
നിർണായക മത്സരങ്ങളിൽ പരാജയമായിമാറുന്ന സഞ്ജു സാംസൺ ,കണക്കുകൾ നോക്കാം |Sanju Samson
പഞ്ചാബ് കിങ്സിനെതിരായ നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസ് വിജയിച്ചെങ്കിലും നിരാശാജനകമായ ബാറ്റിംഗ് പ്രകടനം ആണ് സഞ്ജു സാംസൺ പുറത്തെടുത്തത് . മത്സരത്തിൽ കേവലം 2 റൺസ് മാത്രമാണ് സഞ്ജു സാംസൺ നേടിയത്. മത്സരത്തിൽ രാഹുൽ ചാഹറിന്റെ പന്തലായിരുന്നു സഞ്ജു സാംസൺ പുറത്തായത്. നാലാമനായി ക്രീസിൽ എത്തിയ റോയൽസ് നായകൻ മൂന്നു പന്തുകൾ മാത്രമേ നേരിടാൻ സാധിച്ചുള്ളൂ .
പതിനൊന്നാമത്തെ ഓവറിൽ സഞ്ജു ഋഷി ധവാന് ക്യാച്ച് നൽകി പുറത്താവുകയാണ് ഉണ്ടായത്.മത്സരത്തിന്റെ പത്താം ഓവറിൽ ദേവാദത് പടിക്കലിന്റെ വിക്കറ്റ് നഷ്ടമായ ശേഷമയിരുന്നു സഞ്ജു സാംസൺ ക്രീസിൽ എത്തിയത്. നേരിട്ട ആദ്യ ബോളിൽ ഒരു സിംഗിൾ നേടാൻ സഞ്ജുവിന് സാധിച്ചു. എന്നാൽ അത്ര മികച്ച ഇന്നിംഗ്സ് കാഴ്ചവയ്ക്കാൻ സഞ്ജുവിന് മത്സരത്തിൽ സാധിച്ചില്ല. പതിനൊന്നാം ഓവറിൽ രാഹുൽ ചാഹറിന്റെ പന്തിൽ സഞ്ജു പുറത്താവുകയായിരുന്നു. പാഡിൽ വന്ന പന്ത് സഞ്ജു സിക്സർ പറത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സഞ്ജുവിന് കൃത്യമായ ടൈമിംഗ് ലഭിച്ചില്ല.

എന്നാൽ റോയൽസ് മത്സരം വിജയത്തോടെ സഞ്ജുവിന്റെ ബാറ്റിങ്ങിനെക്കുറിച്ച് കൂടുതെൽ ചർച്ചകൾ ഇല്ലാതെയായി.ഐപിഎല്ലിൽ നിർണായക മല്‍സരങ്ങളില്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനം വളരെയധികം നിരാശാജനകമാണെന്നു കാണാം. 13 ഇന്നിങ്‌സുകളില്‍ നിന്നും 284 റണ്‍സ് മാത്രമേ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുളളൂ. 11.2 എന്ന ദയനീയ ശരാശരിയിലാണിത്. സ്‌ട്രൈക്ക് റേറ്റ് 128.32. നേടിയതാവട്ടെ ഒരേയൊരു ഫിഫ്റ്റി മാത്രം. ക്യാപ്റ്റനായ സഞ്ജു അലക്ഷ്യമായ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്നതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. നിലയുറപ്പിച്ച് കളിക്കേണ്ട സമയത്ത് കൂറ്റനടികൾക്ക് ശ്രമിച്ചാണ് സഞ്ജു പലപ്പോഴും വിക്കറ്റ് കളയുന്നത്.
Sanju Samson departs for just two runs in a do-or-die game for RR.
— CricTracker (@Cricketracker) May 19, 2023
📸: Jio Cinema pic.twitter.com/TkRMn3GNpo
188 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ റോയല്‍സ് 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. 18.5 ഓവറില്‍ വിജലക്ഷ്യം മറികടന്നാല്‍ മാത്രമെ ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് മറികടന്ന് രാജസ്ഥാന് നാലാം സ്ഥാനത്തെത്താന്‍ സാധിക്കുമായിരുന്നുള്ളു. ദേവ്ദത്ത് പടിക്കല്‍ (30 പന്തില്‍ 51), യഷസ്വി ജയ്‌സ്വാള്‍ (36 പന്തില്‍ 50), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (28 പന്തില്‍ 46) പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിനെ ജിതേശ് ശര്‍മ (28 പന്തില്‍ 44), സാം കറന്‍ (31 പന്തില്‍ 49), ഷാരൂഖ് ഖാന്‍ (23 പന്തില്‍ 41) എന്നിവരാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.