സഞ്ജു സാംസൺ എന്ന ഫിനിഷർ , തകർപ്പൻ ഫോം തുടർന്ന് ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാവാൻ സഞ്ജു |Sanju Samosn

മലയാളി ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം തന്നെ എക്കാലവും സഞ്ജു വി സാംസൺ പ്രിയപെട്ടവൻ ആണ്. അത് കൊണ്ട് തന്നെ സഞ്ജു സാംസൺ ലോകത്തിന്റെ ഏത് ഭാഗത്ത് കളിക്കാൻ എത്തിയാലും ആരാധകർ പ്രത്യേകിച്ചും മലയാളി ഫാൻസ്‌ സമ്മാനിക്കുന്നത് രാജകീയ സ്വീകരണവും കയ്യടികളും തന്നെ.

ഇപ്പോൾ ഏകദിന ഫോർമാറ്റിൽ തുടരെ അവസരങ്ങൾ നേടി എടുക്കുന്ന സഞ്ജു സാംസൺ സൗത്താഫ്രിക്കക്ക് എതിരെ ഏകദിന പരമ്പരയിൽ ബാറ്റിംഗ് മികവിനാൽ പ്രശംസ നേടുകയാണ്. ഇന്നത്തെ മാച്ചിൽ നിർണായക റൺസ് അഞ്ചാം നമ്പറിൽ എത്തി നേടിയ സഞ്ജു വി സാംസൺ ഒന്നാമത് ഏകദിന മാച്ചിൽ ഇന്ത്യക്ക് വേണ്ടി കാഴ്ചവെച്ച പോരാട്ടം ഒരു ക്രിക്കറ്റ്‌ പ്രേമിയും മറക്കില്ല. കൂടാതെ സഞ്ജു സാംസൺ തനിക്ക് ലഭിക്കുന്ന അവസരങ്ങൾ മികച്ചതാക്കുന്നത് എല്ലാവരിലും സന്തോഷം നൽകുന്നുണ്ട്.

36 പന്തിൽ പുറത്താകാതെ 30 റൺസ്സുമായി സഞ്ജു ഇന്നത്തെ മാച്ച് ശേഷം മടങ്ങുമ്പോൾ സഞ്ജു സാംസൺ ഏകദിന ക്രിക്കറ്റ്‌ കരിയർ കണക്കുകൾ മനോഹരമായി മാറുകയാണ്.ഇന്നത്തെ ഈ പ്രകടനത്തോടെ സഞ്ജു സാംസൺ ഏകദിന ബാറ്റിങ് ശരാശരി 70 പിന്നിട്ടു. കൂടുതൽ മാച്ചിലും നോട്ട് ഔട്ട്‌ ആയി നിന്നാണ് സഞ്ജു സാംസൺ ശരാശരി എഴുപത് എന്നുള്ള നമ്പറിൽ എത്തിച്ചത്

ഇന്നത്തെ മത്സരം ഇന്നിങ്സ് കൂടി പരിഗണിക്കുമ്പോൾ എട്ട് ഏകദിന മാച്ചകളിൽ നിന്നായി സഞ്ജു സാംസൺ ഏകദിന ക്രിക്കറ്റിൽ 73.00 ശരാശരിയിൽ 106.95 സ്ട്രൈക്ക് റേറ്റിൽ 292 റൺസ് നേടി കഴിഞ്ഞു.8 ഏകദിന മാച്ചുകൾ വളരെ ചെറിയ കാലയളവ് എങ്കിലും സഞ്ജു സാംസൺ ഏകദിന ക്രിക്കറ്റ്‌ കരിയറിൽ നേടിയത് സ്വപ്ന തുടക്കം. ഇനിയും സഞ്ജുവിനെ അവസാനിക്കാൻ ആർക്കും കഴിയില്ല എന്നത് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. സഞ്ജു സാംസൺ നെക്സ്റ്റ് പ്രതീക്ഷ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് തന്നെ.

സഞ്ജു ഒരിക്കൽ കൂടി തന്റെ ഫിനിഷർ റോൾ മനോഹരമാക്കിയത് ക്രിക്കറ്റ്‌ ലോകവും വാനോളം പുകഴ്ത്തുകയാണ്.അതേസമയം ഇന്നത്തെ മാച്ചിൽ സഞ്ജു സാംസൺ പായിച്ച ഒരു സിക്സ് വീഡിയോ ഏറ്റെടുക്കുകയാണ് ക്രിക്കറ്റ്‌ ലോകവും ഫാൻസ്‌ എല്ലാം.സൗത്താഫ്രിക്കൻ പേസർ റബാഡക്ക് എതിരെ സഞ്ജു സാംസൺ കളിച്ച ഒരു വമ്പൻ സിക്സ് കാണികളെ അടക്കം ഞെട്ടിച്ചു.സഞ്ജു അടിച്ച ഒരു സിക്സാകട്ടെ 95 മീറ്ററാണ് പിന്നിട്ടത്.

മത്സരത്തിലേക്ക് വരുമ്പോൾ 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. സൗത്താഫ്രിക്ക ഉയർത്തിയ 279 റൺസിൻ്റെ വിജയലക്ഷ്യം 45.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി ഇഷാൻ കിഷൻ 84 പന്തിൽ 93 റൺസ് നേടി പുറത്തായപ്പോൾ ശ്രേയസ് അയ്യർ 111 പന്തിൽ 115 റൺസ് പുറത്താകാതെ നിന്നു.

Rate this post