വെടിക്കെട്ട് ബാറ്റിങ്ങുമായി സഞ്ജുവും ജയ്‌സ്വാളും ,തകർപ്പൻ ജയവുമായി രാജസ്ഥാൻ റോയൽസ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകർപ്പൻ ജയവുമായി രാജസ്ഥാൻ റോയൽസ്. കൊൽക്കത്ത ഉയർത്തിയ 151 റൺസ് വിജയ ലക്‌ഷ്യം വെറും 13 .1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് റോയൽസിന് മിന്നുന്ന ജയം നേടിക്കൊടുത്തത്.

കഴിഞ്ഞ മത്സരങ്ങളിലൊക്കെയും വിജയം കൈവിട്ട രാജസ്ഥാന് പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്താൻ ഈ പ്രകടനം സഹായിച്ചിട്ടുണ്ട്..നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സടിച്ചാണ് ജയ്‌സ്വാള്‍ തുടങ്ങിയത്. നിതീഷ് റാണയെറിഞ്ഞ ആദ്യ ഓവറില്‍ 26 റണ്‍സ് പിറന്നു. രണ്ട് സിക്‌സും മൂന്ന് ഫോറും ആദ്യ ഓവറിലുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഓവറില്‍ ബട്‌ലര്‍ റണ്ണൗട്ടായി. എങ്കിലും ജയ്‌സ്വാള്‍ ആക്രമണം തുടര്‍ന്നു. മുന്നാം ഓവറില്‍ അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയാക്കി. ഐപിഎല്ലിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയാണിത്.

14 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയിട്ടുള്ള കെ എല്‍ രാഹുല്‍, പാറ്റ് കമ്മിന്‍സ് എന്നിവരെയാണ് ജയസ്വാള്‍ മറികടന്നത്. 47 പന്തിൽ നിന്നും അഞ്ചു സിക്‌സും 13 ഫോറുമടക്കം 98 റൺസെടുത്ത ജയ്‌സ്വാള്‍ പുറത്താവാതെ നിന്നു . സഞ്ചു സാംസൺ അഞ്ചു സിക്‌സും രണ്ടു ഫോറുമടക്കം 29 പന്തിൽ നിന്നും 48 റൺസ് എടുത്ത് പുറത്താവാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്തയ്ക്കായി വെങ്കടേഷ് അയ്യര്‍ (42 പന്തില്‍ 57) മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും വിജയം കൈവിട്ട രാജസ്ഥാന് പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്താൻ ഈ പ്രകടനം സഹായിച്ചിട്ടുണ്ട്..യൂസ്‌വേന്ദ്ര ചാഹല്‍ രാജസ്ഥാനായി നാല് വിക്കറ്റെടുത്തു. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമാവാനും ചാഹലിന് സാധിച്ചു. നാല് ഓവറില്‍ 25 റണ്‍സ് മാത്രമാണ് ചാഹല്‍ വഴങ്ങിയത്. ട്രന്റ് ബോള്‍ട്ടിന് രണ്ട് വിക്കറ്റുണ്ട്.

Rate this post