❝സാഞ്ചോയുടെ മോശം ഫോമിന് കാരണം റൊണാൾഡോയുടെ വരവാണ് ❞: മുൻ ലിവർപൂൾ താരം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഫലപ്രദമായ സമ്മർ ട്രാൻസ്ഫർ വിൻഡോ ആയിരുന്നു. റയൽ മാഡ്രിഡിൽ നിന്ന് ഏകദേശം 40.00 മില്യൺ ഡോളറിനു റഫേൽ വരാനെ 85 മില്യൺ പൗണ്ടിന് ബോറൂസിയ ഡോർട്ട്മുണ്ടിൽ നിന്നുള്ള ജാഡോൺ സാഞ്ചോയെയും,യുവന്റസിൽ നിന്ന് 15 മില്യൺ പൗണ്ട് ഫീസായി അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും യുണൈറ്റഡ് സ്വന്തമാക്കിയത്.വരാനെയും റൊണാൾഡോയും മികച്ച പ്രകടനത്തോടെ വരവറിയിച്ചെങ്കിലും സാഞ്ചോയ്ക്ക് ഇതുവരെ മതിപ്പുളവാക്കാനായില്ല.

മുൻ ലിവർപൂൾ മിഡ്ഫീൽഡർ ഡാനി മർഫിയുടെ അഭിപ്രായത്തിൽ സാഞ്ചോയിൽ നിന്നുള്ള മോശം പ്രകടനങ്ങൾക്ക് കാരണം റൊണാൾഡോയെ ഒപ്പിട്ടത് കൊണ്ട് മാത്രമാണ്. ഇത് ഇംഗ്ലണ്ട് താരത്തിന് മേൽ നെഗറ്റീവ് ഇംപാക്റ്റിന് കാരണമായി.സോൾസ്‌ജെയറിന്റെ കീഴിൽ ഉയർന്നു വരൻ സാഞ്ചോക്ക് കഴിയുമെന്നും മുൻ ലിവർപൂൾ താരം പറഞ്ഞു. തുടക്കത്തിൽ യുണൈറ്റഡിൽ സാഞ്ചോ ബുദ്ധിമുട്ടിയാലും തിരിച്ചു വരാനുള്ള കഴിവ് യുവ താരത്തിലുണ്ടെന്നും സമയമെടുതെലും താളം കണ്ടെത്താനും ടീമിൽ ഇടം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലീഡ്സിനെതിരായ ആദ്യ മത്സരത്തിൽ ഗ്രീൻവുഡ് ഒരു സെന്റർ ഫോർവേഡ് ആയാണ് കളിച്ചിരുന്നത്. പക്ഷെ റൊണാൾഡോ വന്നതിനു ശേഷം ഗ്രീൻവുഡ് വലതുഭാഗത്ത് മാറുകയും ചെയ്തതോടെ സാഞ്ചോയുടെ സ്ഥാനം സംശയത്തിലായി. ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലിനെതിരെ സാഞ്ചോ ആദ്യ ടീമിൽ ഇടം നേടിയെങ്കിലും 75 -ാം മിനിറ്റിൽ പിൻവലിച്ചു. സാഞ്ചോക്ക് കൂടുതൽ അവസരങ്ങൾ കൊടുത്ത മുൻനിരയിലേക്ക് കൊണ്ട് വരേണ്ടത് പരിശീലകനായ സോൾഷ്യറിന്റെ കടമ കൂടിയാണ്.

നീണ്ട രണ്ടു വർഷത്തെ ശ്രമത്തിനു ശേഷമാണ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും ജഡോൺ സാഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നത്.85 മില്യൺ യൂറോക്ക് 2026 വരെയാണ് യുവ താരം കരാർ ഒപ്പുവെച്ചത്. ഇരു ക്ലബ്ബുകളും തമ്മിൽ നടന്ന എണ്ണമറ്റ ചർച്ചകൾക്ക് ശേഷമാണ് ഡോർട്ട്മുണ്ട് അവരുടെ സ്റ്റാർ മാനെ വിട്ടയക്കാൻ സമ്മതിച്ചത്. ഈ ചെറു പ്രായത്തിൽ തന്നെ ലോക ഫുട്ബോളിലെ മികച്ച താരങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന ഇംഗ്ലീഷ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്റെ ഗുണ നിലവാരം കൊണ്ടുവരാൻ സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത് .

ഇംഗ്ലണ്ടിൽ നിന്നുള്ള ഏറ്റവും പ്രഗത്ഭരായ യുവാക്കളിൽ ഒരാളാണ് ജാദോൺ സാഞ്ചോ, അടുത്ത കുറച്ച് സീസൺ കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകാനുള്ള കഴിവുള്ള താരം കൂടിയാണ്.2017 ൽ ബോറുസിയ ഡോർട്മുണ്ടിൽ ചേരുന്നതിനു ശേഷം താരത്തിന്റെ വളർച്ച പെട്ടെന്ന് തന്നെയായിരുന്നു. കഴിഞ്ഞ സീസണിൽ ഡോർട്ട്മുണ്ടിനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിൽ ഈ വലതു വിങ്ങർ 8 ഗോളുകൾ നേടുകയും 13 അസിസ്റ്റുകൾ നൽകുകയും ചെയ്തു. ഈ സീസണിൽ സാഞ്ചോയുടെ പാസിംഗ് കൃത്യത ഏകദേശം 82.4% ആയിരുന്നു ശ്രമിച്ച പകുതി ഡ്യുവലുകളിലും വിജയിച്ചു.

ആക്ര മണാത്മക കഴിവുള്ള ഒരു ക്ലാസ് ആക്റ്റാണ് ജാദോൺ സാഞ്ചോ.പന്ത് കൈവശം ഇല്ലാത്തപ്പോളും പോസിഷനിങ്ങിൽ മികവ് പുലർത്തിയിട്ടുണ്ട്.കഴിഞ്ഞ 4 സീസണുകളിൽ, യൂറോപ്പിലെ മികച്ച 5 ലീഗുകളിലെ ഒരു കളിക്കാരനും ജാദോൺ സാഞ്ചോയേക്കാൾ നേരിട്ടുള്ള ഗോൾ പങ്കാളിത്തം നേടിയിട്ടില്ല. കഴിഞ്ഞ സീസണുകളിൽ ഡോർട്ട്മുണ്ടിന്റെ എല്ലാ മുന്നേറ്റങ്ങളും സാഞ്ചോയെ കേന്ദ്രീകരിച്ചായിരുന്നു.

Rate this post