“അയാളുടെ ബാറ്റിങ് കണ്ടിരിക്കാൻ എന്ത് രസം, ഇതിഹാസങ്ങൾ എല്ലാം സഞ്ജുവിന്റെ പിറകേ “| Sanju Samson

സഞ്ജുവിന്റെ ബാറ്റിംഗ് ശൈലി കണ്ടിരിക്കാൻ തന്നെ രസമാണ്. ഇപ്പോഴിതാ ന്യൂസിലാന്റിന്റെ പഴയ ക്യാപ്റ്റനായ ഡാനിയേൽ വെട്ടോറി പറയുകയുണ്ടായി ക്രിക്കറ്റ്‌ പുസ്തകത്തിലെ എല്ലാ ഷോട്ടുകളും സഞ്ജുവിന് കഴിയും എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇത് വളരെ കൃത്യമായ ഒരു നിരീക്ഷണമാണ്.

സഞ്ജുവിന് മാത്രം കൈമുതലായിട്ടുള്ള ഒരു കരീബിയൻ കരുത്ത്‌ ഉണ്ട് . ലോക ക്രിക്കറ്റിൽ വെസ്റ്റിൻഡീസ് താരങ്ങൾക്കു മാത്രമുള്ള കഴിവാണ് എല്ലാ ബോളുകളും കൂറ്റൻ സിക്സെറുകൾ പറത്തുക എന്നത്. നിന്ന നിൽപ്പിൽ തന്നെ ബോളിനെ മാരക പ്രഹര ശേഷിയിൽ സ്റ്റേഡിയത്തിനു പുറത്ത് കടത്താനുള്ള സഞ്ജുവിന്റെ കഴിവ് എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയിൽ, കിറോൺ പൊള്ളാർഡ്, ആന്ദ്രേ റസ്സൽ തുടങ്ങിയ താരങ്ങളുടെ പ്രഹര ശേഷിയാണ് സഞ്ജുവിന് ഉള്ളത്. ഒപ്പം അവർക്കാർക്കും ഇല്ലാത്ത മനോഹരമായ ക്ലാസിക്കൽ ബാറ്റിംഗ് സഞ്ജുവിന്റെ മുതൽകൂട്ടാണ്‌.

സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം എത്ര ദിവസം വേണമെങ്കിലും ഇരുന്നു കാണാൻ താൻ ആഗ്രഹിക്കുന്നു എന്ന് ഹർഷാ ബോഗ്ലെ ഒരിക്കൽ പറഞ്ഞിരുന്നു. അതു ഇന്ന് സത്യമാണെന്ന് മനസ്സിലാകുന്നു. ഇന്ന് ക്രിക്കറ്റ്‌ പ്രേമികൾ ഓരോ നിമിഷവും സഞ്ജുവിന്റെ ബാറ്റിംഗ് അസ്വദിക്കുന്നവരാണ്.സഞ്ജുവിന്റെ ഹിറ്റിങ് എബിലിറ്റിയിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഓരോ സീസൺ കഴിയുമ്പോഴും അയാളുടെ ഏറ്റവും മികച്ച വേർഷൻ ആണ് നമുക്ക് കാണാൻ കഴിയുന്നത്. മികച്ച തുടക്കം കിട്ടിയതിനു ശേഷം അനാവശ്യമായി വലിയ ഷോട്ടുകൾ കളിക്കാൻ ശ്രമിച്ച് വിക്കറ്റുകൾ വലിച്ചെറിയുന്ന സഞ്ജുവിൽ നിന്ന്, വളരെ ക്ഷമയോടെ ബോളിന് വേണ്ടി കാത്ത് നിന്ന് പക്വതയോടെ ഷോട്ട് സെലക്ഷൻ നടത്തുന്ന സ്വതസിദ്ധമായ ആക്രമണ ശൈലിയിൽ ഒട്ടും തന്നെ മാറ്റം വരുത്താതെയുള്ള കളി ശൈലിയിലേക്ക് സഞ്ജു മാറിയിട്ടുണ്ട്.

എത്ര നിസാരമായാണ് ഓരോ പന്തും സിക്സെറും ബൗണ്ടറിയും പായിക്കുന്നത്. സഞ്ജു ഗ്രീസിൽ നിലയുറപ്പിച്ചുകൊണ്ട് വ്യത്യസ്ഥമായ ഷോട്ടുകൾ അനായാസമായി പായിക്കുമ്പോഴും ഓരോരുത്തരും നോക്കി നിന്നുപോവും.സഞ്ജു ഒരു വേൾഡ് ക്ലാസ്സ്‌ താരം ആണ് എന്നതിന് ഒരു സംശയവും ഇല്ല. ക്ലാസ്സും മാസ്സും ഒരുമിച്ചുള്ള ലോക ക്രിക്കറ്റിലെ അപൂർവ താരം. പക്ഷെ എന്തുകൊണ്ടോ രാജ്യാന്തര തലത്തിൽ കത്തിക്കയറാൻ കഴിയുന്നില്ല.