❝സഞ്ജുവടക്കം അറിയാനായി ധവാൻ വാക്കുകൾ!! ഇത് യുവാക്കൾക്കായി സൂപ്പർ അവസരം❞

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ലിമിറ്റെഡ് ഓവർ പര്യടനം ഇന്ന് ആരംഭം കുറിക്കുകയാണ്. ഒന്നാം ഏകദിന മാച്ചിൽ ആരാധകർ അടക്കം പ്രതീക്ഷിക്കുന്നത് മികച്ച പോരാട്ടം തന്നെയാണ് . ശിഖർ ധവാൻ നേതൃത്വത്തിൽ ടീം ഇന്ത്യ കളിക്കാൻ എത്തുമ്പോൾ നിക്കോളാസ് പൂരനാണ് വെസ്റ്റ് ഇൻഡീസ് ടീമിനെ നയിക്കുന്നത്.

നിലവിൽ രണ്ട് ടീമുകളും കഠിനമായ പരിശീലനത്തിലാണ്. ഇന്ത്യൻ ടീമിൽ ആരൊക്കെ പ്ലേയിംഗ്‌ ഇലവനിലേക്ക് എത്തുമെന്നതാണ് ഏറെ ശ്രദ്ധേയം.അതേസമയം മലയാളി താരമായ സഞ്ജു വി സാംസൺ അടക്കം ഇന്ത്യൻ സ്‌ക്വാഡിൽ അനേകം യുവ താരങ്ങൾ ഉള്ളപ്പോൾ ആരൊക്കെ പ്ലേയിംങ് ഇലവനിലേക്ക് സ്ഥാനം നേടുമെന്നത് സസ്പെൻസ്. അതേസമയം നെറ്സ് സെക്ഷൻ പിന്നാലെ ക്യാപ്റ്റൻ ശിഖർ ധവാൻ ഇന്ത്യൻ യുവ താരങ്ങളോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്.

ഇന്ത്യൻ യുവ താരങ്ങളായ സഞ്ജു, ഹൂഡ അടക്കമുള്ളവർ ഈ അവസരം മാക്സിമം യൂസ് ചെയ്യണമെന്നാണ് ക്യാപ്റ്റൻ ശിഖർ ധവാൻ അഭിപ്രായം.”നിങ്ങൾ യുവ ക്രിക്കറ്റ്‌ കളിക്കാർക്ക് എല്ലാം തന്നെ എക്സ്പോഷർ ചെയ്യാനും കളിക്കാനുമുള്ള വളരെ മികച്ച ഒരു സുവർണ അവസരമാണ് വെസ്റ്റ് ഇൻഡീസ് പരമ്പര.ഈ അവസരം നിങ്ങൾ എല്ലാം തന്നെ ഉപയോഗിക്കണം. നമുക്ക് അനവധിയായ യുവാക്കൾ ഓപ്ഷൻ മുൻപിൽ ഉണ്ട്. അത്‌ കൊണ്ടുതന്നെ ഈ പരമ്പര മാക്സിമം എൻജോയ് ചെയ്യാൻ കഴിയണം ” ക്യാപ്റ്റൻ ശിഖർ ധവാൻ ഇന്ത്യൻ താരങ്ങളോടായി പറഞ്ഞു. നേരത്തെ പ്രസ്സ് മീറ്റിൽ അടക്കം ധവാൻ ഇന്ത്യൻ യുവ താരങ്ങൾ ഈ സീരിസിലെ അവസരം ഉപയോഗിക്കുമെന്നുള്ള വിശ്വാസം വിശദമാക്കി.

ഇന്ത്യ (സാധ്യത ടീം ): 1 ശിഖർ ധവാൻ (ക്യാപ്റ്റൻ), 2 ഇഷാൻ കിഷൻ/റുതുരാജ് ഗെയ്ക്വാദ് , 3 ശ്രേയസ് അയ്യർ, 4 ദീപക് ഹൂഡ, 5 സഞ്ജു സാംസൺ (Wk), 6 സൂര്യകുമാർ യാദവ്, 7 അക്സർ പട്ടേൽ, 8 ശാർദുൽ താക്കൂർ, 9 പ്രസിദ് കൃഷ്ണ, 10 യുസ്വേന്ദ്ര ചാഹൽ, 11 മുഹമ്മദ് സിറാജ്,