❝ടീമിൽ എടുക്കാതെ വെറും വാട്ടർ ബോയ് ആക്കിയതായി മുൻ താരം❞

ഇന്ത്യയുടെ മുൻ ഫാസ്റ്റ് ബൗളർ സലിൽ അങ്കോള ക്രിക്കറ്റ്‌ ജീവിതത്തിലെ തന്റെ ഇരുണ്ട അധ്യായം വെളിപ്പെടുത്തികൊണ്ട് മുന്നോട്ട് വന്നു.ഇന്ത്യയ്‌ക്കായി 1 ടെസ്റ്റും 20 ഏകദിനങ്ങളും കളിച്ച മുൻ ഫാസ്റ്റ് ബൗളറായിരുന്നു സലിൽ അങ്കോള. 1989 മുതൽ 1997 വരെ ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടായിരുന്ന താരമായിരുന്നു അങ്കോള. മുംബൈക്ക് വേണ്ടിയുള്ള അങ്കോളയുടെ സ്ഥിരതയാർന്ന പ്രകടനങ്ങൾ കൊണ്ട് 1989-90 ലെ ഇന്ത്യ പാകിസ്ഥാൻ പരമ്പരയിൽ താരത്തിന് അവസരം ലഭിച്ചു.

പിന്നീട് 1993-ൽ ഇന്ത്യൻ ഏകദിന ടീമിലേക്ക് അങ്കോളയെ തിരിച്ചു വിളിച്ചു. 1996 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാകുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ജീവിതത്തിൽ താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് താരം വ്യക്തമാക്കി.”ഞാൻ ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെടുകയും ഇന്ത്യൻ എ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സമയങ്ങളുണ്ടായിരുന്നു അവിടെയും ചില സമയങ്ങളിൽ അവസരം കിട്ടാതെ വെള്ളം കൊണ്ടുപോകാൻ വേണ്ടി മാത്രമായിരുന്നു ഉണ്ടായിരുന്നത് ” അങ്കോള പറഞ്ഞു. 2001 മുതൽ ഞാൻ ക്രിക്കറ്റിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയും ചെയ്തു. ഇത് തന്റെ ക്രിക്കറ്റ്‌ ജീവിതത്തിലെ വളരെ മോശം നിറഞ്ഞ ഒരു കാലഘട്ടമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

“എനിക്ക് ഒരു പരിശീലകനായി തിരിച്ചുവരാൻ ആഗ്രഹമുണ്ടായിരുന്നു. 1990-കളിലെ കോച്ചിംഗും ഇപ്പോഴുള്ള കോച്ചിംഗും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. അങ്കോള ചൂണ്ടിക്കാട്ടി.2010 ൽ അങ്കോള തന്റെ വ്യക്തിജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടു. ആദ്യ ഭാര്യയിൽ നിന്നും വേർപിരിഞ്ഞ അദ്ദേഹം പെട്ടെന്ന് ഒരു മദ്യപാനിയായി മാറി.

28-ആം വയസ്സിൽ, ഒരു അഭിനേതാവായി കരിയർ തുടരുന്നതിനായി അങ്കോള അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.2020-ൽ അദ്ദേഹത്തെ ഇന്ത്യയുടെ ചീഫ് സെലക്ടറായി തിരഞ്ഞെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ബൗളർമാരാൽ സമ്പന്നമായിരുന്നു.ചില ബൗളർമാർ ഉന്നതങ്ങളിൽ എത്തിയപ്പോൾ പല താരങ്ങളും പെട്ടന്ന് തന്നെ ക്രിക്കറ്റ്‌ ലോകത്തിൽ നിന്നും മാഞ്ഞുപോവുകയും ചെയ്തു.

Rate this post