വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ , താളം കണ്ടെത്താനാവാതെ രാജസ്ഥാൻ ക്യാപ്റ്റൻ

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ ബാറ്റ് കൊണ്ട് കൊണ്ട് ആ മികവ് ആവർത്തിക്കാൻ സാധിക്കുന്നില്ല. തുടക്കത്തെ മത്സരങ്ങളിൽ മികവ് പുലർത്തിയെങ്കിലും അവസാന മത്സരങ്ങളിൽ സഞ്ജുവിന് സ്കോർ കണ്ടെത്താൻ സാധിച്ചിരുന്നില്ല.സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

മുംബൈ ഇന്ത്യൻസിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ മോശം ഷോട്ട് കകളിച്ചാണ് സഞ്ജു ഒരിക്കല്‍ക്കൂടി പുറത്തായത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ മലയാളി താരത്തിന് 10 ബോളുകള്‍ നേരിട്ട് 14 റസ് മാത്രമാണ് എടുക്കാനായത്. മൂന്നാം നമ്പറിൽ ഇറങ്ങി സിക്സർ അടിച്ച് തുടങ്ങിയ സഞ്ജു അടുത്ത പന്തിൽ ഔട്ട് ആയെങ്കിലും റിവ്യൂവിൽ രക്ഷപെട്ടു. എന്നാൽ അർഷദ് ഖാൻ എറിഞ്ഞ പത്താം ഓവറിൽ തിലക് വർമക്ക് ക്യാച്ച് കൊടുത്ത് സഞ്ജു പുറത്തായി.സഞ്ജുവിന്റെ സ്ഥിരത എല്ലാ സീസണിലും വലിയ ചര്‍ച്ചാ വിഷയമാണ്. താരത്തിന്റെ പ്രധാന ദൗര്‍ബല്യം ഈ സ്ഥിരതയില്ലായ്മയാണെന്ന് പറയാം.

ഫിഫ്റ്റിയോടെയാണ് സഞ്ജു ഈ സീസണില്‍ തുടങ്ങിയത്.പിന്നീട് രണ്ട് ഡക്കടക്കം താരത്തിന് നേരിടേണ്ടി വന്നു.55, 42, 0, 0, 60, 2. 14 എന്നിങ്ങനെയാണ് ആറ് മത്സരം പിന്നിട്ടപ്പോള്‍ സഞ്ജുവിന്റെ സ്‌കോര്‍. ഇതില്‍ നിന്ന് തന്നെ താരത്തിന്റെ സ്ഥിരത വ്യക്തം. 9 മത്സരം പൂര്‍ത്തിയാവുമ്പോള്‍ 212 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 24.75 ശരാശരിയാണുള്ളത്. എന്നാല്‍ 151.44 സ്‌ട്രൈക്കറേറ്റുണ്ട്. രാജസ്ഥാനെ മികച്ച നിലയില്‍ നയിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്.എന്നാല്‍ സ്വന്തം ബാറ്റിങ്ങില്‍ സ്ഥിരത കണ്ടെത്താനാവുന്നില്ല.

ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജുവിന് തിരിച്ചുവരാന്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം വേണമെന്നിരിക്കെ സ്ഥിരത കണ്ടെത്താനാവാതെ നിരാശപ്പെടുത്തുകയാണെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.സഞ്ജുവിന് ഏറ്റവുമധികം വിമർശനം ലഭിക്കുനന്ത് സ്ഥിരതയുടെ കാര്യത്തിലാണ്. സഞ്ജുവിന്റെ മേലുള്ള അമിത് പ്രതീക്ഷകളും ഇതിനു കാരണമാവാറുണ്ട്.ഈ കാരണത്താലാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്ജു സാംസണിന് സാധിക്കാത്തത് എന്നാണ് എല്ലവരും കരുതുന്നത്.

Rate this post