സഞ്ജയ്‌ കുമാർ – ഇന്ത്യയുടെ യഥാർത്ഥ ഇന്റർനാഷണൽ വോളി താരം

ഇന്ത്യൻ വോളീബോൾ ചരിത്രത്തിൽ എന്നും തലയുർത്തി നിൽക്കുന്ന പേരാണ് സഞ്ജയ്‌ കുമാർ എന്ന ഹരിയാനക്കാരൻ. ഒരു അന്താരാഷ്ട്ര വോളി താരത്തിന് വേണ്ട സ്റ്റാമിന, മെയ്‌വഴക്കം, ടെക്നിക്, ഡെഡിക്കേഷൻ, പവർ എല്ലാം ഒത്തുചേർന്ന അറ്റാക്കറാണ് സഞ്ജയ്. തൊണ്ണൂറുകൾക്ക് മുൻപുള്ള ഇന്ത്യൻ ലെജൻഡറി കളിക്കാരുമായി താരതമ്യം ചെയ്യാൻ സാധിക്കുന്ന താരമാണ് സഞ്ജയ് കുമാർ .2000 ത്തിന്റെ ആദ്യകാലത്തിൽ ഇന്ത്യൻ വോളിയിൽ പകരം വെക്കാനില്ലാത്ത ഓപ്പോസിറ്റ് (യൂണിവേഴ്സൽ ) ആയിരുന്നു ഈ ഹരിയാനക്കാരൻ .

1985 മെയ് 5 നു ഹരിയാനയിലെ ഭിവാനിയിൽ ജനിച്ച സഞ്ജയ് ബോക്സിങ് താരങ്ങൾക് പേര് കേട്ട മക്രാനയിൽ ആയിരുന്നു വളർന്നതെങ്കിലും സഹോദരന്റെ പാത പിന്തുടർന്നു 6’6 ഉയരമുള്ള സഞ്ജയ്‌ വോളീബോൾ എത്തുന്നത്. 1999ൽ ഭിവാനിയിലെ സായി ഹോസ്റ്റലിൽ ചേർന്നു ആ വർഷം തന്നെ ഹരിയാനയുടെ സബ് ജൂനിയർ നാഷണൽ ടീമിൽ ഇടം നേടി . 2001 ൽ നടന്ന നാഷണൽ ജൂനിയർ ചാമ്പ്യൻഷിപ്പിലും ഹരിയാനക് വേണ്ടി ജേഴ്‌സി അണിഞ്ഞു. ആ വർഷം തന്നെ കൊറിയയിൽ നടന്ന ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്റ്റേറ്റ് ടീമിലെയും ഇന്ത്യൻ ജൂനിയർ ടീമിലെയും പ്രകടനങ്ങൾ എച്ച്‌എസ്ഐഡിസി ടീമിലേക്കുള്ള വാതിൽ തുറന്നു. 2003 ൽ തായ്‌ലൻഡിൽ നടന്ന ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ എത്തിയെങ്കിലും ബ്രസീലിനോട് പരാജയപെട്ടു, ചാമ്പ്യൻഷിപ്പിലെ മികച്ച ബ്ലോക്കർ ആയി സഞ്ജയ്‌ കുമാറിനെ തെരെഞ്ഞെടുത്തു. 2003ൽ വിശാഖപട്ടണത് നടന്ന ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ ഇറാനെ തോൽപിച്ചു ജേതാക്കൾ ആവുന്നതിൽ മുഖ്യ പങ്ക് വഹിച്ചു, ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനായി സഞ്ജയ്‌ തെരഞ്ഞെടുക്കപ്പെട്ടു. 2004 പാകിസ്ഥാനിൽ നടന്ന സാഫ് ഗെയിംസിൽ പാകിസ്താനെ തോൽപിച്ചു കിരീടം കൂടിയതും,2006 ശ്രീ ലങ്കയിൽ നടന്ന ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് നേടിയതും സഞ്ജയുടെ പിൻബലത്തിൽ ആയിരുന്നു 2006 ദോഹ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ അംഗമായി . 2007ൽ കൊൽക്കത്തയിൽ വെച്ച് നടന്ന കോമൺവെൽത് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തിയെങ്കിലും ഓസ്‌ട്രേലിയോട് പരാജയപെട്ടു. ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി സഞ്ജയ്‌ തെരഞ്ഞെടുക്കപ്പെട്ടു.


