സഞ്ജു സാംസൺ : ❛❛ഒരു ധൈര്യശാലിയായ ബാറ്ററും ശാന്തനായ ക്യാപ്റ്റനും❜❜ |Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് സഞ്ജു സാംസൺ. ലെഗ് സ്പിൻ മാന്ത്രികനയാ ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ 2008 ൽ രാജസ്ഥാൻ റോയൽസിനെ ട്വന്റി 20 ലീഗിന്റെ ഉദ്ഘാടന വർഷത്തിൽ അവിസ്മരണീയമായ കിരീട നേട്ടത്തിലേക്ക് നയിച്ചു. പതിനാല് സീസണുകൾക്ക് ശേഷം സാംസൺ റോയൽസിനെ ഫൈനലിലെത്തിചിരിക്കുകയാണ്.

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള പുതിയ ഫ്രാഞ്ചൈസി ടീമായ ഗുജറാത്ത് ടൈറ്റൻസിനീയാണ് റോയൽസ് ഫൈനലിൽ നേരിടേണ്ടത്. ഹോം ഗ്രൗണ്ടിൽ കളിക്കുക എന്ന ആനുകൂല്യം ഗുജറാത്ത് ടീമിനുണ്ടാവും.ഒരു ലക്ഷത്തിലധികം ആരാധകരുടെ പിന്തുണയുള്ള ഒരു ടീമിനെതിരെ മത്സരിക്കുക എന്നത് സഞ്ജുവിനെ സംബന്ധിച്ച് കടുപ്പമേറിയതാവും.ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ ടൈറ്റൻസാണ് കിരീടത്തിന് ഏറ്റവും പ്രിയപ്പെട്ടത്. എന്നാൽ സാംസന്റെ പക്കലും മികച്ച കളിക്കാരുടെ ഒരു സംഘം തന്നെയുണ്ട്.

റോയൽസിന്റെ ആറാമത്തെ ക്യാപ്റ്റനാണ് സാംസൺ. ടീമിന്റെ നവീകരണത്തിൽ എട്ട് കളിക്കാരെ ഫ്രാഞ്ചൈസി വിട്ടയച്ചതിന് ശേഷം ഐപിഎൽ സീസൺ 14 മുതൽ ഓസ്‌ട്രേലിയൻ സ്റ്റീവ് സ്മിത്തിൽ നിന്ന് സഞ്ജു ക്യാപ്റ്റന്റെ ചുമതലയേറ്റു. ഐപിഎല്ലിൽ പരിചയസമ്പന്നനായ സാംസണാണ് ഇപ്പോൾ കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ പ്രതീക്ഷയായി കാണുന്നത്.

വോൺ, ഷെയ്ൻ വാട്സൺ, സ്റ്റീവ് സ്മിത്ത്, ഇന്ത്യൻ താരങ്ങളായ രാഹുൽ ദ്രാവിഡ്, അജിങ്ക്യ രഹാനെ, സാംസൺ എന്നിവരാണ് ഇതുവരെ റോയൽസനെ നയിച്ചത്.കഴിഞ്ഞ വർഷം ഇന്ത്യയിലും യുഎഇയിലും ലീഗ് കളിച്ചപ്പോൾ ഒരു ഇന്ത്യക്കാരനെ പ്രൊമോട്ട് ചെയ്യാനുള്ള ഉദ്ദേശ്യം റോയൽസ് വ്യക്തമായിരുന്നു. റോയൽസ് ഫ്രാഞ്ചൈസിയുടെ സഹ ഉടമയായ മനോജ് ബദലെ കഴിഞ്ഞ വർഷം സാംസണെ ക്യാപ്റ്റനായി തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കിയിരുന്നു.

