സഞ്ജു സാംസൺ ‘തന്റെ മികച്ച ഫോമും അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരിച്ചുവിളിക്കാനുള്ള നല്ല അവസരവും പാഴാക്കുന്നു’

സഞ്ജു സാംസണിനെ ക്യാപ്റ്റന്സിയുടെ മികവിൽ രാജസ്ഥാൻ റോയൽസ് വലിയ മുന്നേറ്റമാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നടത്തുന്നത്. ഇന്നലെ ആർ സി ബി ക്കെതിരെ രാജസ്ഥാൻ നേടിയ ജയം സഞ്ജുവിന്റെ ക്യാപ്റ്റന്സിയുടെ മികവിനയാണ് അടയാളപ്പെടുത്തിയത്. എന്നാൽ സഞ്ജുവിനെപോലെ പ്രതിഭ ധനനായ ഒരു ബാറ്ററിൽ നിന്നും പ്രതീക്ഷിക്കുന്ന ഒരു പ്രകടനം ഉണ്ടാവുന്നില്ല എന്നത് ഖേദകരമാണ്.സാംസൺ “നല്ല ഫോമും റൺസ് നേടാനുള്ള നല്ല അവസരവും പാഴാക്കുന്നു” എന്നാണ് മിൻ വിൻഡീസ് ഫാസ്റ്റ് ബൗളർ ഇയാൻ ബിഷപ്പ് അഭിപ്രായപ്പെട്ടത് .

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സാംസൺ ക്രീസിൽ എത്തുമ്പോൾ സ്കോർ 2 വിക്കറ്റിന് 33 റൺസ് എന്ന നിലയിൽ ആയിരുന്നു.എന്നാൽ ജോസ് ബട്ട്‌ലർ പുറത്തായതോടെ 3ന് 33 ആയി മാറി.മൂന്നാം പന്തിൽ വനിന്ദു ഹസരംഗയെ എക്‌സ്‌ട്രാ കവറിൽ ഒരു സിക്‌സ് പറത്തുകയും ഷഹബാസ് അഹമ്മദിനെ തുടർച്ചയായി സിക്‌സറുകൾ പറത്തി, ഉടൻ തന്നെ അദ്ദേഹം 12 പന്തിൽ 24 റൺസെടുത്തു. ഒമ്പത് പന്തുകൾ കൂടി നേരിട്ട സഞ്ജു ഹസരംഗയ്‌ക്കെതിരായ റിവേഴ്‌സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിൽ 27 റൺസിന്‌ പുറത്തായി.

“സഞ്ജു നല്ല ഫോമും റൺസ് നേടാനുള്ള നല്ല അവസരവും പാഴാക്കുകയാണെന്നും ത്തിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള അവസരം നഷ്ടപെടുത്തുകയാണ്. ജോസ് ബട്ട്‌ലർ സ്‌കോർ ചെയ്യാത്തപ്പോൾ ടീമിനെ നയിക്കാൻ. സഞ്ജുവിനു സാധിക്കുന്നില്ല.ഞാനൊരു സഞ്ജു സാംസൺ ആരാധകനാണ്, വർഷങ്ങളായി അങ്ങനെയാണ്, എന്നാൽ ഷോട്ട് സെലക്ഷനിലൂടെ അവൻ നല്ല ഫോം പാഴാക്കുകയാണ്” സഞ്ജുവിന്റെ സ്ഥിരതയില്ലാത്ത ചോദ്യത്തിന് മറുപടിയായി ഇയാൻ ബിഷപ്പ് പറഞ്ഞു.

“നിങ്ങളുടെ ടീമിൽ എടുക്കാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കളിക്കാരനാണ് സഞ്ജു , കാരണം മാച്ച് വിന്നറും ഏത് തരത്തിലുള്ള ബൗളിംഗും നേരിടാൻ കഴിയുന്ന ഒരു കളിക്കാരനുമാണ് , അവൻ നിർഭയനാണ്.ഒരുപാട് അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഇത് ശ്രദ്ധേയമായ ഒരു സവിശേഷതയാണ്” സഞ്ജുവിനെ കുറിച്ച് ഡാനിയേൽ വെട്ടോറി പറഞ്ഞു.

മികച്ച തുടക്കം ലഭിക്കുമെങ്കിലും അതൊന്നും വലിയ ഇന്നിങ്‌സായി മാറ്റാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല .സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 27 പന്തിൽ 55 റൺസ് നേടിയ സാംസൺ തന്റെ ഏറ്റവും വലിയ സ്കോർ. ചിലമത്സരങ്ങളിൽ 30-40-കൾ മാറ്റിനിർത്തിയാൽ സഞ്ജുവിൻറെ ബാറ്റിംഗ് കുറച്ച് നിരാശാജനകമാണ്. ഇത്തരത്തിലുള്ള പ്രകടനകൾ സഞ്ജുവിന് ഇന്ത്യൻ ടീമിൽ ഒരു സ്ഥാനം ഉറപ്പിക്കാൻ ഉതകുന്നതാവില്ല.