ധോണിക്കെതിരെ ചെയ്തത് സമദിനെതിരെ ആവർത്തിക്കാൻ കഴിയാതെ സന്ദീപ് ശർമ്മ

ഐപിഎല്ലിൽ ഇന്നലെ രാത്രി 215 എന്ന കടുപ്പമേറിയ ചെയ്‌സിങ്ങിൽ അവസാന 12 പന്തിൽ 41 റൺസ് വേണ്ടിയിരുന്നപ്പോൾ സൺറൈസസ് ഹൈദരാബാദിന്റെ ആരാധകർ വിജയ പ്രതീക്ഷ കൈവിട്ടിരുന്നു. ആതിഥേയരായ രാജസ്ഥാൻ റോയൽസിന് കളി ജയിക്കുവെന്നും പോയിന്റ് പട്ടികയിൽ കുതിപ്പ് നടത്തുവെന്നും പലരും കരുതി.

പക്ഷേ നിർഭാഗ്യവശാൽ ഉദ്ദേശിച്ചതുപോലെയൊന്നും നടന്നില്ല.കുൽദീപ് യാദവിന്റെ 19-ാം ഓവറിൽ ഗ്ലെൻ ഫിലിപ്‌സ് ഹാട്രിക് സിക്‌സറുകൾ പറത്തി തുടർന്ന് നാലാം പന്തിൽ ബൗണ്ടറിയും നേടി മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു.അഞ്ചാം പന്തിൽ ഫിലിപ്‌സിനെ പുറത്താക്കാൻ യാദവിന് കഴിഞ്ഞെങ്കിലും ന്യൂസിലൻഡർ മത്സരം ഹൈദരാബാദിന് അനുകൂലമാക്കി.അവസാന ഓവറിൽ 17 റൺസ് വേണ്ടിയിരുന്നപ്പോൾ, ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ അടുത്തിടെ 21 റൺസ് ഡിഫൻഡ് ചെയ്ത സന്ദീപ് ശർമ്മയ്ക്ക് സഞ്ജു സാംസൺ പന്ത് കൈമാറി.

എന്നാൽ അന്ന് സന്ദീപ് ധോണിക്കെതിരെ ചെയ്തത് സമദിനെതിരെ ആവർത്തിക്കാൻ സാധിച്ചില്ല.ധോണിക്കെതിരെ അത്ഭുതങ്ങൾ സൃഷ്ടിച്ച യോർക്കറുകൾ ബൗൾ ചെയ്യാണ് സാന്ദീപിന് സാധിച്ചില്ല.ആദ്യം പന്തിൽ സിക്സ് വഴങ്ങിയെങ്കിലും അടുത്ത മൂന്ന് പന്തുകളിൽ നാല് റൺസ് മാത്രം വിട്ടുകൊടുത്ത് ആർആർ ബൗളർ തിരിച്ചു വന്നു.ഓവറിന്റെ അവസാന പന്തിൽ ജോസ് ബട്ട്‌ലറുടെ പന്തിൽ സമദിനെ ലോംഗ് ഓഫിൽ പിടികൂടിയതോടെ ആർആർ ആരാധകരും ഡഗൗട്ടും ആഘോഷത്തിൽ മുഴുകി.

എന്നാൽ താരങ്ങൾ ഗ്രൗണ്ട് വിടാൻ ഒരുങ്ങുവെ നോബോൾ സിഗ്നൽ വന്നതോടെ മത്സരത്തിൽ വീണ്ടും ട്വിസ്റ്റ്. ജയം ഒരു പന്തിൽ നാല് എന്ന സ്ഥിതിയിൽ സന്ദീപ് പന്തെറിയുന്നു. ഈ പന്ത് സമദ് സിക്‌സർ തൂക്കി ഹൈദരാബാദിന് അവിശ്വസനീയ വിജയം സമ്മാനിച്ചു.

4.8/5 - (5 votes)