
ചെന്നൈക്കെതിരെ റോയൽസിന്റെ വിജയമുറപ്പിച്ച ധോണിക്കെതിരെ സന്ദീപ് ശർമ എറിഞ്ഞ യോർക്കർ
ഐപിഎൽ 2023 ലെ 17-ാം നമ്പർ മത്സരത്തിൽ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടി. തിങ്ങിനിറഞ്ഞ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് രണ്ട് താരനിര ടീമുകൾ തമ്മിലുള്ള മത്സരം നടന്നത്, ക്യാപ്റ്റൻ എന്ന നിലയിൽ സിഎസ്‌കെ ജേഴ്സിയിൽ ധോണിയുടെ 200 ആം മത്സരമായിരുന്നു ഇത്.
രാജസ്ഥാന്‍ മുന്നോട്ടുവെച്ച 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് അവസാന രണ്ട് ഓവറില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ 40 റണ്‍സാണ് വേണ്ടിയിരുന്നത്. ജെയ്സന്‍ ഹോള്‍ഡര്‍ എറിഞ്ഞ 19-ാം ഓവറില്‍ ധോനിയും ജഡേജയും ചേര്‍ന്ന് രണ്ടു സിക്സും ഒരു ഫോറും ഉള്‍പ്പെടെ 19 റണ്‍സ് നേടി. അവസാന ഓവറിൽ 21 റൺസ് വേണ്ടിയിരിക്കെ രാജസ്ഥാൻ റോയൽസ് പേസർ സന്ദീപ് ശർമ്മയെ ധോണി ഓവറിലെ രണ്ടാമത്തെയും മൂന്നാമത്തെയും പന്തിൽ രണ്ട് ബാക്ക്-ടു-ബാക്ക് സിക്‌സറുകൾ പറത്തി വിജയത്തിനടുത്തെത്തിച്ചു.

29 കാരനായ പേസർ രണ്ട് വൈഡ് ബൗളുകളിൽ തുടങ്ങി പിന്നീട് ഒരു ഡോട്ട് ബോൾ എറിഞ്ഞെങ്കിലും രണ്ട് വലിയ സിക്സുകൾ പറത്തി എംഎസ്ഡി അത് നികത്തി. നാലാം പന്തിൽ ധോണി സിംഗിൾ റണ്ണെടുത്തു, കളിയുടെ അവസാന പന്തിൽ ഒരു റൺ എടുത്ത് രവീന്ദ്ര ജഡേജയും ധോണിക്ക് സ്ട്രൈക്ക് കൈമാറി. അവസാന പന്തിൽ സിഎസ്‌കെക്ക് ജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരുന്നെങ്കിലും സന്ദീപ് ശാന്തനായി ധോണിക്കെതിരെ ഒരു മികച്ച യോർക്കർ എറിഞ്ഞു എന്നാൽ ധോണിക്ക് ഒരു റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. രാജസ്ഥാൻ മത്സരത്തിൽ 3 റൺസിന് വിജയിക്കുകയും ചെയ്തു.
മത്സരത്തില്‍ ചെന്നൈയെ ധോനി വിജയത്തീരത്ത് എത്തിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ പന്തെറിഞ്ഞ സന്ദീപ് ശര്‍മ്മയാണ് ചെന്നൈയെ ജയത്തില്‍ നിന്ന് അകറ്റിയത്.അവസാന പന്ത് എറിയുന്നതിന് മുമ്പ് ധോണി ഒരു ഫോറും മൂന്ന് സിക്‌സറും അടിച്ചിരുന്നു, സമ്മർദ്ദം സന്ദീപിന് മേലായിരുന്നു, പക്ഷേ അദ്ദേഹം തന്റെ തന്റെ പ്ലാൻ കൃത്യമായി നടപ്പിലാക്കി, അവസാന പന്തിലെ മറ്റൊരു ത്രില്ലറിൽ തന്റെ ടീമിന് മൂന്ന് റൺസ് വിജയം ഉറപ്പിച്ചു.
Last over Dhoni Sixes #ipl #dhoni pic.twitter.com/p8dqwRmtrH
— Vipul Singh (@nextgenclick) April 12, 2023
ബുധനാഴ്ച സിഎസ്‌കെ ക്യാപ്റ്റനെന്ന നിലയിൽ തന്റെ റെക്കോർഡ് 200-ാം മത്സരം കളിക്കുകയായിരുന്ന ധോണി, തന്റെ പഴയകാല ഓർമ്മകൾ പുതുക്കി, ഇഷ്ടാനുസരണം കൂറ്റൻ ഷോട്ടുകൾ കളിച്ച് മത്സരത്തെ അവിസ്മരണീയമാക്കി, പക്ഷേ തന്റെ ടീമിനെ ഫിനിഷിംഗ് ലൈൻ കടക്കാൻ സഹായിക്കാനായില്ല. 2008 ലെ ലീഗിന് ശേഷം ചെപ്പോക്കിൽ റോയൽസിന്റെ ആദ്യ വിജയമായിരുന്നു ഇത് .വിജയത്തോടെ ഐപിഎൽ 2023 പോയിന്റ് പട്ടികയിൽ അവർ ഒന്നാം സ്ഥാനത്തും എത്തി.
Sandeep Sharma saves the day 🎉 pic.twitter.com/PUg4g5lg61
— Mohan Gawade (@mohankgawade) April 12, 2023