❝എല്ലാവരും സഞ്ജുവിന്റെ പിറകേ തന്നെ , അവർ ആഗ്രഹിക്കുന്നു ഇങ്ങനെയൊരു താരം ഇന്ത്യൻ ടീമിൽ എന്നും ഉണ്ടാകണമേ എന്ന്❞|Sanju Samson

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിന മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായി പരിശീലന സെഷനിൽ അപ്രതീക്ഷിതമായി മഴ എത്തിയതോടെ ഇന്ത്യൻ താരങ്ങൾ എല്ലാം പവലിയനിൽ ഒരുമിച്ച് കൂടിയപ്പോൾ, സഹതാരങ്ങളെ ചിരിപ്പിച്ചും ചൽ ആക്കിയും താരമായത് മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ആണ്. വെസ്റ്റ് ഇൻഡീസിനെതിരായ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരക്ക് ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടുള്ള ആർ അശ്വിൻ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ എന്നിവരും ഇന്ന് പരിശീലനത്തിന് ഇറങ്ങിയിരുന്നു.

എന്നാൽ, പരിശീലനത്തിന്റെ നാലാം സെഷനിൽ മഴ എത്തിയതോടെ കളിക്കാർ എല്ലാം നിരാശരായി പവലിയനിലേക്ക് മടങ്ങി. അന്നേരം, ദിനേശ് കാർത്തിക്, ആർ അശ്വിൻ, അർഷദീപ് സിംഗ് എന്നിവരുമായി സംസാരിച്ചിരിക്കുകയും തമാശ പറഞ്ഞ് ചിരിക്കുകയും ചെയ്യുന്ന സഞ്ജുവിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മാധ്യമപ്രവർത്തകനായ വിമൽകുമാർ ആണ് ഈ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.

വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്, രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളായ അശ്വിൻ, പ്രസിദ് കൃഷ്ണ എന്നിവർക്കൊപ്പം ഉള്ള ചിത്രം സഞ്ജുവും പങ്കുവെച്ചിട്ടുണ്ട്. ഇതേ ചിത്രം ‘റോയൽസ് ക്ലബ്’ എന്ന അടിക്കുറിപ്പോടെ ദിനേശ് കാർത്തിക്കും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിട്ടുണ്ട്. ഇതോടൊപ്പം, സഞ്ജുവും ഇഷാൻ കിഷനും തമ്മിലുള്ള സൗഹൃദം വെളിപ്പെടുത്തുന്ന ഒരു വീഡിയോയും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.

അതേസമയം ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടാതിരുന്ന സഞ്ജു ഏകദിന പരമ്പരക്ക് പിന്നാലെ നാട്ടിലേക്ക് തിരിക്കും എന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ, പരിക്കു മാറി ടീമിലെത്തിയ കെഎൽ രാഹുലിന് കോവിഡ് ബാധിച്ചതിനാൽ, അദ്ദേഹം ടി20 പരമ്പരയിലും ഇന്ത്യൻ ടീമിന് ഒപ്പം ചേരില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ സഞ്ജു ഇന്ത്യൻ ടീമിനൊപ്പം തുടർന്നേക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.