2004 ലും 2007 ലും നാഷണൽ ചാമ്പ്യൻഷിപ്പ് ഹരിയാന വിജയിക്കുന്നത് സഞ്ജയുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ്. സുബേ സിംഗ്, സഞ്ജയ്‌ ഉൾപ്പെട്ട എച്ച്‌എസ്ഐഡിസി ഇന്ത്യയിലെ മികച്ച ഡിപ്പാർട്മെന്റ് ടീമായി വളർന്നു. എച്ച്‌എസ്ഐഡിസി വേണ്ടി കളിക്കുമ്പോൾ ഇന്ത്യയെ പ്രതിനിതീകരിച്ചു ഏഷ്യൻ ക്ലബ്‌ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട് . 2010 ഇറാനിൽ നടന്ന എ വി സി കപ്പ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മൂന്നാം സ്ഥാനം നേടിയത് സഞ്ജയുടെ മികവിലാണ്, ചാമ്പ്യൻഷിപ്പിലെ മികച്ച സ്കോറെർ ആയി സഞ്ജയിയെ തെരെഞ്ഞെടുത്തു . 2010 ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തുവെങ്കിലും തായ്‌ലൻഡിനോട് പരാജയപെട്ടു ഇന്ത്യ പുറത്തായി. വോളിബോളിൽ രാജ്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചു 2011ൽ 26 ആം വയസ്സിൽ അർജുനൻ അവാർഡ് നൽകി ആദരിച്ചു.

2011 ൽ നടന്ന ഇന്ത്യയിലെ ആദ്യ വോളി ലീഗായ ഇന്ത്യൻ വോളി ലീഗിൽ കർണാടക ബുൾസ് വേണ്ടിയായിരുന്നു സഞ്ജയ്‌ കളിച്ചിരുന്നത്.ചാമ്പ്യൻഷിപ്പിലെ മികച്ച സെർവർ ആയി സഞ്ജയിയെ തിരഞ്ഞെടുക്കപ്പെട്ടു. 2012ൽ വിയറ്റ്നാം നടന്ന എ വി സി കപ്പിൽ നാലാം സ്ഥാനം നേടിയ ഇന്ത്യൻ ടീമിലും സഞ്ജയ്‌ അംഗമായിരുന്നു. ഇന്ത്യക്ക് പുറത്തു പ്രൊഫഷണൽ ലീഗിൽ കളിച്ച വളരെ ചുരുക്കം കളിക്കാരിൽ ഒരാളാണ് സഞ്ജയ്‌ 2007 to 2009 വരെ യുഎ യിലെ അൽ ജസീറ,അൽ -അജ്മാൻ എന്നി ക്ലബ്ബുകൾക് വേണ്ടി കളിച്ചിട്ടുണ്ട്. 2009മുതൽ ഇറാനിലെ പേഴ്‌സ് പോലീസ് & കല്ലേഹ് ക്ലബ്ബുകൾക് വേണ്ടിയും സഞ്ജയ്‌ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. . 2015 കോഴിക്കോട് നാഷണലിൽ ഹരിയാനയെ ബീച് വോളീബോൾ പ്രതിനിധീകരിച്ചിട്ടുണ്ട്.

നിരന്തരമായ പരിക്കുമൂലം ഫോമിൽ നിൽക്കുമ്പോൾ കളിക്കളത്തിൽ നിന്നും വിരമിക്കേണ്ടി വന്ന സഞ്ജയ് 2013 മുതൽ ഹരിയാനയിലെ ഭിവാനിയിൽ വോളിബോൾ അക്കാദമി നടത്തുകയാണ് . പവർ വോളിബോളിന്റെ പര്യായമായ സഞ്ജയ്‌ കാറ്റിനേക്കാൾ വേഗതയുള്ള ജമ്പിങ് സർവീസും ശക്തിയായ പിൻകോർട് അറ്റാക്കിന്റെയും ചിത്രം വോളീബോൾ പ്രേമികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്.