“ഏറ്റവും വലിയ ശത്രുവിനെതിരെ സഞ്ജു ഇറങ്ങുമ്പോൾ , ഇന്ന് ബംഗളുരു രാജസ്ഥാൻ പോരാട്ടം” | IPL2022|SANJU SAMSON

ഐപിൽ പതിനഞ്ചാം സീസണിൽ തുടർ ജയങ്ങളിൽ കൂടി ജൈത്രയാത്ര തുടരുകയാണ് സഞ്ജു സാംസണും ടീമും. സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിലും വമ്പൻ ജയം സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസ് ടീം ഇന്ന് ശക്തരായ ബാംഗ്ലൂർ എതിരെയാണ് കളിക്കാൻ ഇറങ്ങുന്നത്. വാശിയെറിയ പോരാട്ടത്തിൽ സഞ്ജു സാംസൺ ബാറ്റിങ്ങിൽ തന്നെയാണ് അവരുടെ പ്രതീക്ഷകൾ എല്ലാം.

അതേസമയം ബാംഗ്ലൂർ : രാജസ്ഥാൻ പോരാട്ടത്തിൽ നായകനായ സഞ്ജു സാംസൺ ബാറ്റ് കൊണ്ട് വീണ്ടും തിളങ്ങുമോ എന്നാണ് ആരാധകരും മലയാളി ക്രിക്കറ്റ്‌ പ്രേമികളും എല്ലാം. നിലവിൽ മികച്ച ഫോമിലുള്ള സഞ്ജു ഹൈദരാബാദ് എതിരായ ആദ്യത്തെ കളിയിൽ 55 റൺസും മുംബൈക്ക് എതിരായ കഴിഞ്ഞ മത്സരത്തിൽ 30 റൺസ്സുമായും തിളങ്ങിയിരുന്നു. സീസണിലെ ടോപ് സിക്സ് ഹിറ്റർ കൂടിയായ സഞ്ജു ബാംഗ്ലൂർ ബൗളർമാർക്കും എതിരെ അധിപത്യ നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

അതേസമയം സഞ്ജുവിന് മുന്നിൽ വലിയ വെല്ലുവിളികളിൽ ഒന്നാണ് ഈ മത്സരത്തിൽ കാത്തിരിക്കുന്നത്. ബാംഗ്ലൂർ നിരയിൽ ഹസരംഗയുടെ സാന്നിധ്യം സഞ്ജു ആരാധകരെ അടക്കം ഭയപെടുത്തുന്നുണ്ട്. നേരത്തെ 2021ലെ ഇന്ത്യ :ശ്രീലങ്ക ടി :20 പരമ്പരയിൽ മൂന്ന് തവണയാണ് ഹസരംഗ സഞ്ജു സാംസൺ വിക്കെറ്റ് വീഴ്ത്തിയത്. ഹസരംഗക്ക് എതിരെ വലിയ നേട്ടങ്ങൾ ഒന്നും തന്നെ അവകാശപെടാൻ ഇല്ലാത്ത സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിൽ എങ്ങനെ ഈ ഒരു വെല്ലുവിളി നേരിടുമെന്നതാണ് ക്രിക്കറ്റ്‌ ലോകം നോക്കുന്നത്.

പതിവ് ശൈലിയിൽ ബാറ്റ് വീശി സഞ്ജുവിന് തന്റെ മികച്ച ഫോം ആവർത്തിക്കാൻ കഴിയുമെന്നാണ് എല്ലാ ക്രിക്കറ്റ്‌ പ്രേമികളും പ്രതീക്ഷിക്കുന്നത്.തുടർ ജയങ്ങളുമായി എത്തുന്ന രാജസ്ഥാൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. സെയിം പ്ലായിങ് ഇലവനുമായി രാജസ്ഥാൻ ടീം എത്തുമെന്നാണ് സൂചന.