‘വലിയ മത്സരങ്ങൾ കളിച്ച താരം’ : ജേസൺ ഹോൾഡർക്ക് മുന്നിൽ രവി അശ്വിനെ ഇറക്കിയായതിനെ ന്യായീകരിച്ച് സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഞായറാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസ് 7 റൺസിന് പരാജയപെട്ടിരുന്നു.വിജയിക്കാൻ 190 റൺസ് വേണ്ടിയിരുന്ന രാജസ്ഥാൻ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതോടെ കീഴടങ്ങുകയായിരുന്നു.ധ്രുവ് ജുറലും രവി അശ്വിനും മികച്ച പ്രയത്‌നങ്ങൾ നടത്തിയിട്ടും മത്സരത്തിന്റെ അവസാന ഓവറിൽ RR-ന് മത്സരം വിജയിക്കാനായില്ല.

ഗെയിമിന് ശേഷം സംസാരിച്ച സാംസൺ ജൂറലിനെ പുകഴ്ത്തുകയും ചെയ്തു. “ഈ ഗ്രൗണ്ടിൽ കളിക്കുമ്പോൾ അവസാന ഓവറിൽ 12-13 റൺസ് നേടാനാകുമെന്ന് ഞാൻ കരുതി.സാധാരണയായി ഹെറ്റ്മേയർ ഞങ്ങൾക്കായി അത് ചെയ്യുന്നതായിരുന്നു.പക്ഷെ ഇന്ന് അദ്ദേഹത്തിന് അതിനു സാധിച്ചില്ല.അവിടെയും ഇവിടെയും ഒരു ഷോട്ട് അകലെ ആയിരുന്നു ഞങ്ങളുടെ വിജയം.ജൂറൽ മിടുക്കനായിരുന്നു, മികച്ച സ്കോർ ചെയ്തു,” സാംസൺ പറഞ്ഞു.

” ഞങ്ങൾ ഏത് ടീമിനെതിരെയാണ് കളിക്കുന്നത്, ആരാണ് ബൗൾ ചെയ്യുന്നു, സാഹചര്യം എന്താണ് എന്നതിനെ ആശ്രയിച്ചിരിക്കും മൂന്നാം നമ്പർ ബാറ്ററെ തിരഞ്ഞെടുക്കുന്നത്. ഞങ്ങൾ പിന്തുടരുകയോ ലക്ഷ്യം വെയ്ക്കുകയോ ചെയ്യട്ടെ,” സാംസൺ പറഞ്ഞു.ജേസൺ ഹോൾഡർക്ക് മുന്നിൽ രവി അശ്വിനെ ഇറക്കിയായതിനെ തുടർന്ന് ചില വിമർശനങ്ങൾക്ക് കാരണമായി.എന്നാൽ താരത്തെ ന്യായീകരിച്ചു, അശ്വിൻ വലിയ മത്സരങ്ങൾ കളിച്ച താരമാണെന്നും ഇതിന് മുമ്പ് ഇതുപോലെള്ള അവസരങ്ങളെ നേരിട്ടിട്ടുണ്ടെന്നും പറഞ്ഞു.

“അതെ, അനുഭവം വെച്ച് അശ്വിൻ തീർച്ചയായും ഒരു സമ്മർദാവസ്ഥയിൽ വരാനുള്ള ബാറ്ററാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹം അത് മുമ്പ് ചെയ്തിട്ടുണ്ട്. രണ്ട് മത്സരങ്ങളിൽ അദ്ദേഹം അങ്ങനെ ചെയ്തു , കൂടാതെ ചില ബൗണ്ടറികൾ നൽകാനും അദ്ദേഹം നന്നായി ശ്രമിച്ചു.വിജയവും തോൽവിയും കളിയുടെ ഭാഗമാണ് “സാംസൺ പറഞ്ഞു.ഈ തോൽവിക്ക് ശേഷം, സാംസൺ അവരുടെ അടുത്ത മത്സരത്തിൽ തിരിച്ചുവരാൻ കാത്തിരിക്കുകയാണ്. “ഞങ്ങൾക്ക് ഞങ്ങളുടെ സോക്‌സ് ഉയർത്തി അടുത്ത ഗെയിമിൽ കൂടുതൽ കരുത്തോടെ തിരിച്ചുവരണം,” മത്സരശേഷം സഞ്ജു സാംസൺ പറഞ്ഞു.വ്യാഴാഴ്ച സവായ് മാൻസിംഗ് ഇൻഡോർ സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ രാജസ്ഥാൻ റോയൽസ് ഇറങ്ങും.

3.3/5 - (3 votes)