❝സഞ്ജു ഈ അവസരം നന്നായി ഉപയോഗിക്കു , പ്രതീക്ഷയോടെ ആരാധകർ❞ |Sanju Samson

ഏറെക്കാലത്തിന് ശേഷം ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിൽ പ്രതീക്ഷയോടെ സഞ്ജു സാംസൺ. അയർലണ്ടിനെതിരെയുള്ള പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉൽപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായും ബാറ്ററായും ഐഎപിഎ ല്ലിൽ മികച്ച പ്രകടനം നടത്തിയ സഞ്ജുവിനെ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി 20 പരമ്പരയ്ക്കുള്ള ടീമിൽ എടുക്കാത്തതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ആരാധകരും , ക്രിക്കറ്റ് പണ്ഡിറ്റുകളും , മുൻ താരങ്ങളും എല്ലാം ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

നിരവധി ആരാധകരാണ് സഞ്ജുവിനെ ടീമിലേക്കു തിരിച്ചുവിളിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരിക്കുന്നത്. ഒപ്പം ഈ അവസരം ശരിക്കും വിനിയോഗിക്കാനും അവര്‍ ആവശ്യപ്പെടുന്നു.അയർലണ്ടിനെതിരെ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ഇംഗ്ലണ്ടിന് എതിരായ പരമ്പരയിൽ മലയാളി താരത്തെ പരിഗണിക്കൂ. അതിനാൽ മികച്ച പ്രകടനം തന്നെ സഞ്ജു പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സ്ഥിരതയില്ലായമാണ് മലയാളി താരം നേരിടുന്ന പ്രധാന വെല്ലുവിളി.

ഒന്നോ രണ്ടോ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുവെങ്കിലും അത് സ്ഥിരമായി മുന്നോട്ട് കൊണ്ട് പോവാൻ സഞ്ജുവിന് സാധിക്കാറില്ല. കഴിഞ്ഞ ദിവസം ഇതിഹാസ താരം കപിൽ ദേവ് സഞ്ജുവിന്റെ ഇക്കാര്യത്തിൽ വിമർശിച്ചിരുന്നു. അയര്ലണ്ടിനെതിരെ മികച്ച സ്‌കോറുകൾ കണ്ടെത്താൻ സാധിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ. സ്ഥിരമായി ടീമിന് അകത്തും പുറത്തുമായി തുടരുമ്പോള്‍ ഒരാള്‍ക്കു നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കില്ല. അത്കൊണ്ട് തന്നെ മികച്ച സ്‌കോറുകൾ കണ്ടെത്തി ടീമിൽ സ്ഥാനമുറപ്പാക്കേണ്ടിയിരിക്കുന്നു.

ഒരുപാട് പരാജയങ്ങള്‍ക്കൊടുവിലാണ് രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവരൊക്കെ മാച്ച് വിന്നിങ്‌സ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ തുടങ്ങിയത്. അവര്‍ക്കു ലഭിച്ചതു പോലെ സഞ്ജു സാംസണിനും അവസരം ലഭിക്കണം. എന്നാൽ കിട്ടിയ അവസരങ്ങൾ മലയാളി താരം നന്നായി ഉപയോഗപടത്തുകയും വേണം. ഷോട്ട് സെലെക്ഷനിൽ സഞ്ജു കൂടുതൽ ശ്രദ്ദിക്കേണ്ടിയിരിക്കുന്നു.പല മത്സരങ്ങളിലും മികച്ച തുടക്കത്തിന് ശേഷം മോശം ഷോട്ടിലൂടെ സഞ്ജു വിക്കറ്റ് വലിച്ചെറിയുന്നത് കാണാനായിട്ടുണ്ട്. ഇതെലാം പരിഹരിച്ചാൽ മാത്രമേ ഇന്ത്യയുടെ ജേഴ്സിയിൽ മലയാളി താരത്തിന് കൂടുതൽ ദൂരം മുന്നോട്ട് പോവാനായി സാധിക്കു.

ഇന്ത്യൻ സ്‌ക്വാഡ് :ഹാർദിക് പാണ്ഡ്യ (c ), ഭുവനേശ്വർ കുമാർ, ഇഷാൻ കിഷൻ, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കടേശ് ഐയ്യർ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേഷ് കാർത്തിക്, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, ആർ ബിശ്നോയി, ഹർഷാൽ പട്ടേൽ, ആവേഷ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക്.