സന്ദേശ് ജിംഗനെ സ്വന്തമാക്കി കൊൽക്കത്തൻ ക്ലബ്

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിംഗൻ ഇന്ത്യൻ സൂപ്പർ ലീഗിലെ ചാമ്പ്യന്മാരും ,ഇന്ത്യൻ ഫുട്ബോളിലെ അതികായകന്മാരുമായ എടികെ മോഹൻ ബഗാനിൽ ചേർന്നുവെന്ന് റിപോർട്ടുകൾ .അഞ്ചു വർഷത്തെ കരാറിനാണ് താരം എടികെ മോഹൻ ബഗാനിൽ ചേർന്നത് .ഇന്ത്യൻ ഇന്റർനാഷണൽ ഇതിനകം തന്നെ ക്ലബ്ബുമായുള്ള നിബന്ധനകൾ അംഗീകരിച്ചിട്ടുണ്ടെന്നും ജിങ്കൻറെ ഒപ്പിനായി വെയിറ്റ് ചെയ്യുകയായെന്നും ക്ലബ് വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബ് എഫ് സി ഉടമ രഞ്ജിത് ബജാജ് ട്വിറ്ററിലൂടെയാണ് താരത്തിന്റെ ട്രാൻസ്ഫർ വാർത്ത പുറത്തു വിട്ടത്.

pic source /Getty images

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന്പുറത്തുപോയത് മുതൽ 27 കാരനെ ചുറ്റി ഊഹാപോഹങ്ങളായിരുന്നു . ബെംഗളൂരു എഫ്‌സി, എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സി, എടികെ മോഹൻ ബഗാൻ, ഒഡീഷ എഫ്‌സി എന്നിവർ ജിങ്കനെ ടീമിലെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചു. പുതിയ നിക്ഷേപകർ എത്തി ഐ‌എസ്‌എൽ പങ്കാളിത്തം സ്ഥിരീകരിക്കുന്നതിന്റെ നടപടികൾ നടന്നുകൊണ്ടിരിക്കുന്ന ഈസ്റ്റ് ബംഗാളും ജിംഗൻ വേണ്ടിയുള്ള മത്സരരംഗത്ത് ചേർന്നു . സന്ദേശ് ജിങ്കൻറെ എടികെ മോഹൻ ബഗാനിൽ എത്തുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം സ്പ്റ്റംബർ 26 നു നടക്കുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. കഴിഞ്ഞ സീസണിൽ പരിക്ക് മൂലം ഒരു മത്സരം പോലും ജിംഗന് കളിക്കാൻ സാധിച്ചിരുന്നില്ല.