❛❛ഷെയ്ൻ വോൺ കപ്പ് ഉയർത്തിയ കാഴ്ച്ച ഇപ്പോഴും എന്റെ മനസ്സിലുണ്ട്, അത് ആവർത്തിക്കും❜❜ |Sanju Samson

വെള്ളിയാഴ്ച (മെയ്‌ 27) നടന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസ് 7 വിക്കറ്റ് ജയം സ്വന്തമാക്കി. ഇതോടെ മെയ്‌ 29-ന് നടക്കുന്ന ഫൈനൽ ചിത്രം വ്യക്തമായി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഹാർദിക് പാണ്ഡ്യ നായകനായ ഗുജറാത്ത്‌ ടൈറ്റൻസും സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. ആർസിബിക്കെതിരായ മത്സരശേഷം ടൂർണമെന്റിലെ ഇതുവരെയുകള റോയൽസിന്റെ പ്രകടനത്തെ ക്യാപ്റ്റൻ സഞ്ജു സാംസൺ വിലയിരുത്തി.

ടൂർണമെന്റിൽ ഇതുവരെ റോയൽസ് ഉയർച്ച താഴ്ചകളിലൂടെയാണ്‌ യാത്ര ചെയ്തതെന്നും, എന്നാൽ തിരിച്ചുവരവ് ടീം പതിവാക്കിയെന്നും സഞ്ജു സാംസൺ പറഞ്ഞു. “അവസാന മത്സരത്തിലെ തോൽവിക്ക് ശേഷം, ജയത്തിലേക്ക് തിരിച്ചെത്തുക എന്നത് കഠിനമായിരുന്നു. പക്ഷേ, ടൂർണമെന്റിൽ ഞങ്ങൾ തിരിച്ചുവരുന്നത് പതിവാണ്. ഈ ഐപിഎൽ ടൂർണമെന്റിലുടനീളം ഞങ്ങൾ ഉയർച്ച താഴ്ചകളിലൂടെ പോകുന്നത് വളരെ സാധാരണമായിരുന്നു,” സഞ്ജു പറഞ്ഞു.

ശേഷം, ടൂർണമെന്റിൽ ടീമിന് വേണ്ടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചവരെ സഞ്ജു എടുത്ത് പറഞ്ഞു. “ഇത്‌ ഒബെദ് മക്കോയിയുടെ ആദ്യ ഐപിഎൽ സീസണാണ്, അവൻ വളരെ ശാന്തനും കംപോസ് ചെയ്യുന്നവനും അവന്റെ ശക്തികളെ പിന്തുണയ്ക്കുന്നവനുമാണ്, അവൻ നന്നായി പ്രവർത്തിക്കുമെന്ന് ഞങ്ങൾ ശരിക്കും വിശ്വസിക്കുന്നു. ജോസിനെപ്പോലെ ഒരാളെ ലഭിച്ചതിൽ വളരെ നന്ദിയുണ്ട്, കൂടാതെ അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി,” രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ പറഞ്ഞു.

ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് പ്രഥമ ഐപിഎൽ ജേതാക്കളാവുന്ന കാഴ്ച്ച ഇപ്പോഴും തന്റെ മനസ്സിൽ മായാതെ കടക്കുന്നുണ്ടെന്നും സഞ്ജു പറഞ്ഞു. “അന്ന് ഞാൻ വളരെ ചെറുപ്പമായിരുന്നു, അത് ആദ്യത്തെ ഐപിഎൽ സീസണായിരുന്നു, കേരളത്തിൽ എവിടെയോ ഒരു അണ്ടർ 16 ഗെയിം കളിച്ചത് ഞാൻ ഓർക്കുന്നു, അവിടെ വെച്ച് എന്റെ സുഹൃത്തുക്കളോടൊപ്പം അവസാന മത്സരം കണ്ടത് ഞാൻ ഓർക്കുന്നു, ഷെയ്ൻ വോണും സൊഹൈൽ തൻവിറും റണ്ണടിച്ച ആ അവസാന ഓട്ടവും ഓർക്കുന്നു. ഓടുന്നതെല്ലാം, എനിക്ക് വളരെ അവ്യക്തമായ ഒരു ഓർമ്മയാണ്,” സഞ്ജു സാംസൺ ഓർത്തു.