❝ഒരു യുവ താരം കൂടി കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞു , ഇനി കളിക്കുക മുംബൈക്ക് വേണ്ടി❞ |Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിനോട് മറ്റൊരു യുവ താരം കൂടി ക്ലബിനോട് വിട പറഞ്ഞു .കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ സഞ്ജീവ് സ്റ്റാലിനാണ് ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞത്. വരുണൻ സീസണിൽ താരം മുംബൈ സിറ്റി എഫ്സി ക്ക് വേണ്ടി ജേഴ്സിയണിയും.ബ്ലാസ്റ്റേഴ്സ് ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു.

ഇന്ത്യൻ ആറോസ് താരമായിരുന്ന സഞ്ജീവ് 2021ലാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 8 മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. ലെഫ്റ്റ് ബാക്കായ 21 കാരൻ ഇന്ത്യൻ ദേശിയ ടീമിന്റെ അണ്ടർ 17, അണ്ടർ 20 ടീമുകളുടെ ഭാഗമായിരുന്ന സഞ്ജീവ് ഇന്ത്യക്കായി 2017 ഫിഫ അണ്ടർ 17 ലോകകപ്പിലും പന്തുതട്ടിയിട്ടുണ്ട്.

ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് യുവതാരം തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. അവിടെ നിന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) ഡെവലൊപ്മെന്റ് ടീമായ ഇന്ത്യൻ ആരോസ് അദ്ദേഹത്തെ തിരഞ്ഞെടുത്തു.രാജ്യത്തെ ഏറ്റവും മികച്ച യുവ ഫുട്ബോൾ കളിക്കാരിൽ ഒരാളായി പ്രശസ്തി നേടിയ സ്റ്റാലിൻ 3 സീസണുകളിലായി ഇന്ത്യൻ ആരോസിന് വേണ്ടി 28 മത്സരങ്ങൾ കളിക്കുകയും ചെയ്തു. ലെഫ്റ്റ് ബാക്ക് പോർച്ചുഗീസ് ടീമായ എവേസിസിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

കേരളം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ സ്ഥാനം ഇല്ലായിരുന്നെങ്കിലും കിട്ടിയ അവസരങ്ങളിൽ എല്ലാം സഞ്ജീവ് കഴിവ് തെളിയിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിന് പിന്നാലെ ഡെവ്‌ലപ്മെന്റ് ലീ​ഗിൽ ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിനായും സഞ്ജീവ് കളിച്ചിരുന്നു.

Rate this post