
❝റാങ്കിങ്ങിൽ സഞ്ജുവിന്റെ പേരുമായി ഐസിസി ,മലയാളികൾക്ക് ഇനി അഭിമാനിക്കാൻ എന്തുവേണം❞
ആരാണ് സഞ്ജു വി സാംസൺ. ക്രിക്കറ്റ് കുറിച്ച് അറിവില്ലാത്തവർ ആരേലും ഇങ്ങനെ ഒരു ചോദ്യം ഉന്നയിച്ചാൽ അതിന് അനേകം മാസ്സ് ഉത്തരം നൽകാനായി കഴിയുന്നവരാണ് മലയാളികൾ. അതേ സഞ്ജു മലയാളികൾ പ്രതീക്ഷയാണ്. മലയാളികൾ അഭിമാനമാണ്. ഇപ്പോൾ ആ അഭിമാനം ഇന്ത്യൻ ജേഴ്സിയിലും സ്റ്റാറായി മാറുകയാണ്. അയർലാൻഡ് എതിരായ രണ്ടാം ടി :20യിൽ തന്റെ കന്നി അന്താരാഷ്ട്ര അർദ്ധ സെഞ്ച്വറി നേടി സഞ്ജു സാംസൺ ഒരു വലിയ വരവിന്റെ സൂചന നൽകി കഴിഞ്ഞു.
അയർലാൻഡ് എതിരായ മത്സരത്തിൽ 77 റൺസുമായി തിളങ്ങിയ സഞ്ജു സാംസൺ അനേകം ടി :20 റെക്കോർഡുകൾ ഭാഗവുമായി. ഇപ്പോൾ മറ്റൊരു മനോഹരമായ നേട്ടത്തിലേക്ക് കൂടി എത്തിയിരിക്കുകയാണ് സഞ്ജു. ഒരൊറ്റ ഇന്നിങ്സിൽ കൂടി ഐസിസി ടി :20 റാങ്കിങ്ങിൽ കൂടി കുതിപ്പ് തുടരുകയാണ് സഞ്ജു വി സാംസൺ. രണ്ടാം ടി :20യിലെ പ്രകടനത്തോടെ ഐസിസി ടി :20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങിൽ 144ആം സ്ഥാനത്തേക്കാണ് സഞ്ജു എത്തിയിരിക്കുന്നത്.
സഞ്ജു കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ടി :20 റാങ്കിങ്സ് നേട്ടം കൂടിയാണ് ഇത്. മത്സരത്തിൽ 104 റൺസും അന്താരാഷ്ട്ര ടി :20യിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനുമായി മാറിയ ദീപക് ഹൂഡ റാങ്കിങ്ങിൽ 104ആം സ്ഥാനത്തേക്ക് എത്തി.
അതേസമയം ടി :20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങിൽ നിലവിൽ പാകിസ്ഥാൻ നായകൻ ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്.നിലവിൽ 818 റേറ്റിങ് പോയിന്റാണ് പാക് ക്യാപ്റ്റനുള്ളത്.ടോപ് പത്തിൽ ടി :20 റാങ്കിങ്ങിൽ ഒരു ഇന്ത്യൻ താരമേ ഉള്ളൂ. വിക്കെറ്റ് കീപ്പർ ഇഷാൻ കിഷൻ ഏഴാം റാങ്കിലാണ് ഉള്ളത്.