‘ധോണിക്കെതിരെ ഒന്നും നടക്കില്ല’ : ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റനെ പ്രശംസിച്ച് സഞ്ജു സാംസൺ |Sanju Samson

എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ 17-ാം മത്സരത്തിൽ സിഎസ്‌കെയെ തോൽപ്പിച്ചതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എംഎസ് ധോണിയെ പ്രശംസിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ.ധോണിയും രവീന്ദ്ര ജഡേജയും ചേർന്ന് സിഎസ്‌കെയെ വിജയത്തിൽ എത്തിക്കുമെന്ന് വിചാരിച്ചു.

176 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് അവസാന രണ്ടു ഓവറിൽ വിജയിക്കാൻ 40 റൺസാണ് വേണ്ടിയിരുന്നത്. 19 ആം ഓവർ എറിഞ്ഞ ജേസൺ ഹോൾഡറെ രണ്ട് സിക്‌സും ഒരു ഫോറും പറത്തി 19 റൺസ് നേടുകയും ചെയ്തു.അവസാന ഓവറിൽ സിഎസ്‌കെയ്ക്ക് 21 റൺസ് വേണ്ടിയിരുന്നപ്പോൾ, സന്ദീപ് ശർമ്മ രണ്ട് വൈഡുകളോടെയാണ് തുടങ്ങിയത്, പിന്നീട് രണ്ട് ലോ ഫുൾ ടോസുകളിൽ ധോണി അടുത്ത രണ്ട് പന്തുകളിൽ സിക്‌സറുകൾ പറത്തി. അവസാന മൂന്ന് പന്തിൽ ജഡേജയ്ക്കും ധോണിയ്ക്കും സിംഗിൾസ് മാത്രമാണ് നേടാനായത്.അവസാന ബോളിലേക്കു നീണ്ട ആവേശകരമായ മാച്ചില്‍ മൂന്നു റണ്‍സിനായിരുന്നു റോയല്‍സിന്റെ വിജയം.

ചെന്നൈയുടെ കോട്ടയായ ചെപ്പോക്കില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ റോയല്‍സിന്റെ ആദ്യ വിജയം കൂടിയാണിത്.മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിനിടെ ആതിഥേയ ബ്രോഡ്‌കാസ്റ്റർ സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിനോട് സംസാരിച്ച സാംസൺ അവസാന രണ്ട് ഓവറുകളിലുടനീളം ആശങ്കാകുലനായിരുന്നുവെന്ന് സമ്മതിച്ചു. അത്തരമൊരു സാഹചര്യത്തിൽ ധോണിയുടെ സാന്നിധ്യം വളരെ സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്ന് സമ്മതിക്കുകയും ചെയ്തു.

“മത്സരം അവസാന പന്ത് വരെ പോയപ്പോൾ ഞാൻ ആശങ്കാകുലനായിരുന്നു. എംഎസ് ധോണി ക്രീസിൽ ഉണ്ടാവുമ്പോൾ മത്സരം ഞങ്ങളുടെ കയ്യിൽ ഉണ്ടെന്ന് തോന്നില്ല. ധോണിയെ ബഹുമാനിക്കണം കാരണം അദ്ദേഹത്തിന് എന്തുചെയ്യാൻ കഴിയും. ഞങ്ങളുടെ ഡാറ്റാ ടീമിനൊപ്പം ഞാൻ വളരെയധികം ആസൂത്രണവും ഗവേഷണവും നടത്തുന്നു. ഒരുപാട് ചിന്തകൾ ചുറ്റും നടക്കുന്നു പക്ഷെ ധോണിക്കെതിരേ ഒന്നും നടക്കില്ല ” സഞ്ജു പറഞ്ഞു.ഏപ്രിൽ 17 ന് എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.

5/5 - (2 votes)