ഐപിഎല്ലിൽ ഈ അപൂർവ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു സാംസൺ |Sanju Samson

രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു സാംസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്.ഈ ഐപിഎൽ സീസണിലെ തന്റെ ഏറ്റവും മികച്ച ഇന്നിങ്സ് ആണ് കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കാഴ്ചവച്ചത്. ടീം വളരെയധികം പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോൾ, 32 പന്തിൽ 60 റൺസ് സ്കോർ ചെയ്ത് അവസരോചിതമായ ഇന്നിങ്സ് ആണ് സഞ്ജു കളിച്ചത്.

മത്സരത്തിന് ശേഷം നിരവധി പേർ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.സിക്സറടിക്കുന്ന കാര്യത്തിൽ സഞ്ജുവിന്‍റെ മികവ് ഒന്ന് വേറെ തന്നെയാണ്. പേസായാലും സ്പിന്നായാലും സിക്സ് നേടുവാൻ അനായാസം സഞ്ജുവിന് സാധിക്കും. ഇപ്പോഴിതാ ഐപിഎല്ലിലെ അപൂർവ്വ നേട്ടക്കാരുടെ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യക്കാരൻ എന്ന നേട്ടമാണ് സഞ്ജു കൈവരിച്ചത്. സൂപ്പർ സ്പിന്നർ റാഷിദ് ഖാനെതിരെ നേടിയ ഹാട്രിക് സിക്സുകളാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ ഗതി തിരിച്ചത്. ട്വന്റി20യിലെ ഏറ്റവും മികച്ച ബോളറായ റാഷിദിന്‍റെ ഓരോവറിൽ സഞ്ജു തുടർച്ചയായ മൂന്നു സിക്സുകളാണ് നേടിയത്.

മത്സരത്തിന്റെ 13ാം ഓവറിലാണ് റാഷിദ് ഖാനെതിരെ സഞ്ജു തുടരെ 3 സിക്സുകൾ പറത്തിയത്. ഇതോടെ ഐ.പി.എല്ലിൽ ആറു ഇന്നിങ്സുകളിൽ ആറോ അധിലധികമോ സിക്സുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സഞ്ജു സ്വന്തമാക്കി.സൂപ്പർ താരങ്ങളായ ക്രിസ് ഗെയിൽ, എബി ഡിവില്ലിയേഴ്സ്, ആന്ദ്രെ റസ്സൽ എന്നിവർ മാത്രമാണ് ഈ നേട്ടം കൈവരിച്ച താരങ്ങൾ. ഈ സൂപ്പർതാരങ്ങളുടെ ക്ലബിലാണ് സഞ്ജുവും ഇടംപിടിച്ചത്. യൂസഫ് പത്താനാണ് സഞ്ജുവിന് തൊട്ടുതാഴെയുള്ള ഇന്ത്യൻ താരം. അഞ്ചു ഇന്നിങ്സുകളിൽ ആറോ അധികലധികമോ സിക്സുകൾ യൂസഫ് നേടിയിട്ടുണ്ട്.

ഇന്നിംഗ്സിൽ ആറ് സിക്സർ നേട്ടം 22 തവണ കൈവരിച്ച ക്രിസ് ഗെയിൽ ഒന്നാമതും 11 തവണ നേടിയ എബി ഡിവില്ലിയേഴ്സ് രണ്ടാമതുമാണ്. ഒമ്പത് ഇന്നിംഗ്സുകളിൽ ആറോ അതിലധികമോ സിക്സറുകൾ നേടിയ ആന്ദ്രേ റസൽ ആണ് മൂന്നാമത്. ഏഴ് തവണ ഈ നേട്ടം കൈവരിച്ച് ഓസീസ് ഓൾറൌണ്ടർ ഷെയ്ൻ വാട്സനാണ് നാലാമത്. ആറ് വീതം തവണ ഈ നേട്ടം കൈവരിച്ച രാജസ്ഥാൻ താരങ്ങളായ ജോസ് ബട്ട്ലറും സഞ്ജു സാംസണുമാണ് തുടർന്നുള്ള സ്ഥാനങളിൽ. ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ ലക്നൗവിനെ നേരിടും.

Rate this post