വീ‌ണ്ടും വെടിക്കെട്ടുമായി സഞ്ജു; എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ കേരളം ക്വാർട്ടറിൽ

മലയാളി ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ ആവേശപൂർവ്വം കാത്തിരുന്ന കേരള ടീമിന്റെ സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ പ്രീ ക്വാർട്ടർ മത്സരത്തിൽ 8 വിക്കറ്റിന്റെ ത്രില്ലിംഗ് ജയവുമായി സഞ്ജു സാംസൺ നയിക്കുന്ന കേരള ടീം ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു. എല്ലാവരെ യാതൊരു സാധ്യതകളും തന്നെ ഒരുവേള കൽപ്പിക്കാതിരുന്ന കേരള ടീം എട്ട് വിക്കറ്റ് ജയമാണ് കരുത്തരായ ഹിമാചലിന് എതിരെ ഇന്ന് നടന്ന നിർണായകമായ മത്സരത്തിൽ നേടിയത്.

എന്നാൽ ജയത്തോടെ ഏറെ വർഷങ്ങൾ കാത്തിരിപ്പിന് ശേഷമാണ് കേരള ടീം സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ക്വാർട്ടർ ഫൈനലിലേക്ക് സ്ഥാനം നേടുന്നത് പോലും. പ്രധാന മത്സരത്തിൽ ബാറ്റ്‌സ്മാന്മാർക്ക് ഒപ്പം ബൗളിംഗ് നിരയും കൂടി ഫോമിലേക്ക് എത്തിയത് കേരള ടീം ജയത്തിൽ പ്രധാനം ഘടകമായി മാറി. ആദ്യം ബാറ്റ് ചെയ്ത ഹിമാചൽ പ്രദേശ് ടീം 145 റൺസാണ് നേടിയത് എങ്കിലും വേഗം മറുപടി ബാറ്റിങ്ങിൽ ഈ സ്കോറിലേക്ക് എത്തുവാൻ സാധിച്ച കേരള ടീമിനായി നായകൻ സഞ്ജു സാംസൺ അതിവേഗം അർദ്ധ സെഞ്ച്വറി നേടി. കൂടാതെ ഒന്നാം വിക്കറ്റിൽ രോഹനും അസറുദ്ധീനും ചേർന്ന് നൽകിയത് മികച്ച തുടക്കവും. ശേഷം മൂന്നാം നമ്പറിൽ എത്തിയ സഞ്ജു ക്യാപ്റ്റൻ ഇന്നിങ്സ് കാഴ്ചവെച്ചു.

146 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് വേണ്ടി മൊഹമ്മദ് അസറുദ്ദീനും, രോഹൻ എസ് കുന്നുമ്മേലും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 34 റൺസാണ് കൂട്ടിച്ചേർത്തത്.‌തുടർന്ന് 22 റൺസെടുത്ത രോഹൻ പുറത്തായി. മൂന്നാമനായെത്തിയ നായകൻ സഞ്ജു സാംസൺ മികച്ച ഫോമിലായിരുന്നു. ആക്രമണ ബാറ്റിംഗ് പുറത്തെടുത്ത് സഞ്ജു മുന്നേറിയതോടെ കേരളാ സ്കോർ ബോർഡും വേഗത്തിൽ ചലിച്ചു. അസറുദ്ദീനും മറുവശത്ത് മികച്ച പ്രകടനം കാഴ്ച വെച്ചതോടെ ടീം വിജയത്തിലേക്ക് കുതിച്ചു.

ഇതിനിടെ ടീം സ്കോർ 132ലെത്തിയപ്പോൾ അസറുദ്ദീൻ പുറത്തായി. 57 പന്തിൽ 4 ബൗണ്ടറികളുടേയും രണ്ട് സിക്സറുകളുടേയും സഹായത്തോടെ 60 റൺസായിരുന്നു അസറുദ്ദീൻ നേടിയത്. പിന്നാലെയെത്തിയ സച്ചിൻ ബേബിയും സഞ്ജുവും കേരളത്തെ വിജയത്തിലേക്ക് നയിക്കുമ്പോൾ 3 പന്തുകൾ മത്സരത്തിൽ ബാക്കിയുണ്ടായിരുന്നു. സഞ്ജു 39 പ‌ന്തിൽ 6 ബൗണ്ടറികളുടേയും ഒരു സിക്സറിന്റേയും സഹായത്തോടെ 52 റൺസെടുത്തും, സച്ചിൻ ബേബി 5 പന്തിൽ‌ 2 ബൗണ്ടറികളടക്കം 10 റൺസെടുത്തുമാണ് മത്സരത്തിൽ പുറത്താകാതെ നിന്നത്.

അതേസമയം കേരള ടീമിനായി എല്ലാ ബൗളർമാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കേരളത്തിനായി മിഥുൻ രണ്ടും ജലജ് സക്സേന, അഖിൽ,പേസർ ബേസിൽ തമ്പി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കൂടാതെ ഓപ്പണിങ് സ്പെല്ലിൽ കേരള ടീമിനായി മനു കൃഷ്ണൻ മൂന്ന് ഓവറിൽ വെറും നാല് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി

5/5 - (3 votes)