“വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ , ക്ലാസിക് ഷോട്ടിലൂടെ തുടങ്ങിയെങ്കിലും സ്ഥിരത പുലർത്താൻ കഴിയാതെ കേരള താരം ” |Sanju Samson |IPL 2022

ഐപിൽ പതിനഞ്ചാം സീസണിൽ എല്ലാ മലയാളി ക്രിക്കറ്റ്‌ ആരാധകരും കാത്തിരുന്നത് രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു സാംസൺ ബാറ്റിങ് പ്രകടനം കാണാനായിട്ടാണ്. ഇക്കഴിഞ്ഞ സീസണുകളിൽ അടക്കം രാജസ്ഥാൻ ടീമിന്റെ വിശ്വസ്ത ബാറ്റ്‌സ്മാനായ സഞ്ജുവിന് പക്ഷേ ഈ സീസണിൽ പ്രതീക്ഷിച്ച മികവിലേക്ക് എത്തിയില്ല.

മികച്ച തുടക്കം എല്ലാ കളികളിലും ലഭിച്ചിട്ടും അതൊരു ഗോൾഡൻ അവസരമായി കാണാതെ സഞ്ജു സാംസൺ എല്ലാ അർഥത്തിലും നിരാശ മാത്രം പുറത്തെടുക്കുന്നതാണ് കാണാൻ സാധിക്കുന്നത്. പഞ്ചാബ് കിംഗ്സ് എതിരായ കളിയിൽ ഒരിക്കൽ കൂടി ക്ലാസ്സിക്ക് ഷോട്ടുകൾ കളിച്ചാണ് സഞ്ജു തന്റെ ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാൽ മറ്റൊരു മോശം ഷോട്ടിൽ കൂടി സഞ്ജു വിക്കെറ്റ് നഷ്ടമാക്കി.

വെറും 4 ഓവറിൽ ഓപ്പണിങ് സഖ്യം 46 റൺസ്‌ നേടിയപ്പോൾ ശേഷം മൂന്നാം നമ്പറിൽ എത്തിയ സഞ്ജു സാംസൺ മനോഹരമായ ഫോറുകൾ അടക്കം കളിച്ചാണ് ഇന്നിങ്സ് തുടങ്ങിയത്.മനോഹരമായ ചില കവർ ഡ്രൈവുകൾ അടക്കം കളിച്ചാണ് സഞ്ജു ബാറ്റിങ് ആരംഭിച്ചത്. താരം മികച്ച ഫോമിൽ എന്നുള്ള സൂചന പഞ്ചാബ് ടീമിൽ ആശങ്ക നൽകി.

വെറും 12 ബോളിൽ നാല് ഫോർ അടക്കം 23 റൺസ്‌ അടിച്ച സഞ്ജു സാംസൺ ടീമിനെ അതിവേഗം വിജയ തീരത്തിലേക്ക് എത്തിക്കുമെന്ന് കരുതിയെങ്കിലും ഋഷി ധവാൻ ബോളിൽ ഒരു വമ്പൻ ഷോട്ടിന് ശ്രമിച്ച സഞ്ജു വിക്കെറ്റ് സ്വയം നഷ്ടമാക്കി. ഋഷി ധവാൻ ബോളിൽ ക്രീസിൽ നിന്നും ചാടി ഇറങ്ങിയാണ് സഞ്ജു സിക്സ് അടിക്കാൻ നോക്കിയത്. എന്നാൽ സഞ്ജുവിന്റെ ക്യാച്ച് അനായാസം ശിഖർ ധവാൻ സ്വന്തമാക്കി.