
❝ഗ്രൗണ്ട് സ്റ്റാഫിനെ സഹായിച്ച് സഞ്ജു ,നല്ല പ്രവർത്തിക്ക് കയ്യടിച്ച് ആരാധകർ❞ |Sanju Samson
മലയാളി ക്രിക്കറ്റ് ആരാധകരുടെ എല്ലാം തന്നെ പ്രിയ താരമാണ് സഞ്ജു വി സാംസൺ.27കാരനായ താരത്തിന് പക്ഷേ ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ സ്ഥിരം ഭാഗമാകുവാൻ കഴിഞ്ഞിട്ടില്ല. ഐപിഎല്ലിൽ അടക്കം മികച്ച പ്രകടനങ്ങളുമായി കയ്യടികൾ സ്വന്തമാക്കാറുള്ള സഞ്ജു അയർലാൻഡ് എതിരായ ഇക്കഴിഞ്ഞ രണ്ടാം ടി :20യിൽ അർദ്ധ സെഞ്ച്വറി അടിച്ചെടുത്തിരുന്നു.
സഞ്ജുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ തന്നെ ആദ്യത്തെ ഫിഫ്റ്റി പ്രകടനം കൂടിയാണ് ഇത്. കൂടാതെ ഇംഗ്ലണ്ട് : ഇന്ത്യ ജൂലൈ എഴിന് ആരംഭിച്ച ഒന്നാം ടി :20ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിലും സഞ്ജു സ്ഥാനം നേടിയിരുന്നു. താരം പ്ലെയിങ് ഇലവനിൽ എത്തുമോയെന്നതാണ് പ്രധാന ചോദ്യം. എന്നാൽ ക്യാപ്റ്റൻ രോഹിത് അടക്കം ടീമിലേക്ക് തിരികെ എത്തുമ്പോൾ സഞ്ജുവിന് അവസരം ലഭിക്കുക ബുദ്ധിമുട്ടാണ്.

അതേസമയം ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് അടക്കം വളരെ അധികം കയ്യടികൾ സ്വന്തമാക്കുകയാണ് സഞ്ജു. ഇന്നലെ നടന്ന ഇന്ത്യ : ഇംഗ്ലണ്ട് കൗണ്ടി ടീം കളിയിൽ മഴ കാരണം ഗ്രൗണ്ടിൽ അടക്കം അടിയന്തര നടപടികൾക്ക് വേണ്ടി ഓടി എത്തിയാൽ ഗ്രൗണ്ട്സ് സ്റ്റാഫിനെയാണ് മലയാളി താരം സഹായിച്ചത്. ഗ്രൗണ്ട് സ്റ്റാഫിനെ ഒരുവേള സഹായിച്ച സഞ്ജു അൽപ്പം നേരം അവരുമായി സജീവമായ ശേഷമാണ് ഇന്ത്യൻ ഡ്രസിങ് റൂമിലേക്ക് അടക്കം മടങ്ങിയത്.
— king Kohli (@koh15492581) July 4, 2022
നേരത്തെ ഒന്നാമത്തെ സന്നാഹ മാച്ചിൽ 38 റൺസ് അടിച്ച സഞ്ജു ഇന്നലെ നടന്ന മത്സരത്തിൽ നേരിട് ആദ്യത്തെ ബോളിൽ തന്നെ പുറത്തായി. ഇക്കഴിഞ്ഞ ഐപിഎല്ലിൽ അടക്കം 400ലധികം റൺസ് 140 പ്ലസ് സ്ട്രൈക്ക് റേറ്റിൽ സ്വന്തമാക്കിയ സഞ്ജുവിന് വരുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ സ്ഥാനം ലഭിക്കുമോയെന്നതാണ് ചോദ്യം.