❝അടിപൊളി ബട്ട്ലർ ചേട്ടൻ❞ : സഞ്ജുവിനൊപ്പം മുണ്ടുടുത്ത് മലയാളി ലുക്കിൽ ജോസേട്ടൻ |Sanju Samson

വർഷങ്ങളുടെ നിരാശയ്ക്ക് ശേഷം രാജസ്ഥാൻ റോയൽസ് ഒടുവിൽ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുകയാണ്.ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി സഞ്ജു സാംസൺ നയിക്കുന്ന ടീം മൂന്നാം സ്ഥാനത്താണ്.റോയൽസിന്റെ കളിക്കാർ അവരുടെ വിജയം നന്നയി ആസ്വദിക്കാറുമുണ്ട്.

പലപ്പോഴും ഒരു ഐപിഎ ൽ ടീം ഇല്ലാത്തതിന്റെ വിഷമം മലയാളികൾ മറക്കുനന്ത് സഞ്ജു നയിക്കുന്ന രാജസ്ഥാന്റെ മത്സരങ്ങൾ കണ്ടിട്ടാണ്.ഇപ്പോഴിതാ, മലയാളികളെ ആവേശത്തിലാക്കി കൊണ്ട് പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസും സഞ്ജു സാംസണും.ഞായറാഴ്ച ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ കറുത്ത ലുങ്കിയും ഔദ്യോഗിക പിങ്ക് ടി-ഷർട്ടും ധരിച്ച ഏതാനും കളിക്കാർക്കൊപ്പം ചിത്രങ്ങളും വീഡിയോയും പങ്കിട്ടു. “അടിപൊളി ബട്ട്‌ലർ ചേട്ടൻ” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രത്തിൽ സഞ്ജുവും സ്റ്റാർ ഓപ്പണർ ജോസ് ബട്ട്‌ലറും ഉണ്ടായിരുന്നു.

“പൂണെ, നിങ്ങളെ കാണാൻ ഞങ്ങൾ വരുന്നു” എന്ന അടികുറിപ്പോടെ എല്ലാ ടീമംഗങ്ങളുടെയും ഒപ്പമുള്ള ചിത്രമാണ് ക്യാപ്റ്റൻ സഞ്ജു പങ്കുവച്ചത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.ഡൽഹിയുമായുള്ള കഴിഞ്ഞ ,മത്സരത്തിൽ സീസണിലെ മൂന്നാം സെഞ്ചുറി നേടിയ ജോസ് ബട്ട്ലർ ഗംഭീര ഫോമിലാണ്. ഏഴ് മത്സരങ്ങളിൽ നിന്ന് 450-ലധികം റൺസുമായി റൺവേട്ടക്കാരിൽ ബഹുദൂരം മുന്നിലാണ് ബട്ട്ലർ. ചൊവ്വാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പുണെയിലാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

റോയൽസിൻ്റെ കുതിപ്പിൽ പാതി ക്രെഡിറ്റും അർഹിക്കുന്നത് ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോസ് ബട്ട്ലർക്കാണ്.സീസണിൽ 7 മത്സരങ്ങളിൽ നിന്നും 81.83 ശരാശരിയിൽ 491 റൺസ് ഇതിനോടകം ബട്ട്ലർ നേടിയിട്ടുണ്ട്. ഒട്ടനവധി റെക്കോർഡുകളും ഈ പ്രകടനത്തിലൂടെ ബട്ട്ലർ തകർത്തു. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ ജേഴ്സിയിൽ 100 അംമത്സരത്തിനിറങ്ങിയ സഞ്ജു 19 പന്തിൽ 5 ഫോറും 3 സിക്സും ഉൾപ്പടെ 46 റൺസ് നേടിയ സഞ്ജു പുറത്താകാതെ 242.11 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയത്.

മത്സരത്തിൽ സഞ്ജു 11 റൺസ് പിന്നിട്ടതോടെ, ടി20 കരിയറിൽ 5000 റൺസ് എന്ന നാഴികകല്ല് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ മറികടന്നു.ഇതോടെ ടി20 കരിയറിൽ 5000 റൺസ് മറികടക്കുന്ന ഇന്ത്യൻ ബാറ്റർമാരുടെ പട്ടികയിൽ സഞ്ജു സാംസൺ 13-ാമനായി. ഈ നേട്ടം കൈവരിച്ചതോടെ എംഎസ് ധോണി, വിരാട് കോഹ്‌ലി തുടങ്ങിയവർ ഉൾപ്പെടുന്ന എലൈറ്റ് പട്ടികയിലാണ് സഞ്ജു ഇടം നേടിയത്.