പോവുകയും മുഹമ്മദ് സലാ മെഴ്‌സിസൈഡ് ക്ലബ്ബിലെ കരാർ 2025 വരെ മൂന്ന് വർഷം കൂടി നീട്ടുകയും ചെയ്തു.

പുതിയ കരാറിന് ശേഷം, ഈജിപ്ഷ്യൻ ലിവർപൂളിന്റെ എക്കാലത്തെയും ഉയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരനും ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരിൽ ഒരാളുമായി മാറി. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ എന്നിവർക്കൊപ്പം പട്ടികയിൽ ഇടം നേടുകയും ചെയ്തു. ഇൻസെന്റീവ്‌സ് ഉൾപ്പെടെ £ 400,000 കണക്കാക്കിയ അദ്ദേഹത്തിന്റെ വേതനം ലിവർപൂളിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ ഫുട്ബോൾ കളിക്കാരനായ വിർജിൽ വാൻ ഡിജിക്കിന്റെ ഇരട്ടിയാണ്.

റെഡ്‌സിനായി 254 മത്സരങ്ങളിൽ നിന്ന് 156 ഗോളുകളും 63 അസിസ്റ്റുകളും സലായ്ക്ക് ഉണ്ട്.ആൻഡി കരോളിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് 30-കാരൻ ആൻഫീൽഡിലെത്തിയത്, എന്നാൽ നിലവിൽ ലിവർപൂളിന്റെ ഏറ്റവും മികച്ച കളിക്കാരനായി മാത്രമല്ല, ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ സ്‌കോറർമാരിൽ ഒരാളായി സല മാറിയിരിക്കുന്നു.

ആഴയിൽ £ 350,000 വേതനം കൈപ്പറ്റുന്ന ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കർ ലെവെൻഡോസ്‌കിയാണ് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ പത്താം സ്ഥാനത്ത്.ബുണ്ടസ്‌ലിഗയിലെ തന്റെ പതിനൊന്ന് വർഷത്തിനിടയിൽ, ഏഴ് തവണ (ബയേണിനൊപ്പം ആറ്, ബൊറൂസിയ ഡോർട്ട്മുണ്ടിനൊപ്പം ഒന്ന്) ഗോൾഡൻ ബൂട്ട് നേടിയ അദ്ദേഹം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിദേശ ഗോൾ സ്‌കോററാണ്. ആഴ്ചയിൽ £ 356,00 വേതനം വാങ്ങുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് (ബാഴ്‌സലോണയിൽ നിന്ന് ലോണിൽ) താരം ഗ്രീസ്മാൻ ഒൻപതാം സ്ഥാനത്താണ്. മാഞ്ചസ്റ്റർ ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ £ 375,000-ആഴ്ച ശമ്പളവുമായി പട്ടികയിൽ എട്ടാമതാണ്.

£ 375,000-ആഴ്ച വേതനവുമായി മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡ് ഏഴാമതും £ 385,000 വേതനവുമായി മറ്റൊരു സിറ്റി താരമായ ഡി ബ്രൂയിൻ ആറാമതുമാണ്.ആഴ്ചയിൽ £ 400,000 വേതനവുമായി മുഹമ്മദ് സലാ അഞ്ചാമതും £ 500,000 മായി ക്രിസ്റ്റ്യാനോ റോൻൾഡോ നാലാമതാണ്.£ 606,000-ആഴ്ചയിലെ വേതനവുമായി പിഎസ്ജി യുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ മൂന്നാം സ്ഥാനത്താണ്.£ 960,000-ആഴ്ച വേതനവുമായി മെസ്സി രണ്ടാമതും £ 1,000,000-ആഴ്ച വേതനമായി എംബപ്പേ ഒന്നാം സ്ഥാനത്തുമാണ്.

Rate this post