❝ലോകകപ്പ് കളിക്കുകയെന്ന വലിയ സ്വപ്നത്തെക്കുറിച്ച് സന്ദേശ് ജിംഗൻ , ഏഷ്യൻ കപ്പാണ് അതിന്റെ ആദ്യ പടി❞

ഇന്ത്യയുടെ എ‌എഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് നാളെ കൊല്കത്തയിൽ തുടക്കമാവുകയാണ്. നാളെ നടക്കുന്ന മത്സരത്തിൽ ഇന്ത്യ കമ്പോഡിയയെ നേരിടും. മൂന്നു മത്സരങ്ങളാണ് യോഗ്യത റൗണ്ടിൽ ഇന്ത്യ കളിക്കേണ്ടത്.ഫിഫ ലോകകപ്പിൽ കളിക്കുക എന്ന ‘ആത്യന്തിക സ്വപ്നം’ സാക്ഷാത്കരിക്കുന്നതിന് ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യ സ്ഥിരമായി പങ്കെടുക്കേണ്ടതുണ്ടെന്ന് ഇന്ത്യൻ നാഷണൽ ടീം ഡിഫൻഡർ സന്ദേശ് ജിംഗൻ വിശ്വസിക്കുന്നു.

“എല്ലാവരും ലോകകപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു, ഫുട്ബോൾ ആരാധകരും കളിക്കാരും അത് ആഗ്രഹിക്കുന്നു.ആ നിലയിലെത്തണമെങ്കിൽ ഇന്ത്യൻ ഏഷ്യൻ കപ്പിൽ സ്ഥിരമായി കളിക്കണം .ഇത് എളുപ്പമാണെന്ന് ഞാൻ പറയുന്നില്ല, ഇന്ത്യ എപ്പോഴും ഏഷ്യൻ കപ്പ് വലയയ് ലക്ഷ്യമായി കാണണം.വേൾഡ് കപ്പ് എന്ന ആത്യന്തിക സ്വപ്നത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ഏഷ്യൻ കപ്പ്” നാളെ കൊൽക്കത്തയിൽ കംബോഡിയയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി സന്ദേശ് ജിംഗൻ പറഞ്ഞു.

ഏഷ്യൻ കപ്പ് ഫൈനൽ ടൂർണമെന്റിൽ അഞ്ചു തവണയാണ് ഇന്ത്യ പങ്കെടുത്തിട്ടുള്ളത്. ചരിത്രത്തിലാദ്യമായി ബാക്ക്-ടു-ബാക്ക് ഏഷ്യൻ കപ്പുകൾക്ക് യോഗ്യത നേടുകയാണ് ബ്ലൂ ടൈഗേഴ്‌സിന്റെ ലക്ഷ്യം. മുമ്പ്, 1964, 1984, 2011, 2019 പതിപ്പുകളിൽ ഇന്ത്യ ഇടംപിടിച്ചിട്ടുണ്ട്.കംബോഡിയക്കെതിരായ മത്സരത്തിന് ശേഷം ഗ്രൂപ്പ് ഡിയിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെയും ഹോങ്കോങ്ങിനെയും നേരിടും.എല്ലാ മത്സരങ്ങളും കൊൽക്കത്തയിലെ ഐക്കണിക് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും. സ്വന്തം നാട്ടിലെ ആരാധകർക്ക് മുന്നിൽ ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നതിന്റെ ആവേശത്തിലാണ് ജിങ്കൻ.

2022 ലെ ഖത്തർ വേൾഡ് കപ്പിലേക്ക് യോഗ്യത നേടാനായില്ലെങ്കിലും 2026-ൽ നടക്കുന്ന വേൾഡ് കപ്പിൽ 48 ടീമുകൾ ഉണ്ടാവാൻ സാധ്യത കാണുന്നുണ്ട്.അതിൽ ഏഷ്യയിൽ നിന്നുള്ള 8 പേർ പങ്കെടുക്കും.അതിൽ ലക്‌ഷ്യം വെച്ചാണ് ഇന്ത്യ മുന്നോട്ട് പോവുന്നത്.