“എന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ള ഒരു ടീമാണിത്, വർഷങ്ങളായി കളിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ക്യാപ്റ്റൻ നിലയിൽ എനിക്ക് മുന്നിലുള്ള വെല്ലുവിളിയെക്കുറിച്ച് ഞാൻ ആവേശഭരിതനാണ്. റോയൽസിന് വർഷങ്ങളായി ചില മികച്ച ക്യാപ്റ്റൻമാർ ഉണ്ടായിരുന്നു, രാഹുൽ ദ്രാവിഡ്, ഷെയ്ൻ വാട്‌സൺ, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് എന്നിവരോടൊപ്പം പ്രവർത്തിക്കാനും അവരിൽ നിന്ന് പഠിക്കാനും ഞാൻ ചെലവഴിച്ച സമയത്തിന് ഞാൻ നന്ദിയുള്ളവനാണ്. എനിക്ക് ഇപ്പോൾ കാത്തിരിക്കാനാവില്ല. ആരംഭിക്കാനും വരാനിരിക്കുന്ന സീസണിനായി കാത്തിരിക്കാനും” ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനു ശേഷം സാംസൺ പ്രതികരിച്ചത് ഇങ്ങനെയാണ്.രണ്ട് സീസണുകളിലായി സാംസൺ 30 മത്സരങ്ങളിൽ റോയൽസിനെ നയിക്കുകയും 15 മത്സരം വിജയിക്കുകയും ചെയ്തു, ഈ സീസണിൽ 10 മത്സരം വിജയിച്ചു . 4×100ഉം 4×50ഉം സഹിതം 824 റൺസ് നേടിയ ജോസ് ബട്ട്‌ലറിന് ശേഷം, 8.85 സ്‌ട്രൈക്ക് റേറ്റിൽ രണ്ടാമത്തെ മികച്ച ബാറ്റർ (444 റൺസ്) അദ്ദേഹമാണ്.

ഞായറാഴ്ചത്തെ ഫൈനലിൽ ലീഗിലെ തന്റെ ബാറ്റിംഗിലും നേതൃത്വഗുണത്തിലും പ്രശംസ നേടിയ ഗുജറാത്ത് ടൈറ്റൻസിന്റെ ഹാർദിക് പാണ്ഡ്യയുടെ നീക്കങ്ങളിലാണ് എല്ലാ കണ്ണുകളും. സാംസണിന്റെ കാര്യത്തിലും ഇത് ഏറെക്കുറെ സമാനമായിരിക്കും.എന്നാൽ വലിയ സ്‌കോർ ചെയ്യാനുള്ള സാധ്യതയുള്ളപ്പോൾ തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞതിന് നിശിതമായി വിമർശിക്കപെടുന്നുണ്ട് കേരള താരം. 115 ഇന്നിംഗ്‌സുകളിൽ നിന്നും രണ്ട് സെഞ്ചുറികളും 17 അർദ്ധ സെഞ്ചുറികളും സഹിതം റോയൽസിനായി 3027 റൺസ് നേടിയിട്ടുണ്ട്.റോയൽസിനൊപ്പമുള്ള രണ്ട് സ്പെല്ലിനിടയിൽ സാംസൺ 28 മത്സരങ്ങളിൽ ഡൽഹിക്ക് വേണ്ടി കളിച്ചു. 137 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 3512 റൺസാണ് താരം നേടിയത്.

ഐപിഎല്ലിലെ സീനിയർ പ്രൊഫഷണലായ സാംസൺ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാൻ ലഭിച്ച അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയിട്ടില്ല.ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇടം നേടാനുള്ള ശ്രമത്തിലാണ് താരം.എന്നാൽ ഇപ്പോൾ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ ഫൈനൽ മത്സരത്തിലായിരിക്കും അദ്ദേഹത്തിന്റെ ശ്രദ്ധ. റോയൽസ് ക്യാപ്റ്റനെന്ന നിലയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ സാംസൺ മികച്ച നേട്ടം കൈവരിച്ചു. ഞായറാഴ്ച ഐപിഎൽ കിരീടം കൈയിൽ കിട്ടുമോ? ഞായറാഴ്ച വൈകുന്നേരത്തോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ സഞ്ജുവിലേക്ക് തിരിയും തിരിയും.