❝ആദ്യ ഏകദിന അർധസെഞ്ചുറിയുമായി ഇന്ത്യൻ വിജയത്തിൽ നിർണായകമായ സഞ്ജുവിന്റെ മാസ്സ് ഇന്നിംഗ്സ്❞

വെസ്റ്റ് ഇൻഡീസ് എതിരായ മൂന്നാം ഏകദിന മത്സരവും ജയിച്ചാണ് ഇന്ത്യൻ ടീം ഏകദിന പരമ്പരയിൽ 2-0ന് മുൻപിൽ എത്തിയത്. അത്യന്തം നാടകീയത നിറഞ്ഞുനിന്ന കളിയിൽ അവസാന ഓവറിലാണ് ഇന്ത്യൻ ടീം ത്രില്ലിംഗ് ജയം പിടിച്ചെടുത്തത്. അക്ഷർ പട്ടേൽ വെടികെട്ട് ഇന്നിങ്സാണ് ഇന്ത്യൻ ജയം സാധ്യമാക്കിയത് എങ്കിലും മലയാളി താരമായ സഞ്ജു സാംസൺ ഫിഫ്റ്റി പ്രകടനം കയ്യടികൾ നേടി.

312 റൺസ്‌ ടാർജറ്റ്‌ പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യർക്ക് ഒപ്പം 99 റൺസ്‌ കൂട്ടുകെട്ട് സൃഷ്ടിച്ച സഞ്ജു വി സാംസൺ പിന്നീട് ഹൂഡക്കൊപ്പവും മികച്ച നിർണായക പാർട്ണർഷിപ്പ് സൃഷ്ടിച്ചു. വെറും 51 ബോളിൽ മൂന്ന് സിക്സും മൂന്ന് ഫോറും അടക്കമാണ് 54 റൺസ്‌ നേടിയത്. സഞ്ജുവിന്റെ ഏകദിന കരിയറിലെ ആദ്യത്തെ ഫിഫ്റ്റി പ്രകടനം കൂടിയാണ് ഇത്. തന്റെ മൂന്നാം ഏകദിന മാച്ചിൽ തന്നെ മാച്ച് വിന്നിംഗ് ഫിഫ്റ്റി നേടാൻ സഞ്ജുവിന് കഴിഞ്ഞു.

വെസ്റ്റ് ഇൻഡീസ് സ്പിൻ ബൗളർമാർക്ക് എതിരെ അറ്റാക്കിംഗ് ശൈലിബാറ്റ് വീശിയാണ് സഞ്ജു തന്റെ കന്നി ഫിഫ്റ്റി മനോഹരമാക്കിയത്. എക്സ്ട്രാ കവർ മുകളിൽ കൂടിയുള്ള സഞ്ജുവിന്റെ മനോഹരമായ സിക്സറുകൾ ഒരുവേള ഇന്ത്യൻ ക്യാമ്പിൽ ആവേശമായി മാറി. ക്യാപ്റ്റൻ ധവാൻ അടക്കം സഞ്ജു ഇന്നിങ്സ് കയ്യടികൾ നൽകി സ്വീകരിച്ചത് മനോഹര കാഴ്ചയായി മാറി.

കഴിഞ്ഞ കളിയിൽ വിക്കറ്റ് പിന്നിലെ വണ്ടർ പ്രകടനവുമായി കയ്യടികൾ നേടിയ സഞ്ജു സാംസൺ തന്നിൽ ടീം അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചു. അഞ്ചാം നമ്പറിൽ വിശ്വസിക്കാൻ കഴിയുന്ന ഒരു ബാറ്റ്‌സ്മാൻ എന്ന് സഞ്ജു തെളിയിക്കുകയാണ്. ജൂലൈ 27നാണ് ഏകദിന പരമ്പരയിലെ മൂന്നാം മാച്ച്.